പൈശാചിക സുരക്ഷക്കുള്ള ദുആ

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَعُوذُ بالله الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ. فَإِذَا قال ذَلِكَ ، قال الشَّيْطَانُ: حُفِظَ مِنِّي سَائِرِ الْيَوْمِ

“മഹാനായ അല്ലാഹുവിൽ, അവന്റെ ആദരണീയ തിരുമുഖത്തിൽ, അവന്റെ അനാദിയായ അധികാരത്തിൽ, അകറ്റപ്പെട്ട പിശാചിൽനിന്ന് ഞാൻ അഭയംതേടുന്നു.” ഇത് ഒരാൾ പറഞ്ഞാൽ, പിശാച് പറയും: ദിവസം മുഴുവനും ഇയാൾ എന്നിൽ നിന്ന് സംരക്ഷിക്കപ്പെട്ടു.  (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

നബി ‎ﷺ  പറഞ്ഞു: വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ

بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله

“അല്ലാഹുവിന്റെ നാമത്തിൽ (പുറപ്പെടുന്നു), ഞാൻ അല്ലാഹുവി ൽഭരമേൽപ്പിച്ചു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല’ എന്നു ചൊല്ലിയാൽ, അന്നേരം അയാളോട് പറയപ്പെടും, നിനക്ക് വിപത്ത് തടയപ്പെട്ടു. നീ സംരക്ഷിക്കപ്പെട്ടു. നിനക്ക് സന്മാർഗ്ഗം സിദ്ധിച്ചു. അകന്നുമാറി പിശാച് മറ്റൊരു പിശാചിനോട് പറയും: സന്മാർഗ്ഗം സിദ്ധിച്ച, വിപത്ത് തടയപ്പെട്ട, സുരക്ഷ നൽകപെട്ട വ്യക്തിയെ നീ എങ്ങനെ സമീപിക്കും.”  (സുനനു അബീദാവൂദ്. ഇബ്നുബാസ് ഹസനെന്ന് വിധിച്ചു.)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts