അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَبعةٌ يُظلُّهمُ اللَّهُ تعالى في ظِلِّهِ يومَ لا ظِلَّ إلاّ ظِلّهُ: إمامٌ عَدْلٌ، وشابٌّ نَشَأَ في عِبادةِ اللَّه ورجُلٌ قلبُهُ مُعلَّقٌ في المساجدِ ورَجُلانِ تَحابا في اللَّهِ اجتمعَا عليهِ وتَفَرَّقَا عليه، ورجُلٌ دَعَتْهُ امرأةٌ ذاتُ مَنصِبٍ وجَمالٍ فقال: إني أخافُ اللَّهَ ورجُلٌ تَصدَّقَ بصدَقةٍ فأخفاها حتى لا تَعلمَ شِمالهُ ما تُنفِقُ يمينهُ، ورجُلٌ ذَكرَ اللَّهَ خالياً ففاضَتْ عَيناهُ
“അല്ലാഹു സൃഷ്ടിക്കുന്ന നിഴലല്ലാതെ മറ്റൊരു നിഴലുമില്ലാത്ത ദിനം എഴു വിഭാഗത്തിന് അവൻ തണലേകും. നീതിമാനായ ഭരണാധികാരി, ഇബാദത്തിൽ വളർന്ന യുവാവ്, പള്ളികളോട് ഹൃദയബന്ധമുള്ളയാൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സ്നേഹിച്ച് അതിനാൽ സന്ധിക്കുകയും പിരിയുകയും ചെയ്ത രണ്ടുപേർ. സ്ഥാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ലൈംഗികതക്ക്) ക്ഷണിച്ചിട്ടും അല്ലാഹുവെ ഭയക്കുന്നു എന്ന് പറഞ്ഞൊഴിഞ്ഞയാൾ, ഇടതുകൈപോലും അറിയാതെ വലതുകൈകൊണ്ട് രഹസ്യമായി സ്വദക്വഃനിർവ്വഹിച്ചയാൾ, തനിച്ചിരുന്ന് അല്ലാഹുവെ ഓർത്ത് കണ്ണീർ വാർത്തയാൾ” (ബുഖാരി, മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല