അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الرَّاحِمونَ يَرْحَمُهمُ الرَّحْمَـنُ ارْحَمُوا مَنْ فِي الأَرْضِ يَرْحَمُكُمْ مَنْ فِي السَّمَاءِ
“കാരുണ്യം കാണിക്കുന്നവരോട് കരുണാവാരിധിയായവൻ കരു ണകാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണകാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോടും കരുണകാണിക്കും.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
مَنْ لاَ يَرْحَمُ لا يُرْحَم
“കാരുണ്യം കാണിക്കാത്തവന് കരുണ നൽകപ്പെടുകയില്ല.” (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
സ്വർഗാർഹരെ വിശദീകരിക്കവേ അവരിൽ ഒരു വിഭാഗത്തെക്കുറിച്ച് തിരുദൂതർ ﷺ പറഞ്ഞു:
وَرَجُلٌ رَحِيمٌ رَقِيقُ الْقَلبِ لِكُلِّ ذِي قُرْبَى وَمُسْلِمٍ
“എല്ലാ ബന്ധുക്കളോടും മുസ്ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല
