അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ اسْتَغْفَرَ لِلْمُؤْمِنِينَ والْمُؤْمِنَاتِ كَتَبَ اللهُ لَهُ بِكُلِّ مُؤْمِنٍ وَمُؤْمِنَةٍ حَسَنَةً
“ഒരാൾ, സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പാപമോചനം തേടിയാൽ ഓരോ സത്യവിശ്വാസിയും സത്യവിശ്വാസിനിയും കാരണത്താൽ ഒരു നന്മ വീതം അല്ലാഹു അയാൾക്ക് രേഖപ്പെടുത്തും.” (ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
നൂഹ് നബി (അ)യുടെ ദുആഅ്:
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ
“എന്റെ റബ്ബേ, എനിക്കും എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ…” (സൂറഃ നൂഹ്: 28)
ഇബ്റാഹീം നബി (അ)യുടെ ദുആഅ്:
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾
“ഞങ്ങളുടെ റബ്ബേ, വിചാരണ നിലവിൽവരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ.” (ഇബ്റാഹീം: 41)
സത്യവിശ്വാസികളായ ദാസന്മാരെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു:
وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
“അവരുടെ ശേഷം വന്നവർക്കും. അവർ പറയും: “ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.” (ഹശ്റ്: 10)
അബ്ദുൽ ജബ്ബാർ അബ്ദുല്ല
