അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ
“നല്ലരീതിയിൽ വുദ്വൂ പൂർത്തിയാക്കിയവന്റെ പാപം ശരീരത്തിൽ നിന്ന് പുറപ്പെടും; നഖങ്ങൾക്കടിയിലൂടെ പോലും” (മുസ്ലിം)
مَنْ تَوَضَّأَ هٰكَذَا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَكَانَتْ صَلاَتُهُ وَمَشْيُهُ إِلَى الْمَسْجِدِ نَافِلَةً
“ഇപ്രകാരം വുദുചെയ്യുന്നവന്റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും നാഫിലത്തായിരിക്കും” (മുസ്ലിം)
നമസ്കാരങ്ങളും അതിലേക്കുള്ള നടത്തവും പാപങ്ങൾ പൊറുക്കുമെന്ന് സ്ഥിരപ്പെട്ടതാണല്ലോ. വുദ്വു തന്നെ പാപങ്ങൾ പൊറുക്കുമ്പോൾ തുടർന്നുള്ള നമസ്കാരവും നടത്തവും അയാൾക്ക് നാഫിലത്തായി. അഥവാ പൊറുക്കപ്പെടുവാൻ ചെറുപാപങ്ങൾ ഇല്ലാത്തതിനാൽ ഇവകൊണ്ട് അവന് നന്മകൾ രേഖപ്പെടുത്തപ്പെടും, ദറജകൾ ഉയർത്തപ്പെടും, അവന് വൻപാപങ്ങൾ മാത്രമാണുള്ളതെങ്കിൽ അവക്ക് ലഘൂകരണം ലഭിക്കുകയും ചെയ്തേക്കും. “ശറഹു മുസ്ലിം’ നോക്കുക. വിവ:
അബ്ദുൽ ജബ്ബാർ അബ്ദുല്ല