അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. ഒരാൾ പറഞ്ഞു:
يَا رَسولَ الله إِنِّي أُحِبُّ هذه السورةَ: “قُلْ هُوَ اللَّهُ أَحَدٌ” قالَ: حبُّكَ إِيَّاها يُدْخِلُكَ الجَنَّةَ.
“തിരുദൂതരേ, തീർച്ചയായും ഞാൻ സൂറതുൽഇഖ്ലാസ് ഇഷ്ടപ്പെടുന്നു. അവിടുന്ന് പ്രതികരിച്ചു: അതിനോടുള്ള ഇഷ്ടം, താങ്കളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.” (ബുഖാരി)
തിരുദൂതർ ﷺ പറഞ്ഞു:
مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” عَشَرَ مَرَّاتٍ بَنى اللهُ لَهُ بَيْتاً فِي الْجَنَّةِ
“സൂറതുൽ ഇഖ്ലാസ് പത്ത് പ്രാവശ്യം ഓതുന്നവന് അല്ലാഹു സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കും.” (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല