അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
صَنَائِعُ الْمعرُوفِ تَقِي مَصَارِعَ السُّوءِ ، وَ الصَّدَقَةُ خُفِياً تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ زِيَادَةٌ فِي الْعُمْرِ، وَكُلُّ مَعْرُوفٍ صَدَقَةٌ، وَ أَهْلُ الْمَعْرُوفِ فِي الدُّنْيَا هُمْ أَهْلُ الْمَعْرُوفِ فِي الآخِرَةِ
“സുകൃതങ്ങൾ മോശമായ മരണങ്ങളിൽനിന്ന് കാക്കുന്നു. രഹസ്യമായുള്ള സ്വദക്വഃ റബ്ബിന്റെ കോപം കെടുത്തും. കുടുംബം ചേർക്കൽ ആയുസ്സിൽ വർദ്ധനവുണ്ടാക്കും. എല്ലാ നന്മയും സ്വദക്വയാകുന്നു. ദുനിയാവിലെ സുകൃതവാന്മാർ തന്നെയാണ് പരലോകത്തേയും സുകൃതർ” (ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പുണ്യങ്ങളുടെ ഒരു ദിനം
അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു:
مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِماً؟ قَالَ أَبُو بَكْرٍ: أَنَا. قَالَ: فَمَنْ تَبِـعَ مِنْكُمُ الْيَوْمَ جَنَازَةً؟ قَالَ أَبُو بَكْرٍ: أَنَا. قَالَ: فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِيناً؟ قَالَ أَبُو بَكْرٍ: أَنَا. قَالَ: فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضاً؟ قَالَ أَبُو بَكْرٍ: أَنَا. فَقَالَ رَسُولُ اللّهِ : مَا اجْتَمَعْنَ فِي امْرِىءٍ إِلاَّ دَخَلَ الْجَنَّةَ
“നിങ്ങളിൽ ആരാണ് ഇന്ന് നോമ്പുകാരൻ? അബൂബകർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. അവിടുന്ന് ചോദിച്ചു: ഇന്ന് ജനാസഃ അനുഗമിച്ചത് ആരാണ്? അബൂബകർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. അവിടുന്ന് ചോദിച്ചു: ഇന്നാരാണ് അഗതിക്ക് അന്നം നൽകിയത്? അബൂബകർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. അവിടുന്ന് ചോദിച്ചു: ഇന്ന് രോഗിയെ സന്ദർശിച്ചതാരാണ്? അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ. തിരുദൂതർ ﷺ മൊഴിഞ്ഞു: ഇവകൾ ഒത്തുവന്ന വ്യക്തി സ്വർഗ്ഗത്തിൽ പ്രവേശിക്കും തീർച്ച.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല