(അദ്ധ്യായം ഒമ്പത്) ബിദ്ഇകൾക്ക് തൗബ തടയപ്പെടും !!!

THADHKIRAH

അനസ് رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إن الله احتجز التوبة على كل صاحب بدعة

“നിശ്ചയം അല്ലാഹു, എല്ലാ ബിദ്അത്തുകാരനും തൗബയെ തടഞ്ഞിരിക്കുന്നു”.

അയ്യൂബ് (അ) വിൽനിന്നും നിവേദനം: അദ്ദേഹം പറ ഞ്ഞു:

كان عندنا رجل يرى رأيا فتركه، فأتيت محمد بن سيرين. فقلت: أشعرت أن فلانا ترك رأيه؟ قال: انظر إلى ماذا يتحول؟ إن آخر الحديث أشد عليهم من أوله: “يمرقون من الإسلام كما يمرق السهم من الرمية ثم لا يعودون إليه.

“ഞങ്ങളുടെ അടുക്കൽ ബിദ്ഈ അഭിപ്രായമുള്ള ഒരു വ്യക്തിയുണ്ടായിരുന്നു. പിന്നീട് അയാൾ അത് ഉപേക്ഷിച്ചു. അപ്പോൾ ഞാൻ മുഹമ്മദ് ഇബ്നു സിരീൻ (റ) യുടെ അടുക്കൽ ചെന്നു. ഞാൻ പറഞ്ഞു: “ഇന്ന വ്യക്തി തന്റെ (ബിദ്ഈ) അഭിപ്രായം ഉപേക്ഷിച്ചത് താങ്കൾ അറിഞ്ഞില്ലേ? അദ്ദേഹം പറഞ്ഞു: അയാൾ ഏതിലേക്ക് മടങ്ങുന്നുവെന്നത് താങ്കൾ നോക്കുക. കാരണം, അവരുടെ വിഷയത്തിലുള്ള ഹദീഥിന്റെ അവസാന ഭാഗം ആദ്യഭാഗത്തേക്കാൾ അവരിൽ കഠിനമാണ്:

يمرقون من الإسلام كما يمرق السهم من الرمية ثم لا يعودون إليه

“അവർ ഇസ്ലാമിൽനിന്ന് തെറിച്ചുവീഴും; വില്ലിൽനിന്ന് അമ്പ് തെറിച്ച് വീഴുന്നതുപോലെ. പിന്നീട് അവർ അതിലേക്ക് മടങ്ങുകയില്ല.” ,
ഈ വചനം അർത്ഥമാക്കുന്നതിനെക്കുറിച്ച് ഇമാം അഹ്മദ് (റ)  ചോദിക്കപ്പെട്ടു: അദ്ദേഹം പറഞ്ഞു:

لا يوفق للتوبة

“അയാൾക്ക് തൗബക്ക് തൗഫീക്വ് നൽകപ്പെടുകയില്ല.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts