അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ വർദ്ധിപ്പിച്ചിരുന്ന ദുആ:
رَبَّنَا آتِنَا فِي الدُّنيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
“ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ദുനിയാവിൽ നന്മ നൽകേണമേ, ആഖിറത്തിലും നന്മനൽകേണമേ, നരകശിക്ഷയിൽ നിന്ന് നീ ഞങ്ങളെ കാക്കേണമേ…” എന്നതായിരുന്നു (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം: വഫാത്താകുന്നതിനു മുമ്പ് തിരുനബി ﷺ ഏറ്റവും വർദ്ധിപ്പിച്ചിരുന്ന ദുആ:
اللَّهُمَّ إنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ بَعْدُ
“അല്ലാഹുവേ, ചെയ്തുപോയതിലേയും ചെയ്തിട്ടില്ലാത്തതിലേയും തിന്മയിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു” (സുനനുന്നസാഇ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല