നരക മോചനത്തിന് ഒരു ദിക്ർ

THADHKIRAH

തിരുദൂതർ ‎ﷺ പറഞ്ഞു: “ഒരാൾ നേരം പുലരുമ്പോൾ അ ല്ലെങ്കിൽ വൈകുന്നേരമാകുമ്പോൾ:

اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

അല്ലാഹുവേ, ഞാൻ പ്രഭാതത്തിൽ പ്രവേശിച്ചു. “നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നിശ്ചയം, മുഹമ്മദ് നബി ‎ﷺ നിന്റെ ദാസനും ദൂതനുമാകുന്നു.” എന്നതിന് ഞാൻ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ അർശിന്റെ വാഹകരേയും നിന്റെ മലക്കുകളേയും നിന്റെ സകല സൃ ഷ്ടികളേയും സാക്ഷിയാക്കുന്നു. എന്ന് ചൊല്ലിയാൽ,

أَعْتَقَ الله رُبْعَهُ مِنَ النَّارِ، فَمَنْ قالَهَا مَرَّتَينِ أَعْتَقَ الله نِصْفَهُ، وَمَنْ قالَهَا ثَلاَثاً أَعْتَقَ الله ثَلاَثَةَ أَرْبَاعِهِ، فإِنْ قَالَهَا أَرْبَعاً اعْتَقَهُ الله مِنَ النَّارِ

“അല്ലാഹു അവന്റെ നാലിൽ ഒരു ഭാഗം നരകത്തിൽനിന്ന് മോചി പ്പിക്കും. ഒരാൾ ഇത് രണ്ടുതവണ പറഞ്ഞാൽ അവന്റെ പകുതിയും മൂന്നു തവണ പറഞ്ഞാൽ അവന്റെ നാലിൽ മൂന്നുഭാഗവും നാല് തവണ പറഞ്ഞാൽ അവനെതന്നെയും അല്ലാഹു നരകത്തിൽനിന്ന് മോചിപ്പിക്കും.”  (സുനനുഅബീദാവൂദ്. ഇബ്നു ബാസ് ഹസനെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts