വഴിയിലെ ഉപദ്രവം ഒഴിവാക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ، كَانَتْ تُؤْذِي النَّاسَ

“ജനങ്ങൾക്ക് വിനയായി വഴിയിലുണ്ടായിരുന്ന ഒരു മരം മുറിച്ചു മാറ്റിയതിനാൽ സ്വർഗ്ഗത്തിൽ വിഹരിക്കുന്ന ഒരു വ്യക്തിയെ നിശ്ചയം ഞാൻ കണ്ടു.”  (മുസ്ലിം)

തിരുദൂതർ ‎ﷺ  പറഞ്ഞു:

مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَىٰ ظَهْرِ طَرِيقٍ. فَقَالَ: وَاللّهِ لأُنَحِّيَنَّ هَـٰذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ. فَأُدْخِلَ الْجَنَّةَ

“വഴിയിൽ ഒരു മരക്കൊമ്പിനരികിലൂടെ ഒരാൾ നടന്നു. അയാൾ പറഞ്ഞു: അല്ലാഹുവാണേ സത്യം, മുസ്ലിംകളെ ഉപദ്രവിക്കാതിരിക്കാൻ ഞാനിത് വഴിമാറ്റും. അതിനാലയാൾ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു” (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts