കുറവുകൾ മറച്ചുവെക്കുന്നതിന്റെ മഹത്വം

THADHKIRAH

إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ‎﴿١٩﴾

“നിശ്ചയം സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.” (വി. ക്വു. 24: 19)

തിരുദൂതർ ‎ﷺ പറഞ്ഞു:

لاَ يَسْتُرُ عَبْدٌ عَبْداً فِي الدُّنْيَا، إِلاَّ سَتَرَهُ اللّهُ يَوْمَ الْقِيَامَةِ

“ഇഹത്തിൽ ഒരാൾ മറ്റൊരാളുടെ കുറവുമറച്ചാൽ അല്ലാഹു പരത്തിൽ അവന്റെ കുറവ് മറക്കും” (മുസ്ലിം) നബി ‎ﷺ  പറഞ്ഞു:

يَا مَعْشَرُ مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلِ الإيمَانُ قَلْبَهُ لا تَغْتَابُوا المُسْلِمِينَ وَلا تَتَّبِعُوا عَوْرَاتِهِمْ فإِنَّهُ مَنْ اتَّبَعَ عَوْرَاتِهِمْ يَتَّبِعِ الله عَوْرَتَهُ وَمَنْ يَتَّبعِ اللهُ عَوْرَتَهُ يَفْضَحْهُ في بَيْتِهِ

“ഹൃദയത്തിൽ ഈമാൻ ഏൽക്കാതെ നാവുകൊണ്ട് വിശ്വസിച്ചവരേ, മുസ്ലിമിനെപറ്റി ദൂഷ്യം പറയരുത്, കുറവ് അന്വേഷിക്കുകയുമരുത്. നിശ്ചയം, കുറവുകൾ അന്വേഷിക്കുന്നവരുടെ കുറവ് അല്ലാഹു പിന്തുടർന്ന് പിടിക്കും. കുറവുകളെ പിന്തുടർന്ന് പിടികൂടുന്നവരെ അല്ലാഹു തന്റെ ഭവനത്തിൽ മാനം കെടുത്തും”  (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts