കോപം അടക്കുന്നതിന്റെ മഹത്വം:

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ كَظَمَ غيْظاً وَهُوَ يَسْتَطِيعُ أَنْ يَنْفُذَهُ ، دَعَاهُ الله يَوْمَ الْقِيَامَةِ عَلَى رُؤوس الْخَلاَئقِ حَتَّى يُخَيِّرَهُ فِي أَيِّ الْحُورِ شاءَ

“നടപ്പിലാക്കുവാൻ കഴിവുണ്ടായിരിക്കെ കോപം അടക്കിയൊതുക്കുന്നവനെ അന്ത്യനാളിൽ മുഴുസൃഷ്ടികളേയും സമക്ഷത്തിൽ വിളിച്ച് സ്വർഗ്ഗീയ സ്ത്രീകളിൽ താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുവാൻ അയാൾക്ക് അല്ലാഹു സ്വാതന്ത്ര്യം നൽകും”.  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

وَمَنْ كَفَّ غَضَبَهُ سَتَرَ اللهُ عَوْرَتَهُ، وَمَنْ كَظَمَ غَيْظاً وَلَوْ شَاءَ أَنْ يُمْضِيَهُ أَمْضَاهُ، مَلَأَ اللهُ قَلْبَهُ رِضاً يَوْمَ الْقِيَامَةِ

“ദേഷ്യം അടക്കിയവന്റെ നഗ്നത അല്ലാഹു മറക്കും. വിചാരിച്ചാൽ കോപിച്ചു തീർക്കാൻ കഴിവുള്ളവൻ തന്റെ കോപം ഒതുക്കിയാൽ, അയാളുടെ ഹൃദയത്തിൽ അന്ത്യനാളിൽ അല്ലാഹു തൃപ്തി നിറക്കും.”  (ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts