അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بَشِّرِ الْمَشَّائِينَ فِي الظُلَمِ إِلَى الْمَسَاجِدِ بالنّوُرِ التَّامِ يَوْمَ الْقِيَامَةِ
“ഇരുട്ടിൽ പള്ളിയിലേക്ക് നടക്കുന്നവർക്ക് അന്ത്യനാളിൽ പൂർണ്ണ പ്രകാശമുണ്ടാകുമെന്ന് സന്തോഷവാർത്ത അറിയിക്കുക” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ أَعَدَّ اللهُ لَهُ نُزُلاً فِي الجَنَّةِ كُلَّمَا غَدَا أَوْ رَاحَ
“പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിൽ പോകുന്നവന് അവൻ പോകുമ്പോഴെല്ലാം സ്വർഗ്ഗത്തിൽ ഒരു വിരുന്ന് അല്ലാഹു ഒരുക്കുന്നതാണ്” (ബുഖാരി, മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല