അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ
“നമ്മളും അവിശ്വാസികളും തമ്മിലുള്ള വ്യത്യാസം നമസ്കാരമാണ്. നമസ്കാരം ഉപേക്ഷിച്ചിക്കുന്നവൻ കാഫിറായി.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ
“ഒരാളുടേയും ശിർക്കിന്റേയും കുഫ്റിന്റേയും ഇടയിൽ മറയായുള്ളത് നമസ്കാരം ഉപേക്ഷിക്കലാണ്.” (മുസ്ലിം)
നമസ്കാരം അനുസ്മരിച്ച് തിരുനബി ﷺ പറഞ്ഞു:
مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُوراً وبُرْهَاناً وَنَجَاةً يَوْمَ اْلقِيَامَةِ ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ وَلاَ بُرْهَانٌ وَلاَ نَجَاةٌ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَفِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ
“നമസ്കാരം കാത്തുസൂക്ഷിക്കുന്നവന് അത് അന്ത്യനാളിൽ പ്രകാശവും പ്രമാണവും രക്ഷയുമാണ്. അത് കാത്തുസൂക്ഷിക്കാത്തവന് യാതൊരു പ്രകാശവും പ്രമാണവും രക്ഷയും ഉണ്ടാകില്ല. അവൻ അന്ത്യനാളിൽ ക്വാറൂൻ, ഫിർഔൻ, ഹാമാൻ, ഉബയ്യ് ഇബ്നുഖലഫ് എന്നിവരോടൊപ്പമായിരിക്കും.” (മുസ്നദുഅഹ്മദ്. ശുഐബ് അർനാഊത്വ് ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല