ബാങ്കുവിളിയുടെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ أَذَّنَ ثِنْتَيْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ، وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً. وَلِكُلِّ إِقَامَةٍ ثَلاثُونَ حَسَنَةً
“പന്ത്രണ്ടു വർഷം ബാങ്കുവിളിച്ചവന് സ്വർഗ്ഗം അനിവാര്യമായി.  തന്റെ ബാങ്കുവിളിക്ക് ഒരോ ദിവസവും അറുപതും ഇക്വാമതിന്ന് മുപ്പതും പുണ്യങ്ങൾ എഴുതപ്പെടും”    (സുനനു ഇബ്നിമാജഃ – അൽബാനി സ്വഹീഹെന്ന് വിധിച്ചു)
الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقاً يَوْمَ الْقِيَامَةِ
“അന്ത്യനാളിൽ ഏറ്റവും നീണ്ട കഴുത്തുള്ളവർ മുഅദ്ദിനുകളായിരിക്കും”  (മുസ്ലിം)
 
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
المُؤذِّنُ يُغْفَرُ لَهُ مَدَّ صَوْتِهِ ، وَأَجْرُهُ مِثْلُ أَجْرِ مَنْ صَلَّى مَعَهُ
“ഒരു മുഅദ്ദിനിന്റെ ശബ്ദ ദൈർഘ്യത്തോളം അയാൾക്ക് പൊറുക്കപ്പെടും. തന്നോടൊപ്പം നമസ്കരിച്ചവരുടെ കൂലിക്ക് സമാനം അവനുമുണ്ടായിരിക്കും” (ത്വബറാനി – അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ അബ്ദുർറഹ്മാൻ ബ്നുഅബീ സ്വഅ്സ്വഅഃ رَضِيَ اللَّهُ عَنْهُ യോട് പറഞ്ഞു:
إِني أراكَ تُحِبُّ الغَنمَ والبادية، فإِذا كنتَ في غَنمِكَ وباديتكَ فأذَّنتَ بالصلاةِ فارفعْ صوتَكَ بالنداء، فإِنه لا يَسمَعُ مَدَى صَوتِ المؤذَّن جِنٌّ ولا إنس ولا شيءٌ إِلاّ شـهدَ له يـومَ القِيامة. قال أبو سعيدٍ: سمعتهُ من رسولِ اللهِ ‎ﷺ 
“താങ്കൾ ആടുകളേയും ഗ്രാമത്തേയും ഇഷ്ടപ്പെടുന്നത് ഞാൻ മനസ്സിലാക്കുന്നു. ആട്ടിൻപറ്റത്തിലും ഗ്രാമത്തിലുമായിരിക്കെ ബാങ്കുവിളിച്ചാൽ ശബ്ദമുയർത്തുക. കാരണം, മുഅദ്ദിനിന്റെ ശബ്ദ പരിധിയിലുള്ള ജിന്നും മനുഷ്യനും വസ്തുക്കളും എല്ലാം അന്ത്യനാളിൽ അയാൾക്ക് സാക്ഷിയാകും. അബൂസഈദ് പറഞ്ഞു: ഇത് ഞാൻ തിരുദൂതരി ‎ﷺ ൽ നിന്ന് കേട്ടു”  (ബുഖാരി)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts