‌ ദിക്റിന്റെ സദസ്സുകൾക്കുള്ള മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ لِلَّهِ مَلَائِكَةً يَطُوفُونَ فِي الطُّرُقِ، يَلْتَمِسُونَ أَهْلَ الذِّكْرِ، فَإِذَا وَجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنَادَوْا: هَلُمُّوا إِلَى حَاجَتِكُمْ.

“നിശ്ചയം, അല്ലാഹുവിന് വഴികളിൽ ചുറ്റി സഞ്ചരിക്കുന്ന മലക്കുകളുണ്ട്. അവർ ദിക്റെടുക്കുന്നവരെ അന്വേഷിക്കും. ദിക്റെടുക്കുന്ന ഒരു ജനത്തെ കണ്ടാൽ അവർ പരസ്പരം വിളിച്ചു പറയും: നിങ്ങളുടെ ആവശ്യത്തിലേക്ക് വന്നാലും.

قَالَ: فَيَحُفُّونَهُمْ بِأَجْنِحَتِهِمْ إِلَى السَّمَاءِ الدُّنْيَا. قَالَ: فَيَسْأَلُهُمْ رَبُّهُمْ ـ وَهُوَ أَعْلَمُ مِنْهُمْ ـ مَا يَقُولُ عِبَادِي؟ قَالُوا: يَقُولُونَ يُسَبِّحُونَكَ وَيُكَبِّرُونَكَ وَيَحْمَدُونَكَ وَيُمَجِّدُونَكَ.

(തിരുമേനി ‎ﷺ) പറഞ്ഞു: ഏറ്റവും അടുത്ത ആകാശംവരെ മലക്കുകൾ ചിറകുകൾ കൊണ്ട് അവരെ പൊതിഞ്ഞ് നിൽക്കും. അപ്പോൾ അവരുടെ റബ്ബ് അവരോട് ചോദിക്കും – റബ്ബാണ് അവരെക്കുറിച്ച് നന്നായി അറിയുന്നവൻ എന്റെ ദാസന്മാർ എന്താണ് ചൊല്ലുന്നത്? മലക്കുകൾ പറയും: അവർ നിനക്ക് തസ്ബീഹും തക്ബീറും ഹംദും തംജീദും ചൊല്ലുന്നു.

فَيَقُولُ: هَلْ رَأَوْنِي؟ قَالَ: فَيَقُولُونَ: لَا وَاللَّهِ مَا رَأَوْكَ. قَالَ: فَيَقُولُ: وَكَيْفَ لَوْ رَأَوْنِي؟ قَالَ: يَقُولُونَ: لَوْ رَأَوْكَ كَانُوا أَشَدَّ لَكَ عِبَادَةً وَأَشَدَّ لَكَ تَمْجِيدًا وَتَحْمِيدًا وَأَكْثَرَ لَكَ تَسْبِيحًا.

അല്ലാഹു മലക്കുകളോട് ചോദിക്കും: അവർ എന്നെ കണ്ടിട്ടുണ്ടോ? മലക്കുകൾ പറയും: അല്ലാഹുവാണെ സത്യം, ഇല്ല. അവർ നിന്നെക്കണ്ടിട്ടില്ല. അല്ലാഹു പറയും: അവർ എന്നെ കണ്ടിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും? അവർ പറയും: അവർ നിന്നെ കണ്ടിരുന്നുവെങ്കിൽ കൂടുതൽ ശക്തമായി ഇബാദത്തും ഹംദും തംജീദും നിർവ്വഹിക്കുമായിരുന്നു. കൂടുതൽ നിനക്ക് തസ്ബീഹും എടുക്കുമായിരുന്നു.

يَقُولُ: فَمَا يَسْأَلُونِي؟ قَالَ: يَسْأَلُونَكَ الْجَنَّةَ. قَالَ: يَقُولُ: وَهَلْ رَأَوْهَا؟ قَالَ: يَقُولُونَ: لَا وَاللَّهِ يَا رَبِّ مَا رَأَوْهَا. قَالَ: يَقُولُ: فَكَيْفَ لَوْ أَنَّهُمْ رَأَوْهَا. يَقُولُونَ: لَوْ أَنَّهُمْ رَأَوْهَا كَانُوا أَشَدَّ عَلَيْهَا حِرْصًا وَأَشَدَّ لَهَا طَلَبًا وَأَعْظَمَ فِيهَا رَغْبَةً.

അല്ലാഹു ചോദിക്കും: അവരെന്നോട് എന്താണ് ചോദിക്കുന്നത്? അവർ നിന്നോട് സ്വർഗ്ഗം ചോദിക്കുന്നു. അവൻ പറയും: അവർ സ്വർഗ്ഗം കണ്ടിട്ടുണ്ടോ? അവർ പറയും: അല്ലാഹുവാണെ സത്യം, രക്ഷിതാവേ, അവരത് കണ്ടിട്ടേയില്ല. അവൻ ചോദിക്കും: അവരത് കണ്ടിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും? അവർ പ്രതികരിക്കും: അവരത് കണ്ടിരുന്നുവെങ്കിൽ അതിനോട് തീവ്രമായ തൽപരരും ഉൽഘടമായി അത് തേടുന്നവരും അതീവമായി അതിലാഗ്രഹമുള്ളവരുമായിരിക്കും.

قَالَ: فَمِمَّ يَتَعَوَّذُونَ؟ قَالَ: يَقُولُونَ: مِنْ النَّار.ِ قَال : يَقُولُ: وَهَلْ رَأَوْهَا؟ قَالَ: يَقُولُونَ: لَا وَاللَّهِ يَا رَبِّ مَا رَأَوْهَا. قَالَ: يَقُولُ: فَكَيْفَ لَوْ رَأَوْهَا؟ قَالَ: يَقُولُونَ: لَوْ رَأَوْهَا كَانُوا أَشَدَّ مِنْهَا فِرَارًا، وَأَشَدَّ لَهَا مَخَافَةً.

അല്ലാഹു ചോദിക്കും: അവർ എന്തിൽ നിന്നാണ് രക്ഷതേടുന്നത്? അവർ പറയും: നരകത്തിൽനിന്ന്. അവൻ പറയും: അവ രത് കണ്ടിട്ടുണ്ടോ? അവർ പറയും: അല്ലാഹുവാണെ സത്യം, രക്ഷിതാവേ അവരത് കണ്ടിട്ടേയില്ല. അല്ലാഹു പറയും: അവർ അത് കണ്ടിരുന്നെങ്കിലെങ്ങനെയായിരിക്കും? അവരത് കണ്ടിരുന്നെങ്കിൽ അതിൽനിന്ന് കൂടുതൽ ഓടിയകലുമായിരുന്നു, വല്ലാതെ അതിനെ ഭയക്കുമായിരുന്നു.

فَيَقُولُ:فَأُشْهِدُكُمْ أَنِّي قَدْ غَفَرْتُ لَهُمْ. يَقُولُ مَلَكٌ مِنْ الْمَلَائِكَةِ: فِيهِمْ فُلَانٌ لَيْسَ مِنْهُمْ إِنَّمَا جَاءَ لِحَاجَةٍ. هُمْ الْجُلَسَاءُ لَا يَشْقَى بِهِمْ جَلِيسُهُمْ

അല്ലാഹു പറയും: മലക്കുകളെ നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു. ഞാൻ അവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. മല ക്കുകളിൽ ഒരാൾ പറയും: അവരിൽ ഒരു വ്യക്തി കൂട്ടത്തിൽപ്പെ ട്ടവനല്ല; ഒരാവശ്യത്തിന് വന്നവനാണ്. അവൻ പറയും: ആ ഇരുന്നവർ കാരണത്താൽ അവരുടെ കൂട്ടുകാരൻ ഭാഗ്യദോഷിയാകില്ല” (ബുഖാരി, മുസ്ലിം)

ഇമാം മുസ്ലിമിന്റെ രിവായത്തിൽ:

يَقُولُ اللهُ تعَالَى: وَلَهُ غَفَرْتُ ، هُمُ الْقَوْمُ لاَ يَشْقَى مِنْهُمْ جَلِيسُهُمْ

“അല്ലാഹു പറയും: ആ കൂട്ടുകാരനും ഞാൻ പൊറുത്തി രിക്കുന്നു. അവർ ഒരു വിഭാഗമാണ്; അവരിൽനിന്ന് അവരുടെ കൂട്ടുകാരൻ മാത്രം ഭാഗ്യദോഷിയാവില്ല.”   (ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

തിരുദൂതർ ‎ﷺ പറഞ്ഞു:

لَيسَ يَتَحَسَّرُ أَهْلُ الْجَنَّةِ إلاَّ عَلَى سَاعَةٍ مَرَّتْ بِهِمْ لَمْ يَذْكُرُوا اللهَ فِيهَا

“അല്ലാഹുവിന് ദിക്റെടുക്കാതെ തങ്ങൾക്ക് കഴിഞ്ഞുപോയ സമയത്തെ ചൊല്ലിമാത്രമായിരിക്കും സ്വർഗ്ഗവാസികൾ ഖേദിക്കുക.”

 

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts