ചോദ്യം ചെയ്യപ്പെടുന്ന വിഷയങ്ങൾ

THADHKIRAH

 
കുഫ്റും ശിർക്കും
 
അടിയാറുകൾ ചോദ്യം ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഏറ്റവും കടുത്തതും ഗൗരവമേറിയതും അവരുടെ കുഫ്റും ശിർക്കുമായിരിക്കും. തങ്ങളുടെ ആരാധ്യന്മാരെ കുറിച്ചും പങ്കാളികളെ കുറിച്ചും ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു:
 وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ ‎﴿٩٢﴾‏ مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ ‎﴿٩٣﴾‏
അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങൾ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?  അല്ലാഹുവിനു പുറമെ. അവർ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?  (സൂറത്തുശ്ശുഅറാഅ്: 92,93)
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ ‎﴿٦٢﴾‏
അവൻ (അല്ലാഹു) അവരെ വിളിക്കുകയും, എന്റെ പങ്കുകാർ എന്ന് നിങ്ങൾ ജൽപിച്ചിരുന്നവർ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)   (സൂറത്തുൽക്വസ്വസ്വ്: 62)
അല്ലാഹു  അല്ലാത്തവർക്ക് അവർ അർപ്പിച്ചിരുന്ന ആരാധനകളെ കറിച്ച് ചോദ്യം ചെയ്യപ്പെടും. ബഹുദൈവവിശ്വാസികൾ തങ്ങളുടെ ആരാധ്യന്മാർക്ക് സമർപ്പിച്ചിരുന്ന ബലിയുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:
وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَاهُمْ ۗ تَاللَّهِ لَتُسْأَلُنَّ عَمَّا كُنتُمْ تَفْتَرُونَ ‎﴿٥٦﴾‏
നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ഒരു ഓഹരി, അവർക്ക് തന്നെ (ശരിയായ) അറിവില്ലാത്ത ചിലതിന്ന് (വ്യാജദൈവങ്ങൾക്ക്) അവർ നിശ്ചയിച്ച് വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങൾ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്.  (സൂറത്തുന്നഹ്ല്: 56)
മുർസലീങ്ങളെ കളവാക്കിയ അവിശ്വാസികളോടും അവർ കളവാക്കിയതിനെ കുറിച്ച് ചോദിക്കും. അല്ലാഹു പറയുന്നു:
وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ ‎﴿٦٥﴾‏ فَعَمِيَتْ عَلَيْهِمُ الْأَنبَاءُ يَوْمَئِذٍ فَهُمْ لَا يَتَسَاءَلُونَ ‎﴿٦٦﴾
അവൻ (അല്ലാഹു) അവരെ വിളിക്കുകയും, ദൈവദൂതന്മാർക്ക് എന്ത് ഉത്തരമാണ് നിങ്ങൾ നൽകിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നത്തെ ദിവസം വർത്ത മാനങ്ങൾ അവർക്ക് അവ്യക്തമായിത്തീരുന്നതാണ്. അപ്പോൾ അ വർ അന്യോന്യം ചോദിച്ചറിയുകയില്ല.  (സൂറത്തുൽക്വസ്വസ്വ്: 65,66)
 
ഭൗതികലോകത്തെ കർമ്മങ്ങൾ
 
ഇഹലോകത്തെ കർമ്മങ്ങളഖിലവും ചോദ്യം ചെയ്യപ്പെടുന്ന വേദിയാണ് പരലോക വേദി. എത്ര ചെറുതാണെങ്കിലും എല്ലാ പ്രവർത്തനങ്ങളും ഹാജറാക്കപ്പെടുന്നതിനെ കുറിച്ച് മുമ്പ് ഉണർത്തിയല്ലോ. അല്ലാഹു പറയുന്നു:
فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ ‎﴿٩٢﴾‏ عَمَّا كَانُوا يَعْمَلُونَ ‎﴿٩٣﴾‏
എന്നാൽ നിന്റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്.   (സൂറത്തുൽഹിജ്റ്: 92,93) 
അബൂബറസഃ അൽഅസ്ലമി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ خَمْسٍ: عَنْ عُمُرُهِ فِيمَا أَفْنَاهُ ؟ وَعَنْ شَبَابِهِ فِيمَا أَبْلاهُ ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ ؟ وَعَنْ عِلْمِهِ مَاذَا عَمِلَ فِيهِ؟
“ഒരു ദാസന്റേയും കാൽപ്പാദങ്ങൾ അന്ത്യനാളിൽ (അല്ലാഹുവി ന്റെ മുന്നിൽനിന്നും) നീങ്ങിപ്പോവുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് അവൻ ചോദിക്കപ്പെടുന്നതുവരെ. തന്റെ ആയുസ്സിനെക്കു റിച്ച്; അത് എന്തിൽ നശിപ്പിച്ചുവെന്ന്. തന്റെ യൗവ്വനത്തെക്കുറിച്ച്; അത് എന്തിൽ ക്ഷയിപ്പിച്ചുവെന്ന്. തന്റെ സമ്പത്തിനെക്കുറിച്ച്; അത് എവിടെനിന്നും സമ്പാദിച്ചു, അത് എന്തിൽ ചിലവഴിച്ചു. ത ന്റെ അറിവിനെക്കുറിച്ച്; അതുകൊണ്ട് എന്ത് കർമ്മം ചെയ്തു.”   
 
അനുഗ്രഹങ്ങൾ
 
ഭൗതികലോകത്ത് അടിയാറുകൾ അനുഭവിക്കുന്ന അനുഗ്രഹങ്ങളഖിലവും അനുഗ്രഹദാതാവായ അല്ലാഹുവിൽനിന്ന് മാത്രമാകുന്നു.  അല്ലാഹു പറഞ്ഞു:
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ
നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു….  (സൂറത്തുന്നഹ്ൽ: 53)
പ്രസ്തുത അനുഗ്രഹങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്ത തും വർണ്ണിച്ചാൽ തീരാത്തതുമാണ്. അല്ലാഹു പറഞ്ഞു:
وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ‎﴿٣٤﴾
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നി ങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാഅക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.  (സൂറത്തു ഇബ്റാഹീം: 34)
അനുഗ്രഹങ്ങളിൽ അതിമഹനീയമായത് ഇസ്ലാമാകുന്നു. അല്ലാഹു പറഞ്ഞു:
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ 
…ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.  (സൂറത്തുൽമാഇദഃ : 3) 
തമ്മിൽ കലഹിച്ചും യുദ്ധം ചെയ്തും കാലം കഴിച്ചിരുന്ന അറേബ്യൻ ജനതയെ ആദർശബന്ധുക്കളും സഹോദരന്മാരുമാക്കിയതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
…وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا…
…നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു… (സൂറത്തുആലിഇംറാൻ: 103) 
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ ആസ്വദിച്ച മനുഷ്യൻ അതിനെക്കുറിച്ച് പരലോകത്ത് ചോദിക്കപ്പെടും. അല്ലാഹു പറഞ്ഞു:
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ‎﴿٨﴾‏
പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെപറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. (സൂറത്തുതകാഥുർ:8) 
അനുഗ്രഹങ്ങളിൽനിന്ന് ആദ്യമായി ചോദ്യം ചെയ്യപ്പെടു ന്നത് ആരോഗ്യത്തെ കുറിച്ചും വെള്ളത്തെ കുറിച്ചും ആയിരിക്കു മെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ يَعْنِى الْعَبْدَ مِنَ النَّعِيمِ أَنْ يُقَالَ لَهُ أَلَمْ نُصِحَّ لَكَ جِسْمَكَ وَنُرْوِيكَ مِنَ الْمَاءِ الْبَارِدِ 
“നിന്റെ ശരീരത്തിൽ ഞാൻ നിനക്ക് ആരോഗ്യം നൽകിയില്ലേ, ശീതള പാനീയം ഞാൻ നിന്നെ കുടിപ്പിച്ചില്ലേ എന്ന് പറയപ്പെടലാണ് അന്ത്യനാളിൽ അനുഗ്രഹങ്ങളെ കുറിച്ച് ദാസനുള്ള ഒന്നാമത്തെ ചോദ്യം.” 
 അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
خَرَجَ رَسُولُ اللَّهِ ‎ﷺ ذَاتَ يَوْمٍ أَوْ لَيْلَةٍ فَإِذَا هُوَ بِأَبِى بَكْرٍ وَعُمَرَ ، فَقَالَ ട്ട مَا أَخْرَجَكُمَا مِنْ بُيُوتِكُمَا هَذِهِ السَّاعَةَ   قَالاَ الْجُوعُ يَا رَسُولَ اللَّهِ.  قَالَ ‎ﷺ  وَأَنَا وَالَّذِى نَفْسِى بِيَدِهِ لأَخْرَجَنِى الَّذِى أَخْرَجَكُمَا قُومُوا   فَقَامُوا مَعَهُ فَأَتَى رَجُلاً مِنَ الأَنْصَارِ فَإِذَا هُوَ لَيْسَ فِى بَيْتِهِ فَلَمَّا رَأَتْهُ الْمَرْأَةُ قَالَتْ مَرْحَبًا وَأَهْلاً.  فَقَالَ لَهَا رَسُولُ اللَّهِ ‎ﷺ أَيْنَ فُلاَنٌ  قَالَتْ ذَهَبَ يَسْتَعْذِبُ لَنَا مِنَ الْمَاءِ. إِذْ جَاءَ الأَنْصَارِىُّ فَنَظَرَ إِلَى رَسُولِ اللَّهِ ‎ﷺ  وَصَاحِبَيْهِ ثُمَّ قَالَ الْحَمْدُ لِلَّهِ مَا أَحَدٌ الْيَوْمَ أَكْرَمَ أَضْيَافًا مِنِّى  قَالَ  فَانْطَلَقَ فَجَاءَهُمْ بِعِذْقٍ فِيهِ بُسْرٌ وَتَمْرٌ وَرُطَبٌ فَقَالَ كُلُوا مِنْ هَذِهِ. وَأَخَذَ الْمُدْيَةَ فَقَالَ لَهُ رَسُولُ اللَّهِ  إِيَّاكَ وَالْحَلُوبَ  فَذَبَحَ لَهُمْ فَأَكَلُوا مِنَ الشَّاةِ وَمِنْ ذَلِكَ الْعِذْقِ وَشَرِبُوا فَلَمَّا أَنْ شَبِعُوا وَرَوُوا قَالَ رَسُولُ اللَّهِ  لأَبِى بَكْرٍ وَعُمَرَ ട്ടوَالَّذِى نَفْسِى بِيَدِهِ لَتُسْأَلُنَّ عَنْ هَذَا النَّعِيمِ يَوْمَ الْقِيَامَةِ أَخْرَجَكُمْ مِنْ بُيُوتِكُمُ الْجُوعُ ثُمَّ لَمْ تَرْجِعُوا حَتَّى أَصَابَكُمْ هَذَا النَّعِيمُ
ഒരു ദിനം അല്ലെങ്കിൽ ഒരു രാത്രി അല്ലാഹുവിന്റെ ദൂതൻ ‎ﷺ  പുറപ്പെട്ടു. അപ്പോഴതാ തിരുമേനി ‎ﷺ അബൂബകറിനും ഉമറിനും അരികിൽ. തിരുമേനി ‎ﷺ പറഞ്ഞു: “ഈ സമയം നിങ്ങളെ രണ്ടുപേരേ യും നിങ്ങളുടെ വീടുകളിൽനിന്നും പുറത്ത് കൊണ്ടുവന്നത് എന്താണ്? അവർ രണ്ടുപേരും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, വി ശപ്പാണ്. തിരുമേനി ‎ﷺ  പറഞ്ഞു: ഞാനും (അപ്രകാരം തന്നെ). അല്ലാഹുവാണ സത്യം, നിങ്ങളെ പുറത്തുകൊണ്ടുവന്ന വിശപ്പ് തന്നെയാണ് എന്നേയും പുറത്തുകൊണ്ടുവന്നത്. നിങ്ങൾ എഴുന്നേൽക്കൂ. അങ്ങിനെ അവർ തിരുമേനി ‎ﷺ യോടൊപ്പം എഴുന്നേറ്റു. തിരുമേനി ‎ﷺ അൻസ്വാരികളിൽനിന്നും ഒരു വ്യക്തിയെ (തേടി) ചെന്നു. അദ്ദേഹമാകട്ടെ അദ്ദേഹത്തിന്റെ വീട്ടിലില്ലായിരുന്നു. ഭാര്യ തിരുമേനി ‎ﷺ  യെ കണ്ടപ്പോൾ (സ്വാഗതമരുളി) പറഞ്ഞു: “മർഹബൻ വഅഹ്ലൻ”. അവരോട് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിച്ചു: “വീട്ടുകാരൻ എവിടെ?” അവർ പറഞ്ഞു: ഞങ്ങൾക്ക് ശുദ്ധവെള്ളം എടുക്കുവാൻ പോയിരിക്കയാണ്. അന്നേരം ആ അൻസ്വാരി വന്നു. അല്ലാഹുവിന്റെ റസൂലി ‎ﷺ  ലേക്കും തിരുമേനി ‎ﷺ  യുടെ കൂട്ടുകാരിലേക്കും നോക്കി. ശേഷം പറഞ്ഞു: അൽഹംദുലില്ലാഹ്; ഇന്നേദിനം അഥിതികളാൽ ആദരിക്കപ്പെട്ടവനായി എന്നെപ്പോലെ ആരുമില്ല. ഉടൻ അദ്ദേഹം പച്ചകാരക്കയും പഴുത്തകാരക്കയും ഉണക്കകാരക്കയുമുള്ള ഒരു ഈന്തപ്പനക്കുല കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇതിൽനിന്ന് ഭക്ഷിച്ചാലും. അദ്ദേഹം കത്തിയെടു ത്തു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “കറവുള്ളതിനെ  അറു ക്കുന്നത് സൂക്ഷിക്കുക.” അങ്ങനെ അദ്ദേഹം അവർക്കായി ഒരു (ആടിനെ) അറുത്തു.  അവർ ആട് മാംസത്തിൽനിന്നും ഇത്തപ്പനക്കുലയിൽനിന്നും ഭക്ഷിക്കുകയും (വെള്ളം)കുടിക്കുകയും ചെയ്തു. അവർക്ക് വിഷപ്പടങ്ങുകയും ദാഹം ശമിക്കുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ അബൂബകറിനോടും ഉമറിനോടും പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ (അല്ലാഹവാണ) സത്യം. അന്ത്യനാളിൽ ഈ അനുഗ്രഹത്തെപ്പ റ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് വിശപ്പ് പുറത്ത് കൊണ്ടുവന്നു. എന്നിട്ട് നിങ്ങൾ വീട്ടിലേക്ക് മടങ്ങിയിട്ടില്ല അപ്പോഴേക്കും നിങ്ങൾക്കിതാ ഈ അനുഗ്രഹം ലഭിച്ചിരിക്കുന്നു.”  (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ തിരുമേനി ‎ﷺ പറഞ്ഞതായി ഇപ്രകാരമാണുള്ളത്:
هَذَا وَالَّذِى نَفْسِى بِيَدِهِ مِنَ النَّعِيمِ الَّذِى تُسْأَلُونَ عَنْهُ يَوْمَ الْقِيَامَةِ ظِلٌّ بَارِدٌ وَرُطَبٌ طَيِّبٌ وَمَاءٌ بَارِدٌ 
“ഇത്, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ (അല്ലാഹവാണ) സത്യം. നിങ്ങൾ അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുന്നതായ അനുഗ്രഹമാകുന്നു. കുളിരേകുന്ന തണലും നല്ല കാരക്കയും ശീതളമായ വെള്ളവും.” 
അല്ലാഹു അന്ത്യനാളിൽ ദാസനെ കണ്ടുമുട്ടുമ്പോൾ ചോദിക്കുന്നതായ ഏതാനും അനുഗ്രഹങ്ങളെ കുറിച്ച് ഇപ്രകാരം ഹദീഥിൽ കാണാം. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
… فَيَلْقَى الْعَبْدَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ؟  فَيَقُولُ بَلَى. قَالَ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِىَّ فَيَقُولُ لاَ. فَيَقُولُ فَإِنِّى أَنْسَاكَ كَمَا نَسِيتَنِى. ثُمَّ يَلْقَى الثَّانِىَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ؟ فَيَقُولُ بَلَى أَىْ رَبِّ.  فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِىَّ فَيَقُولُ لاَ. فَيَقُولُ فَإِنِّى أَنْسَاكَ كَمَا نَسِيتَنِى. ثُمَّ يَلْقَى الثَّالِثَ فَيَقُولُ لَهُ مِثْلَ ذَلِكَ…
…അങ്ങിനെ അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം ഞാൻ നിന്നെ വിസ്മരിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ. ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: എന്റെ രക്ഷിതാവേ അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടു മുട്ടേണ്ടിവരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം ഞാൻ നിന്നെ വിസ്മരിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ. ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു, അയാളോടും അതുപോലെ പറയും…”  (മുസ്‌ലിം)
യസാർ ഇബ്നു അബ്ദുല്ലാഹ് അൽജുഹനി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
 لاَ بَأْسَ بِالْغِنَى لِمَنِ اتَّقَى اللَّهَ عَزَّ وَجَلَّ وَالصِّحَّةِ لِمَنِ اتَّقَى اللَّهَ خَيْرٌ مِنَ الْغِنَى وَطِيبُ النَّفْسِ مِنَ النِّعَمِ 
“അല്ലാഹുവെ സൂക്ഷിച്ചവന് സമ്പത്തുകൊണ്ട് യാതൊരു കുഴപ്പവുമില്ല. അല്ലാഹുവെ സൂക്ഷിച്ചവന് ആരോഗ്യമാണ് സമ്പത്തിനേക്കാൾ ഉത്തമം. മനസിന്റെ സുഖം അനുഗ്രഹങ്ങളിൽപെട്ടതാണ്.” 
 
കരാറുകൾ, ഉടമ്പടികൾ
 
അടിയാറുകൾ അല്ലാഹുവോട് നടത്തിയ കരാറുകളെ കുറിച്ച് അവർ ചോദിക്കപ്പെടും. അല്ലാഹു പറഞ്ഞു:
وَلَقَدْ كَانُوا عَاهَدُوا اللَّهَ مِن قَبْلُ لَا يُوَلُّونَ الْأَدْبَارَ ۚ وَكَانَ عَهْدُ اللَّهِ مَسْئُولًا ‎﴿١٥﴾‏
തങ്ങൾ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവർ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്.  (സൂറത്തുൽഅഹ്സാബ്: 15) 
അടിയാറുകൾ അന്യോന്യം നടത്തിയിരുന്ന ഉടമ്പടികൾ പാലിക്കുകയും പൂർത്തീകരിക്കുകയും ചെയ്തതിരുന്നുവോ എന്നതിനെ കുറിച്ചും ദാസന്മാർ അന്ത്യനാളിൽ ചോദിക്കപ്പെടും. അല്ലാഹു പറഞ്ഞു:
وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا ‎﴿٣٤﴾‏
നിങ്ങൾ കരാർ നിറവേറ്റുക. തീർച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.  (സൂറത്തുൽഇസ്റാഅ്: 34)
 
കണ്ണ്, കാത്, ക്വൽബ്
 
അടിമകൾ സംസാരിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു അന്ത്യനാളിൽ അവരോട് ചോദിക്കുന്നതാണ്. അതിനാലാണ് അ റിവില്ലാത്തത് സംസാരിക്കുന്നതിൽനിന്ന് അല്ലാഹു അടിയാന്മാരെ തടഞ്ഞത്. അല്ലാഹു പറഞ്ഞു:
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا ‎﴿٣٦﴾
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.  (സൂറത്തുൽഇസ്റാഅ്: 36)
ഇമാം ക്വതാദഃജ പറഞ്ഞു:
لا تقل رأيت ولم تر، وسمعت ولم تسمع، وعلمت ولم تعلم؛ فإن الله سائلك عن ذلك كله.
“കാണാത്തത് കണ്ടുവെന്ന് നീ പറയരുത്. കേൾക്കാത്തത് കേട്ടു വെന്ന് നീ പറയരുത്. നിനക്ക് അറിയാത്തത് അറിഞ്ഞുവെന്ന് നീ പറയരുത്. കരണം അല്ലാഹു അതിനെ കുറിച്ചെല്ലാം നിന്നോട് ചോദിക്കുന്നവനാണ്.”  (തഫ്സീറുത്ത്വബരി)
 
കർമ്മങ്ങളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് 
 
അല്ലാഹുവിനുള്ള അവകാശങ്ങളിൽ ഒരു ദാസൻ അന്ത്യനാളിൽ ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്ന കർമ്മം നമസ്കാരമായിരിക്കും. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنِ انْتَقَصَ مِنْ فَرِيضَتِهِ شَىْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِى مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنَ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ 

“നിശ്ചയം, അന്ത്യനാളിൽ ദാസൻ തന്റെ കർമ്മങ്ങളിൽ ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്നത് തന്റെ നമസ്കാരത്തെകുറിച്ചായിരിക്കും. അത് ശരിയായാൽ നിശ്ചയം അവൻ വിജയിച്ചു. ലക്ഷ്യം കൈവരിച്ചു. അത് കുഴപ്പമായാൽ അവൻ പരാജയപ്പെട്ടു. ഇച്ഛാഭംഗപ്പെട്ടു. അവൻ തന്റെ നിർബന്ധ നമസ്കാരത്തിൽ നിന്ന് വല്ല കുറവും വരുത്തിയവനാണെങ്കിൽ അല്ലാഹു പറയും: എന്റെ ദാസന് വല്ല സുന്നത്തായ (നമസ്കാരവുമുണ്ടോ) എന്ന് നോക്കുക. എങ്കിൽ അവൻ നിർബന്ധ നമസ്കാരത്തിൽ അവൻ കുറവ് വരുത്തിയത് അതുകൊണ്ട് പൂർത്തിയാക്കപ്പെടും. ശേഷം അവന്റെ ഇതര കർമ്മങ്ങളിൽ നിർബന്ധമായതിൽ അവൻ കുറവ് വരുത്തിയിട്ടുണ്ടെങ്കിൽ ഇതുപോലെ (ഐച്ഛികമായി നിർവ്വഹിച്ചതിൽ നിന്നെടുത്ത് പൂർത്തീകരിക്കുന്നതാണ്.)”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബിﷺ പറഞ്ഞു:

إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِى صَلاَةِ عَبْدِى أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِى مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِى فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ 

“നിശ്ചയം, അന്ത്യനാളിൽ ജനങ്ങൾ തങ്ങളുടെ കർമ്മങ്ങളിൽ ഒന്നാ മതായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെകുറിച്ചായി രിക്കും. തിരുമേനി ‎ﷺ പറഞ്ഞു: നമ്മുടെ രക്ഷിതാവ്, അവൻ ഏറ്റവും നന്നായി അറിയുന്നവനാണ് തന്റെ മലക്കുകളോട് പറയും: എന്റെ ദാസന്റെ നമസ്കാരത്തിൽ നിങ്ങൾ നോക്കുക; അത് അവൻ പൂർത്തീകരിച്ച് നിർവ്വഹിച്ചുവോ അതല്ല, കുറവ് വരുത്തിയോ? അത് സമ്പൂർണ്ണമാണെങ്കിൽ അവന് അത് പൂർണ്ണമെന്ന് എഴുതപ്പെടും. അവൻ അതിൽ വല്ല കുറവും വരുത്തിയവനാണെങ്കിൽ അല്ലാഹു പറയും: എന്റെ ദാസന് വല്ല സുന്നത്തായ (നമസ്കാരവുമുണ്ടോ) എന്ന് നോക്കുക. അവന് സുന്നത്തായ നമസ്കാരമുണ്ടെങ്കിൽ അല്ലാഹു പറയും: അവന്റെ നിർബന്ധ നമസ്കാരത്തെ അവന്റെ സുന്നത്തുകൊണ്ട് പൂർത്തിയാക്കുക. പിന്നീട് അവന്റെ ഇതര കർമ്മങ്ങൾ സ്വീകരിക്കപ്പെടും.”

 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts