ഹൃദയ വിശാലതയുടെ മഹത്വം

THADHKIRAH

 
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു:
كُنَّا جُلُوسًا مَعَ رَسُولِ اللَّهِ ‎ﷺ  فَقَالَ: يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ  قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ. فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ ‎ﷺ مِثْلَ ذَلِكَ فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى. فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ ‎ﷺ  مِثْلَ مَقَالَتِهِ أَيْضًا فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى. فَلَمَّا قَامَ النَّبِيُّ ‎ﷺ تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو…. فَأَرَدْتُ أَنْ آوِيَ إِلَيْكَ  لِأَنْظُرَ مَا عَمَلُكَ  فَأَقْتَدِيَ بِهِ فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ ﷺ؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ. قَالَ: فَلَمَّا وَلَّيْتُ دَعَانِي فَقَالَ: مَا هُوَ إِلَّا مَا رَأَيْتَ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ. فَقَالَ عَبْدُ اللَّهِ: هَذِهِ الَّتِي بَلَغَتْ بِكَ …
 
“ഞങ്ങൾ തിരുദൂതരോടൊപ്പം ഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: സ്വർഗ്ഗാർഹനായ ഒരാൾ ഇപ്പോൾ നിങ്ങളിലേക്കുവരും. വുദൂവെടുത്തതിനാൽ താടിയിലൂടെ വെള്ളം ഒലിച്ചിറങ്ങിക്കൊണ്ട് ഒരു അൻസ്വാരി വന്നു. ഇടതുകൈയ്യിൽ അയാൾ തന്റെ ചെരുപ്പുകൾ പിടിച്ചിരുന്നു. പിറ്റേന്നും അവിടുന്ന് അപ്രകാരം മൊഴിഞ്ഞു. ആദ്യത്തെപ്പോലെതന്നെ അയാൾ കടന്നുവന്നു. മൂന്നാം ദിനവും അവിടുന്ന് അതുതന്നെ പറഞ്ഞു. പൂർവ്വാവസ്ഥയിൽ അയാൾ കടന്നുവന്നു. തിരുനബി ‎ﷺ എഴുന്നേറ്റപ്പോൾ അബ്ദുല്ലാ ഇബ്നു അംറ് അയാളെ പിന്തുടർന്നു… (അബ്ദുല്ലാ رَضِيَ اللَّهُ عَنْهُ) പറയുന്നു: താങ്കൾ എന്ത് ചെയ്യുന്നുവെന്ന് വീക്ഷിച്ച് അവ പിന്തുടരാൻ കൂടെ താമസിക്കുവാൻ ഞാനുദ്ദേശിച്ചു. പക്ഷെ താങ്കൾ കൂടുതലൊന്നും ചെയ്യുന്നത് കണ്ടില്ല. തിരുനബി ‎ﷺ  പറഞ്ഞതിലേക്ക് താങ്കളെ എത്തിച്ചതെന്ത്? അയാൾ പറഞ്ഞു: കണ്ടതെല്ലാത്ത മറ്റൊന്നും എനിക്കില്ല. ഞാൻ മടങ്ങിയപ്പോൾ അയാൾ എന്നെ വിളിച്ച് പറഞ്ഞു: കണ്ടതെല്ലാത്ത മറ്റൊന്നും എനിക്കില്ല. എന്നാൽ ഒരു മുസ്ലിമിനോടും മനസ്സിൽ ഒട്ടും ചതിയില്ല. അല്ലാഹു കനിഞ്ഞ നന്മയിൽ ഒരാളോടും അസൂയയുമില്ല. അബ്ദുല്ല رَضِيَ اللَّهُ عَنْهُ  പറഞ്ഞു: ഇതാണ് താങ്കളെ സ്വർഗാർഹരിലേക്ക് എത്തിച്ചത്”.  (മുസ്നദിൽ നിന്ന് ചുരുക്കത്തിൽ. മജ്മഉസ്സവാഇദ് 3: 402 നോക്കുക.)
آخُذُ مضْجَعي ولَيْسَ فِي قَلْبِي غِمْرٌ عَلَى أَحَدٍ
“ഒരാളോടും മനസ്സിൽ യാതൊരു പകയുമില്ലാതെയാണ് ഞാൻ വിരിപ്പണയാറുള്ളത്.”  (മുസ്നദു അഹ്മദ്)
എന്നാണ് മറ്റൊരു നിവേദനം
സുഫ്യാൻ ബ്നുദീനാർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ അബൂബശീറി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു: മുൻഗാമികളുടെ കർമ്മങ്ങളെക്കുറിച്ച് ഞങ്ങളെ അറിയിച്ചാലും. അദ്ദേഹം പറഞ്ഞു: പൂർവ്വികർ കുറച്ച് പ്രവർത്തിച്ചു. കൂടുതൽ കൂലി നേടി. ഞാൻ ചോദിച്ചു; അതെങ്ങനെ? അദ്ദേഹം പറഞ്ഞു: അവരുടെ ഹൃദയ വിശുദ്ധികൊണ്ട്.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts