വിചാരണയുടെ മാനദണ്ഡങ്ങൾ

THADHKIRAH

ഒന്ന്: സമ്പൂർണ്ണ നീതി

അണുത്തൂക്കം പോലും അന്യായം കലരാത്ത വിധമായിരിക്കും അല്ലാഹുവിന്റെ വിചാരണ. പ്രതിഫലമർഹിക്കുന്നവർക്ക് അവരുടെ അർഹത അണു അളവ് പോലും കുറയാതെ നൽകപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു:

وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ‎﴿٢٨١﴾‏

നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. (സൂറത്തുൽബക്വറഃ : 281)

يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ‎﴿١٦﴾‏

എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. നിശ്ചയം അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (സൂറത്തുലുക്വ്മാൻ:16)

إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا ‎﴿٤٠﴾‏

തീർച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിപ്പിച്ച് കൊടുക്കുകയും, അവന്റെ പക്കൽനിന്നുള്ള വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.  (സൂറത്തുന്നിസാഅ്: 40)

قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِّمَنِ اتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ‎﴿٧٧﴾‏

പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് കൂടുതൽ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.   (സൂറത്തുന്നിസാഅ്: 77)

مَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ‎﴿١٢٤﴾‏

ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.  (സൂറത്തുന്നിസാഅ്: 124)

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ‎﴿٧﴾‏ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ‎﴿٨﴾‏

അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആർ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവൻ അതും കാണും (സൂറത്തുസ്സൽസലഃ:7,8)

 
രണ്ട്: മറ്റൊരാളുടെ തെറ്റിനാൽ ഒരാളും പിടികൂടപ്പെടുകയില്ല
അല്ലാഹു ഓരോരുത്തരേയും അവരുടെ കർമ്മങ്ങൾക്കനുസരിച്ചാണ് വിചാരണ നടത്തുക. അതിനുസരിച്ചാണ് പ്രതിഫലമേകുകയും ചെയ്യുക. നന്മ ചെയ്തവർക്ക് നന്മയും തിന്മ ചെയ്തവർക്ക് തിന്മയും പ്രതിഫലം നൽകും. അല്ലാഹു പറഞ്ഞു:
وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ‎﴿١٦٤﴾‏ 
…ഏതൊരാളും ചെയ്ത് വെക്കുന്നതിന്റെ ഉത്തരവാദിത്തം അയാൾക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തിൽ നിങ്ങൾ അഭിപ്രായഭിന്നത പുലർത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ അറിയിക്കുന്നതാണ്.  (സൂറത്തുൽഅൻആം: 164)
 مَّنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ‎﴿١٥﴾
വല്ലവനും നേർമാർഗ്ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവൻ നേർമാർഗ്ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവൻ വഴിപിഴച്ചുപോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.  (സൂറത്തുൽഇസ്റാഅ്: 15)
أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَىٰ ‎﴿٣٦﴾‏ وَإِبْرَاهِيمَ الَّذِي وَفَّىٰ ‎﴿٣٧﴾‏ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ‎﴿٣٨﴾‏ وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ ‎﴿٣٩﴾‏ وَأَنَّ سَعْيَهُ سَوْفَ يُرَىٰ ‎﴿٤٠﴾‏ ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَىٰ ‎﴿٤١﴾
അതല്ല, മൂസായുടെ പത്രികകളിൽ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകൾ) നിറവേറ്റിയ ഇബ്രാഹീമിന്റെ യും (പത്രികകളിൽ) അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂർണ്ണമായ പ്രതിഫലം നൽകപ്പെടുന്നതാണെന്നും.  (സൂറത്തുന്നജ്മ്: 36-41)
 
മറ്റുള്ളവരുടെ പാപങ്ങൾ പേറേണ്ടിവരുന്നവർ:
 
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയെല്ലാം വഴികേടിലാക്കിയോ അവരുടെയെല്ലാം പാപങ്ങൾ വഴികേടിലാക്കിയവനും പേറേണ്ടിവരും; നന്മയിലേക്ക് മാർഗ്ഗം കാണിച്ചവന് നന്മ ചെയ്യുന്നവന്റെ പുണ്യങ്ങൾ ലഭിക്കുന്നതുപോലെ. 
അല്ലാഹു പറഞ്ഞു:
 وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ ‎﴿١٣﴾
തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവർ വഹിക്കേണ്ടിവരും. അവർ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.   (സൂറത്തുൽഅങ്കബൂത്ത്: 13)
لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ ۙ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَاءَ مَا يَزِرُونَ ‎﴿٢٥﴾‏ 
തങ്ങളുടെ പാപഭാരങ്ങൾ മുഴുവനായിട്ടും, യാതൊരു വിവരവു മില്ലാതെ തങ്ങൾ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളിൽ ഒരു ഭാഗവും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ വഹിക്കുവാനത്രെ (അത് ഇടയാക്കുക.) ശ്രദ്ധിക്കുക: അവർ പേറുന്ന ആ ഭാരം എത്ര മോശം!  (സൂറത്തുന്നഹ്ൽ: 25)
നന്മയിലേക്ക് മാർഗ്ഗം കാണിച്ചവന് അതനുസരിച്ച് നന്മ ചെയ്യുന്നവന്റേതുപോലുള്ള പുണ്യം ലഭിക്കുകയും ഉത്തമകർമ്മത്തിന് മാതൃകയായവന് തന്നെ അനുധാവനം ചെയ്തവർക്ക് ലഭിക്കുന്നതിന് തുല്ല്യമായ കൂലി ലഭിക്കുകയും ചെയ്യുന്നതാണ്. ജരീർ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം: ഒരാൾ ഒരു ദാനധർമ്മം നിർവ്വഹിച്ചു. അതിനെ തുടർന്ന് ജനങ്ങളും ദാനധർമ്മം നിർവ്വഹിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ سَنَّ فِى الإِسْلاَمِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ. وَمَنْ سَنَّ فِى الإِسْلاَمِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا، وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَىْءٌ 
“വല്ലവനും ഇസ്ലാമിൽ (വിസ്മരിക്കപ്പെട്ട) ഒരു നല്ലചര്യയെ പുനരുജ്ജീവിപ്പിച്ചാൽ, അതിനുള്ള പ്രതിഫലവും ശേഷം അത് ചെയ്യുന്നവരുടെ മുഴുവൻ പ്രതിഫലവും അവന് ഉണ്ടായിരിക്കും; അവരുടെ പ്രതിഫലത്തിൽനിന്ന് ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്തചര്യയെ ഉണ്ടാക്കിയാൽ, അതിന്റെ പാപഭാരവും ശേഷം അത് ചെയ്യുന്നവരുടെ മുഴുവൻ പാപഭാരവും അവന്റെമേൽ ഉണ്ടായിരിക്കും; അവരുടെ പാപഭാരത്തിൽനിന്ന് ഒട്ടും കുറയാതെ തന്നെ”  (മുസ്‌ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്നും നിവേദനം: അല്ലാഹുവി ന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا 
“ആരെങ്കിലും സന്മാർഗ്ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാൽ അതിനെ പിന്തുടരുന്നവരുടെ പ്രതിഫലം അവനുമുണ്ടാകും; അവരുടെ പ്രതിഫലത്തിൽനിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാൽ അതിനെ പിന്തുടരുന്നവരുടെ കുറ്റം അവനുമുണ്ടാകും; അവരുടെ കുറ്റങ്ങളിൽനിന്നും ഒട്ടും കുറയാതെതന്നെ.”  (മുസ്‌ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ دَلَّ علىٰ خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
“ആരെങ്കിലും ഒരു നന്മ അറിയിച്ച് കൊടുത്താൽ അത് ചെയ്യുന്നവന് ലഭിക്കുന്നതുപോലുള്ള പ്രതിഫലം അവനും ലഭിക്കും” (മുസ്‌ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ سَنَّ سُنَّةً حَسَنَةً، فَلَهُ أَجْرُهَا مَا عُمِلَ بِهَا فِي حَيَاتِهِ وَبَعْدَ مَمَاتِهِ حَتَى تُتْرَكَ 
“ആരെങ്കിലും ഒരു നല്ലചര്യ നടപ്പാക്കിയാൽ, അത് പ്രവർത്തിക്കപ്പെടുന്ന കാലത്തോളം  അയാളുടെ ജീവിതകാലത്തും മരണശേഷവും അതിനുള്ള പ്രതിഫലം അയാൾക്കുണ്ട്; പ്രസ്തുത ചര്യ ഉപേക്ഷിക്കപ്പെടുന്നതുവരെ”  
 

മൂന്ന്: കർമ്മങ്ങൾ അറിയിക്കപ്പെടുകയും കാണിക്കപ്പെടുകയും ചെയ്യും

അടിയാറുകൾ അനുഷ്ഠിച്ച പ്രവൃത്തികളെല്ലാം അന്ത്യനാളിൽ ഉണർത്തപ്പെടുകയും കാണിക്കപ്പെടുകയും ചെയ്യുന്നതാണ്; പ്രസ്തുത കർമ്മങ്ങൾ നല്ലതായാലും തിയ്യതായാലും ശരി.
അല്ലാഹു പറഞ്ഞു:

إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ‎﴿١٠٥﴾‏ 

അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ചെയ്ത് കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്. (സൂറത്തുൽമാഇദഃ : 105)

يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ ‎﴿٣٠﴾‏

നൻമയായും തിൻമയായും താൻ പ്രവർത്തിച്ച ഓരോ കാര്യ വും (തന്റെ മുമ്പിൽ) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓർക്കുക). തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെ ങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു. (സൂറത്തു ആലുഇംറാൻ: 30)

 أَلَمْ تَرَ إِلَى الَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ اللَّهُ يُزَكِّي مَن يَشَاءُ وَلَا يُظْلَمُونَ فَتِيلًا ‎﴿٤٩﴾‏

തങ്ങൾ പ്രവർത്തിച്ചതൊക്കെ (രേഖയിൽ) നിലവിലുള്ളതായി അവർ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.  (സൂറത്തുൽകഹ്ഫ്: 49)
മലക്കുകൾ എഴുതി രേഖപ്പെടുത്തിയ കർമ്മരേഖകൾ തുറന്നുകാണിച്ചും അതിലുള്ളത് വായിപ്പിച്ചും വിചാരണ നീതിപൂർവ്വ മാണെന്നത് നാഥൻ അറിയിക്കും. അല്ലാഹു പറഞ്ഞു:

وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ‎﴿١٣﴾‏ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ‎﴿١٤﴾

ഓരോ മനുഷ്യന്നും അവന്റെ ശകുനം അവന്റെ കഴുത്തിൽ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവർത്തിവെക്കപ്പെട്ടതായി അവൻ കണ്ടെത്തും. നീ നിന്റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാൻ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും  (സൂറത്തുൽഇസ്റാഅ്: 13,14)

وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا ‎﴿٤٩﴾‏

(കർമ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്ക് കാണാം. അവർ പറയും: അയ്യോ! ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങൾ പ്രവർത്തിച്ചതൊക്കെ (രേഖയിൽ) നിലവിലുള്ളതായി അവർ കണ്ടെത്തും. നി ന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. (സൂറത്തുൽകഹ്ഫ്: 49)

 
നാല്:നന്മകളെ ഇരട്ടിപ്പിക്കും
സൽപ്രവൃത്തികളുടെ പ്രതിഫലം അന്ത്യനാളിൽ അല്ലാഹു ഇരട്ടിപ്പിക്കും. അല്ലാഹു പറഞ്ഞു:
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا ‎﴿٤٠﴾‏
തീർച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിപ്പിച്ച് കൊടുക്കുകയും, അവന്റെ പക്കൽ നിന്നുള്ള വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.   (സൂറത്തുന്നിസാഅ്: 40)
إِن تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَاللَّهُ شَكُورٌ حَلِيمٌ ‎﴿١٧﴾‏
നിങ്ങൾ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങൾക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദി യുള്ളവനും സഹനശീലനുമാകുന്നു. (സൂറത്തുത്തഗാബുൻ: 17)
ചുരുങ്ങിയ പക്ഷം ഒരു നന്മക്കുള്ള പ്രതിഫലം പത്തിരട്ടിയാണ്. അല്ലാഹു പറഞ്ഞു:
مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ ‎﴿١٦٠﴾‏
വല്ലവനും ഒരു നൻമ കൊണ്ടുവന്നാൽ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മകൊണ്ടുവന്നാൽ അതിന് തുല്യമായ (ശിക്ഷ മാത്രമേ) അവന്ന് പ്രതിഫലമായി നൽകപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.  (സൂറത്തുൽഅൻആം: 160)
എന്നാൽ തിന്മയാകട്ടെ അത് ഇരട്ടിപ്പിക്കപ്പെടുകയില്ല. പ്രത്യുത തെറ്റിനനുസരിച്ച ശിക്ഷ മാത്രം. അബൂദർറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: സത്യസന്ധനും സത്യപ്പെടുത്തപ്പെട്ടവനുമായ (തിരുനബി ‎ﷺ) തന്റെ രക്ഷിതാവിൽനിന്ന് നിവേദനം ചെയ്തുകൊണ്ട് ഞങ്ങളോട് പറഞ്ഞു: നിശ്ചയം അല്ലാഹു പറഞ്ഞു: 
الْحَسَنَةُ بِعَشْرِ أَمْثَالِهَا أَوْ أَزِيدُ وَالسَّيِّئَةُ بِوَاحِدَةٍ أَوْ أَغْفِرُ وَلَوْ لَقِيتَنِى بِقُرَابِ الأَرْضِ خَطَايَا  مَا لَمْ تُشْرِكْ بِى  لَقِيتُكَ بِقُرَابِهَا مَغْفِرَةً 
“ഒരു നന്മ അതിന്റെ പതിന്മടങ്ങാണ് അല്ലെങ്കിൽ ഞാൻ അധികരിപ്പിക്കും. തിന്മ ഒന്നു മാത്രമാണ് അല്ലെങ്കിൽ ഞാനത് പൊറുക്കും. നീ എന്നിൽ ശിർക്കുവെക്കാതെ  ഭൂമിക്ക് സമാനം പാപങ്ങളുമായി കണ്ടുമുട്ടുകയാണെങ്കിൽ ആ ഭൂമിക്ക് സമാനം പാപമോചനവുമായി ഞാൻ നിന്നെ കണ്ടുമുട്ടുന്നതാണ്.” 
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി  رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ قَرَأَ حَرْفَاً مِنْ كِتَابِ الله فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ آلم حَرْفٌ، وَلَكِنْ أَلِفٌ حَرْف ولامٌ حَرْفٌ وَميمٌ حَرْفٌ
“അല്ലാഹുവിന്റെ കിതാബിൽ നിന്നും (ക്വുർആനിൽനിന്നും) ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന് അതുകൊണ്ട് ഒരു പുണ്യമുണ്ട്. ഒരു പുണ്യം അതിന്റെ പത്ത് ഇരട്ടിയാണ് الــم  (അ ലിഫ് ലാം മീം) എന്നത് ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല, എന്നാൽ അലിഫ് ഒരു അക്ഷരമാണ്. ലാമ് ഒരു അക്ഷരമാണ്. മീമ്  ഒരു അക്ഷരമാണ്”  
ചിലപ്പോൾ അല്ലാഹു സൽപ്രവൃത്തിയെ പത്തിനേക്കാൾ ഇരട്ടിപ്പിക്കും. എഴ്ന്നൂറ് അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി പ്രസ്തുത വർദ്ധനവ് ഉണ്ടായേക്കും. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു:
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ ‎﴿٢٦١﴾‏
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയിരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്. (സൂറത്തുൽബക്വറഃ: 261)
അബൂമസ്ഊദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ. فَقَالَ: هَـٰذِهِ فِي سَبِيلِ اللّهِ. فَقَالَ رَسُولُ اللّهِ ‎ﷺ: لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقَةٍ كُلُّهَا مَخْطُومَةٌ
“ഒരാൾ മൂക്കുകയറിട്ട ഒരു ഒട്ടകത്തെ കൊണ്ടുവന്നു, എന്നിട്ട് അ യാൾ പറഞ്ഞു: ഇത് അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ്. അപ്പോൾ നബി ‎ﷺ  പറഞ്ഞു:”താങ്കൾക്ക് അന്ത്യനാളിൽ ആ ഒട്ടകം നിമിത്തം എഴുനൂറ് ഒട്ടകങ്ങളുണ്ട്, എല്ലാ ഒട്ടകങ്ങളും കടിഞ്ഞാണിടപ്പെട്ടവയായിരിക്കും.”  (മുസ്‌ലിം)
തിന്മ ഉദ്ദേശിച്ചത് ചെയ്തില്ലെങ്കിൽ അതൊരു നന്മയായി എഴുതും. അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً
“തീർച്ചയായും അല്ലാഹു, നന്മകളും തിന്മകളും രേഖപ്പെടുത്തി. പിന്നെ അതിനെ അവൻ വ്യക്തമാക്കി.  ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചു; അവനത് പ്രാവർത്തികമാക്കിയില്ല. (എന്നാലും) അല്ലാഹു തന്റെ അടുത്ത് അത് ഒരു പൂർണ്ണമായ നന്മയായി രേഖപ്പെടുത്തും, അവൻ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അവനത് പ്രാവർത്തികമാക്കുകയും ചെയ്താൽ അല്ലാഹു തന്റെ അടുത്ത് അത് പത്ത് മുതൽ എഴുനൂറുവരേയും അതിനപ്പുറം അനേകം മടങ്ങ് ഇരട്ടിയായും നന്മകൾ രേഖപ്പെടുത്തും. ഇനി അവൻ ഒരു തെറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുകയും അവൻ അത് ചെയ്യാതിരിക്കുകയും ചെയ്താൽ അല്ലാഹു അത് പൂർണ്ണമായ നന്മയായി തന്റെ അടുത്ത് രേഖപ്പെടുത്തും, ഇനി അവൻ ഒരു തെറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുകയും അവൻ അത് ചെയ്യുകയും ചെയ്താൽ അല്ലാഹു അത് ഒരു തെറ്റായി മാത്രം രേഖപ്പെടുത്തും”  (ബുഖാരി, മുസ്‌ലിം)
മറ്റൊരു  റിപ്പോർട്ടിൽ  ഇപ്രകാരം  കൂടുതലുണ്ട്: 
وَمَحَاهَا الله، ولاَ يَهْلِكُ عَلَى الله إِلاَّ هَالِكٌ
“അല്ലാഹു അത്(തെറ്റ്) അവന് മായിച്ചുകൊടുക്കും. (തെറ്റുകൾ അധികരിപ്പിച്ച്)നശിച്ചുകൊണ്ടിരിക്കുന്നവനല്ലാതെ   വിശാലമായ കാ രുണ്യമുള്ള)അല്ലാഹുവിങ്കൽ നശിക്കുകയില്ല” (മുസ്‌ലിം)
 
 ചെറുപാപങ്ങളെ നന്മകളാക്കും
 
കരുണാവാരുധിയായ നാഥൻ തന്റെ ഇഷ്ട ദാസന്മാരോടുള്ള കാരുണ്യത്താലും അവനിൽനിന്നുള്ള ആദരവിനാലും അവരുടെ വീഴ്ചകളെ നന്മകളാക്കി മാറ്റും. അബൂദർറി رَضِيَ اللَّهُ عَنْهُ ൽനിന്നും നി വേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنِّى لأَعْلَمُ آخِرَ أَهْلِ الْجَنَّةِ دُخُولاً الْجَنَّةَ وَآخِرَ أَهْلِ النَّارِ خُرُوجًا مِنْهَا رَجُلٌ يُؤْتَى بِهِ يَوْمَ الْقِيَامَةِ فَيُقَالُ اعْرِضُوا عَلَيْهِ صِغَارَ ذُنُوبِهِ وَارْفَعُوا عَنْهُ كِبَارَهَا. فَتُعْرَضُ عَلَيْهِ صِغَارُ ذُنُوبِهِ فَيُقَالُ عَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا وَعَمِلْتَ يَوْمَ كَذَا وَكَذَا كَذَا وَكَذَا.  فَيَقُولُ: نَعَمْ.  لاَ يَسْتَطِيعُ أَنْ يُنْكِرَ وَهُوَ مُشْفِقٌ مِنْ كِبَارِ ذُنُوبِهِ أَنْ تُعْرَضَ عَلَيْهِ. فَيُقَالُ لَهُ فَإِنَّ لَكَ مَكَانَ كُلِّ سَيِّئَةٍ حَسَنَةً. فَيَقُولُ رَبِّ قَدْ عَمِلْتُ أَشْيَاءَ لاَ أَرَاهَا هَا هُنَا فَلَقَدْ رَأَيْتُ رَسُولَ اللَّهِ ‎ﷺ  ضَحِكَ حَتَّى بَدَتْ نَوَاجِذُهُ.
“നിശ്ചയം, സ്വർഗ്ഗത്തിലേക്ക് അവസാനം പ്രവേശിക്കുന്ന സ്വർഗ്ഗവാസിയേയും നരകത്തിൽനിന്ന് അവസാനം പുറത്തുകടക്കുന്ന നരകവാസിയേയും എനിക്കറിയാം. അന്ത്യനാളിൽ കൊണ്ടുവരപ്പെടുന്ന ഒരു വ്യക്തിയാണ് അയാൾ. അപ്പോൾ പറയപ്പെടും: അയാൾക്ക് അയാളുടെ ചെറുപാപങ്ങൾ പ്രദർശിപ്പിക്കുക. അയാളുടെ പാപങ്ങളിൽ വലിയത് അയാളിൽനിന്ന് ഉയർത്തുക. അന്നേരം അയാൾക്ക് അയാളുടെ ചെറുപാപങ്ങൾ പ്രദർശിപ്പിക്കപ്പെടും. ശേഷം ചോദിക്കപ്പെടും: നീ ഒരു ദിനം ഇന്നിന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. നീ ഒരു ദിനം ഇന്നിന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. അപ്പോൾ അയാൾ പറയും: അതെ. നിഷേധിക്കുവാൻ അയാൾക്ക് ആവുകയില്ല. അയാൾ തന്റെ വലിയ പാപങ്ങൾ തനിക്ക് പ്രദർശിപ്പിക്കപ്പെടുമെന്ന ഭീതിയിലാണ്. അപ്പോൾ അയാളോട് പറയപ്പെടും: തീർച്ചയായും നിനക്ക് ഓരോ തിന്മയുടെ സ്ഥാനത്തും ഓരോ നന്മയുണ്ട്. അയാൾ പറയും: രക്ഷിതാവേ, ഞാൻ ചില കാര്യ ങ്ങൾ ചെയ്തിട്ടുണ്ട്. അവ ഇവിടെ കാണുന്നില്ല. അബൂദർറ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ ‎ﷺ തന്റെ അണപ്പല്ലുകൾ കാണുന്നതുവരെ ചിരിക്കുന്നത് കണ്ടു.”  (മുസ്‌ലിം)
 
സാക്ഷികൾ ഹാജറാക്കപ്പെടും
 
പരലോക കോടതിയിൽ ഏറ്റവും വലിയതും മഹത്വമേറിയതുമായ സാക്ഷി അത്യുത്തമനായ അല്ലാഹു ആകുന്നു. അല്ലാഹു പറയുന്നു:
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ 
(നബിയേ,) നീ വല്ലകാര്യത്തിലും ഏർപ്പെടുകയോ, അതിനെപ്പറ്റി ഖുർആനിൽ നിന്ന് വല്ലതും ഓതികേൾപിക്കുകയോ, നിങ്ങൾ ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യുന്നുവെങ്കിൽ നിങ്ങളതിൽ മുഴുകുന്ന സമയത്ത് നിങ്ങളുടെമേൽ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല.  (സൂറത്തുയൂനുസ്: 61)
إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيدًا ‎﴿٣٣﴾‏
നിശ്ചയം അല്ലാഹു എല്ലാകാര്യത്തിന്മേലും സാക്ഷിയാകുന്നു  (സൂറത്തുന്നിസാഅ്: 33)
മഹത്വമുടയവനായ അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതി. എന്നാൽ സൃഷ്ടികൾക്ക് യാതൊരു ഒഴിവുകഴിവും പറയാനാവാത്ത വിധം അല്ലാഹു തന്റെ വിചാരണ നടത്തും. അതി നാൽ സൃഷ്ടികളിൽനിന്ന് തന്നെ വിവിധങ്ങളായ സാക്ഷികളെ അവൻ കൊണ്ടു വരികയും ചെയ്യും. അല്ലാഹു പറയുന്നു:
إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ ‎﴿٥١﴾
തീർച്ചയായും നാം നമ്മുടെ ദൂതൻമാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികൾ രംഗത്തുവരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.  (സൂറത്തുഗാഫിർ: 51)
وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ
…പ്രവാചകൻമാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ചെയ്യും…  (സൂറത്തുസ്സുമർ: 69)

നബിമാർ
നബി പുങ്കവന്മാരെല്ലാം അന്ത്യനാളിലെ സാക്ഷികളാണ്. അല്ലാഹു പറയുന്നു:
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا ‎﴿٤١﴾‏
എന്നാൽ ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടർക്കെതിരിൽ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ!  (സൂറത്തുന്നിസാഅ്: 41)
وَيَوْمَ نَبْعَثُ فِي كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰؤُلَاءِ ۚ 
ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരിൽ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ടുവരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ)  (സൂറത്തുന്നഹ്ല്: 89)
وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا بُرْهَانَكُمْ
ഓരോ സമുദായത്തിൽനിന്നും ഒാരോ സാക്ഷിയെ (അന്ന്) നാം പുറത്ത് കൊണ്ട് വരുന്നതാണ്. എന്നിട്ട് (ആ സമുദായങ്ങളോട്) നിങ്ങളുടെ തെളിവ് നിങ്ങൾ കൊണ്ട് വരൂ എന്ന് നാം പറയും.  (സൂറത്തുൽക്വസ്വസ്വ്: 75)
۞ يَوْمَ يَجْمَعُ اللَّهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ‎﴿١٠٩﴾‏
അല്ലാഹു ദൂതൻമാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങൾക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവർ പറയും: ഞങ്ങൾക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവൻ.(സൂറത്തുൽമാഇദഃ:109)
 
മുഹമ്മദ് നബി ‎ﷺ യും ഉമ്മത്തികളും
അല്ലാഹു പറയുന്നു:
وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ 
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനുംവേണ്ടി.  (സൂറത്തുൽബക്വറഃ:143)
ജാബിർ ഇബ്ന് അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം: 
أَنَّ رَسُولَ اللَّهِ ‎ﷺ  كَانَ يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِى ثَوْبٍ وَاحِدٍ ثُمَّ يَقُولُ ട്ട أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ. فَإِذَا أُشِيرَ لَهُ إِلَى أَحَدٍ ، قَدَّمَهُ فِى اللَّحْدِ ، وَقَالَ ‎ﷺ  أَنَا شَهِيدٌ عَلَى هَؤُلاَءِ يَوْمَ الْقِيَامَةِ 
“ഉഹ്ദ് യുദ്ധത്തിൽ വധിക്കപ്പെട്ട രണ്ടുപേരെ റസൂൽ ‎ﷺ  ഒരു വസ്ത്രത്തിൽ ഒന്നിച്ച് കഫൻ ചെയ്യുമായിരുന്നു. ശേഷം റസൂൽ‎ﷺ  ചോദിക്കും: അവരിൽ ആരാണ് കൂടുതൽ ക്വുർആൻ പഠിച്ചത്? അവർ രണ്ടുപേരിൽ ഒരാളെ സൂചിപ്പിക്കപ്പെട്ടാൽ, തിരുമേനി ‎ﷺ  ക്വബ്റിലേക്ക് അയാളെ മുന്തിപ്പിക്കുമായിരുന്നു. നബി ‎ﷺ  പറയും: ബ്ലഅല്ലാഹുവേ ഞാൻ ഇവർക്ക് അന്ത്യനാളിൽ സാക്ഷിയാണ്.” (ബുഖാരി)
അബൂസഈദി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يُدْعَى نُوحٌ يَوْمَ الْقِيَامَةِ فَيَقُولُ لَبَّيْكَ وَسَعْدَيْكَ يَا رَبِّ. فَيَقُولُ هَلْ بَلَّغْتَ فَيَقُولُ نَعَمْ. فَيُقَالُ لأُمَّتِهِ هَلْ بَلَّغَكُمْ فَيَقُولُونَ مَا أَتَانَا مِنْ نَذِيرٍ. فَيَقُولُ مَنْ يَشْهَدُ لَكَ فَيَقُولُ مُحَمَّدٌ وَأُمَّتُهُ . فَتَشْهَدُونَ أَنَّهُ قَدْ بَلَّغَ   ﮁ ﭲ  ﭳ  ﭴ  ﭵﮀ فَذَلِكَ قَوْلُهُ جَلَّ ذِكْرُهُ “وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ
“അന്ത്യനാളിൽ നൂഹ് വിളിക്കപ്പെടും. അപ്പോൾ പറയും: രക്ഷിതാവേ, നിന്റെ വിളിക്കിതാ ഞാൻ വീണ്ടും വീണ്ടും ഉത്തരമേകുന്നു. അതിൽ ഞാൻ സൗഭാഗ്യം കാണുകയും ചെയ്യുന്നു. അപ്പോൾ അല്ലാഹു ചോദിക്കും: താങ്കൾ എത്തിച്ചുവോ? അദ്ദേഹം പറയും: അതെ. അപ്പോൾ അദ്ദേഹത്തിന്റെ സമുദായത്തോട് പറയപ്പെടും: നൂഹ് നിങ്ങൾക്ക് എത്തിച്ച് തന്നുവോ? അവർ പറയും: ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പുകാരനും വന്നിട്ടില്ല. അല്ലാഹു ചോദിക്കും: നൂഹ് താങ്കൾക്ക് വേണ്ടി ആര് സാക്ഷി നിൽക്കും. അദ്ദേഹം പറയും: മുഹമ്മദും അദ്ദേഹത്തിന്റെ ഉമ്മത്തികളും. അങ്ങിനെ അവർ നൂഹ് എത്തിച്ചുവെന്ന് സാക്ഷി പറയും. റസൂൽ നിങ്ങളുടെമേലും സാക്ഷിയായിരിക്കും. അതത്രേ കീർത്തി ഉന്നതമായ അല്ലാഹുവിന്റെ വചനം:
وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ 
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനുംവേണ്ടി. (2:143) (ബുഖാരി)
 
മലക്കുകൾ
ഓരോ മനുഷ്യരേയും ഏൽപ്പിക്കപ്പെട്ട മലക്കുകളും മനുഷ്യരുടെ കർമ്മരേഖകൾ തയ്യാറാക്കിയിരുന്നവരായ മലക്കുകളും അന്നാളിലെ സാക്ഷികളായിരിക്കും. അല്ലാഹു പറയുന്നു:
جَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ ‎﴿٢١﴾
കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത്. (സൂറത്തുക്വാഫ്: 21)
أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ
…അവർ അവരുടെ രക്ഷിതാവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുന്ന താണ്. സാക്ഷികൾ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരിൽ കള്ളം പറഞ്ഞവർ….  (സൂറത്തുഹൂദ്: 18)
 
ഭൂമി
അല്ലാഹു പറയുന്നു:
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ‎﴿٤﴾
അന്നേ ദിവസം അത് (ഭൂമി) അതിന്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്.  (സൂറത്തുസ്സൽസലഃ: 4)
 
മലക്കുകളും അവയവങ്ങളും
 
മനുഷ്യൻ തനിക്കുള്ള സാക്ഷിയായി താൻതന്നെമതിയെ ന്ന് അല്ലാഹുവോട് പറയുമ്പോൾ അല്ലാഹു അവയവങ്ങളോട് സംസാരിക്കുവാൻ ആവശ്യപ്പെടുന്നതും ശരീരാവയവങ്ങൾ അ യാൾക്കെതിരിൽ സാക്ഷിപറയുന്നതും ഹദീഥിൽ വന്നിട്ടുണ്ട്. 
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽനിന്ന് റിപ്പോർട്ട്. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
…  فَيَقُولُ فَإِنِّى لاَ أُجِيزُ عَلَى نَفْسِى إِلاَّ شَاهِدًا مِنِّى قَالَ فَيَقُولُ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ شَهِيدًا وَبِالْكِرَامِ الْكَاتِبِينَ شُهُودًا  قَالَ  فَيُخْتَمُ عَلَى فِيهِ فَيُقَالُ لأَرْكَانِهِ انْطِقِى. قَالَ فَتَنْطِقُ بِأَعْمَالِهِ…. 
… അപ്പോൾ ദാസൻ പറയും: എനിക്ക് എന്റെ ശരീരത്തിൽ നി ന്നല്ലാതെ ഒരു സാക്ഷിയെ ഞാൻ സമ്മതിക്കുകയില്ല. അല്ലാഹു പറയും: ഇൗ ദിവസം നിന്റെമേൽ നീയും മാന്യന്മാരായ എഴു ത്തുകാരും(മലക്കുകളും) സാക്ഷികളായി മതി. ശേഷം അയാളുടെ വായക്ക് മുദ്ര വെക്കപ്പെടും. അയാളുടെ അവയവങ്ങളോട് പറയ പ്പെടും: സംസാരിക്കൂ. അപ്പോൾ അവ അവന്റെ കർമ്മങ്ങളെ കു റിച്ച് സംസാരിക്കും…  (മുസ്‌ലിം)
 
കണ്ണും കാതും തൊലികളും
അല്ലാഹു പറയുന്നു:
وَيَوْمَ يُحْشَرُ أَعْدَاءُ اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ ‎﴿١٩﴾‏ حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُوا يَعْمَلُونَ ‎﴿٢٠﴾ ‏وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ ‎﴿٢١﴾‏
അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)  അങ്ങനെ അവർ അവിടെ (നരകത്തിൽ) ചെന്നാൽ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവർക്ക് എതിരായി അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്.  തങ്ങളുടെ തൊലികളോട് അവർ പറയും: നിങ്ങളെന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികൾ) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരി പ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.  (സൂറത്തുഫുസ്സ്വിലത്ത്: 19,20,21)
 
തുടയും എല്ലും മാംസവും
അല്ലാഹു ദാസനെ കണ്ടുമുട്ടുകയും അവരുടെ വായകൾക്ക് മുദ്രവെക്കുകയും അവരുടെ അവയവങ്ങൾ സാക്ഷികളായി സംസാരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹദീഥിൽ ഇപ്രകാരം കാണാം. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
… ثُمَّ يُقَالُ لَهُ الآنَ نَبْعَثُ شَاهِدَنَا عَلَيْكَ. وَيَتَفَكَّرُ فِى نَفْسِهِ مَنْ ذَا الَّذِى يَشْهَدُ عَلَىَّ فَيُخْتَمُ عَلَى فِيهِ وَيُقَالُ لِفَخِذِهِ وَلَحْمِهِ وَعِظَامِهِ انْطِقِى فَتَنْطِقُ فَخِذُهُ وَلَحْمُهُ وَعِظَامُهُ بِعَمَلِهِ وَذَلِكَ لِيُعْذِرَ مِنْ نَفْسِهِ…
“…ശേഷം അയാളോട് പറയപ്പെടും: ഇപ്പോൾ നിന്റെമേൽ ഞാൻ നമ്മുടെ സാക്ഷിയെ നിയോഗിക്കും. അയാളാകട്ടെ എന്റെമേൽ സാക്ഷിപറയുന്നവൻ ആരായിരിക്കുമെന്ന് തന്റെ മനസ്സിൽ ആലോചിക്കും. അങ്ങിനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: സംസാരിക്കൂ. അതോടെ അയാളുടെ തുടയും മാംസവും    എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനുവേണ്ടിയാണത്…” (മുസ്‌ലിം)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts