നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക

THADHKIRAH

അല്ലാഹു പറഞ്ഞു:
وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ‎﴿١٦٤﴾‏فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ‎﴿١٦٥﴾‏
“എന്നാൽ അവരെ ഒാർമ്മപ്പെടുത്തിയിരുന്നത് അവർ മറന്നപ്പോ ൾ ദുഷ്പ്രവൃത്തിയിൽനിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെ ടുത്തുകയും, ധിക്കാരം കാണിച്ചതിനാൽ അക്രമികളെ കഠിനമാ 
യ ശിക്ഷകൊണ്ട് നാംപിടികൂടുകയും ചെയ്തു.'(വി. ക്വു. 7:165)
وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ ‎﴿١١٧﴾‏
“നാട്ടുകാർ സൽപ്രവർത്തി ചെയ്യുന്നവരായിരിക്കെ നിന്റെ റബ്ബ് അന്യായമായി രാജ്യങ്ങൾ നശിപ്പിക്കുന്നതല്ല.”  (വി. ക്വു. 11:117)
ഇമാം ഇബ്നുകഥീർ പറഞ്ഞു: അഥവാ ആളുകൾ അക്രമികളാകു ന്നതുവരെ നന്മകൽപ്പിക്കുന്ന ഒരു നാട്ടിലും അല്ലാഹുവിന്റെ ശി ക്ഷയോ പരീക്ഷണമോ വന്നിട്ടില്ല. അതാണ് അവൻ പറയുന്നത്:
وَمَا ظَلَمْنَاهُمْ وَلَٰكِن ظَلَمُوا أَنفُسَهُمْ ۖ
“നാം അവരോടക്രമം ചെയ്തില്ല, പക്ഷേ അവർ അവരോട് അ ക്രമം ചെയ്യുകയാണുണ്ടായത്” (വി. ക്വു. 11:101)
നബി ‎ﷺ  പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بالمَعْرُوفِ وَلَتَنْهَوُنَّ عَنِ المُنْكَرِ و لَيُوشِكَنَّ الله  أَنْ يَبْعَثَ عَلَيْكُمْ عِقَاباً مِنْهُ فَتَدْعُونَهُ فَلا يَسْتَجِيبُ لَكُمْ 
“അല്ലാഹുവാണ് സത്യം, നിങ്ങൾ നന്മകൽപ്പിക്കുകയും തിന്മ വിരോധിക്കുകയുംതന്നെ വേണം. നിങ്ങളുടെമേൽ ശിക്ഷ അയക്കാറാകും. നിങ്ങളവനോട് ദുആ ചെയ്യും. എന്നാലതിന്ന് നിങ്ങൾക്ക് അവൻ ഉത്തരമേകില്ല”  (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
പ്രവാചകപത്നി സയ്നബ് رَضِيَ اللَّهُ عَنْها  പറഞ്ഞു:
يَا رَسُولَ اللّهِ أَنَهْلَكُ وَفِينَا الصَّالِحُونَ؟ قَالَ: نَعَمْ. إِذَا كَثُرَ الْخَبَثُ
“തിരുദൂതരേ, ഞങ്ങളിൽ സജ്ജനങ്ങളുണ്ടായിരിക്കെ ഞങ്ങൾ നശിപ്പിക്കപ്പെടുമോ? അവിടുന്ന് പറഞ്ഞു: അതെ, നീചവൃത്തി വർദ്ധിക്കുമ്പോൾ”. (ബുഖാരി, മുസ്ലിം)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts