ദുർബലരുടെയും സാധുക്കളുടെയും മഹത്വം:

THADHKIRAH

തിരദൂതർ ‎ﷺ  പറഞ്ഞു:

هَلْ تُنْصَرُونَ وَ تُرْزَقُونَ إِلاَّ بِضُعَفَائِكُمْ

“നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നത് നിങ്ങളിലെ ദുർബലർ കാരണത്താലല്ലോ.” (ബുഖാരി)

رُبَّ أَشْعَثَ أَغْبَرَ مَدْفُوعٍ بِالأَبْوَابِ، لَوْ أَقْسَمَ عَلَىٰ اللّهِ لأَبَرَّهُ

“ജടകുത്തി, പൊടിപുരണ്ട് (പ്രവേശനം നിഷേധിക്കപ്പെട്ട്) പടിക്ക് പുറത്ത് തള്ളപ്പെട്ട എത്രയെത്ര ആളുകളുണ്ട്. അവർ സത്യം ചെയ്ത് ദുആ ചെയ്താൽ അല്ലാഹു അയാളുടെ ദുആ സ്വീകരിക്കും.” (മുസ്ലിം) അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

أَلاَ أُخبِرُكم بأهْلِ الجنَّةِ ؟ كُلُّ ضَعِيفٍ مُتَضَعِّفٍ لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ. أَلاَ أُخْبِرُكُم بأهلِ النَّارِ؟ كلُّ عُتُلٍّ جَوّاظٍ مُسْتَكْبِرٍ

“സ്വർഗ്ഗാർഹരെ കറിച്ച് ഞാൻ നിങ്ങളോടു പറയട്ടെ? എല്ലാ ദുർബലരും അശക്തരുമായി ഗണിക്കപ്പെടുന്ന, സത്യംചെയ്ത് ദുആ ചെയ്താൽ അല്ലാഹു ദുആ സ്വീകരിക്കുന്ന ആളുകളാണവർ. നരകാർഹരെ കുറിച്ച് ഞാൻ നിങ്ങളോടു പറയട്ടെ? എല്ലാ അഹങ്കാരികളും ക്രൂരരും പരുഷസ്വഭാവികളുമാണവർ.  (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts