ഹിസാബും ജസാഉം (വിചാരണയും പ്രതിഫലവും)

THADHKIRAH

ഹിസാബും ജസാഉം അർത്ഥമാക്കുന്നത്

അല്ലാഹു അന്ത്യനാളിൽ തന്റെ ദാസന്മാരെ തന്റെ മുമ്പിൽ നിറുത്തി, ഭൗതിക ജീവിതത്തിലെ അവരുടെ കർമ്മങ്ങളേയും വാക്കുകളേയും വിചാരങ്ങളേയും വിചാരണ നടത്തലും അവക്കെല്ലാം അവരർഹിക്കുന്ന പ്രതിഫലങ്ങളെ അവരെ അറിയിക്കലുമാണ് ഹിസാബ് അഥവാ വിചാരണ. സൽവൃത്തന്മാർക്ക് അവരുടെ കർമ്മരേഖ വലതുകയ്യിലും ദുർവൃത്തന്മാർക്ക് അവരുടെ കർമ്മരേഖ ഇടതുകയ്യിലും നൽകുന്നതാണ്.
അല്ലാഹു ദാസന്മാരോട് സംസാരിക്കുന്നതും ദാസന്മാർ അല്ലാഹുവോട് പ്രതികരിക്കുന്നതും അല്ലാഹു സ്ഥാപിക്കുന്ന തെളിവുകൾ, സാക്ഷികൾ, തുലാസ്സുകൾ എന്നിവയെല്ലാം ഹിസാബിൽ വിഷയങ്ങളാണ്.
ഹിസാബ് വിവിധങ്ങളാണ്. ആദരിക്കുവാനുള്ളത്, ഏറെ എളുപ്പമായത്, വിട്ടുവീഴ്ച നൽകുവാനും മാപ്പേകുവാനുമുള്ളത്, പ്രയാസനിർഭരമായത്, അക്ഷേപിക്കുവാനുള്ളത്, എന്നിങ്ങനെയാണവ. വിവിധങ്ങളായ ഹിസാബിനെ കൈകാര്യം ചെയ്യുന്നത് അത്യാരണീയനും കരുണാമയനുമായ മേലായ അല്ലാഹു മാത്രം.

വിചാരണയുടെ വേദി

വിചാരണയുടെ നാളിൽ വിചാരണ നടത്തുന്നതിന്റേയും പ്രതിഫലമേകുന്നതിന്റേയും വേദിയും രംഗവും വിവരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറഞ്ഞു:

وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ ‎﴿٦٩﴾‏ 

ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കർമ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങൾക്കിടയിൽ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. (സൂറത്തുസ്സുമർ: 69)
അന്നേദിനം വിചാരണ നടത്തുന്നവനും വിധിതീർപ്പ് കൽപ്പിക്കുന്നവനും മേലായ രക്ഷിതാവും മഹാനും നീതിപൂർണ്ണനുമായ അല്ലാഹുവായിരിക്കും. അല്ലാഹു പറയുന്നു:

 هَلْ يَنظُرُونَ إِلَّا أَن يَأْتِيَهُمُ اللَّهُ فِي ظُلَلٍ مِّنَ الْغَمَامِ وَالْمَلَائِكَةُ وَقُضِيَ الْأَمْرُ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ ‎﴿٢١٠﴾‏

മേഘമേലാപ്പിൽ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത് വ രുകയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത് മാത്രമാ ണോ അവർ കാത്തിരിക്കുന്നത്? എന്നാൽ കാര്യങ്ങളെല്ലാം അല്ലാഹു വിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്. (സൂറത്തുൽബക്വറഃ : 210)

 

അദിയ്യ് ഇബ്നു ഹാതിമി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ…

“നിങ്ങളിൽ ഒരാളുമില്ല, അയാളോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനുമിടയിൽ യാതൊരു പരിഭാഷകനും ഉണ്ടായിരിക്കില്ല. അയാൾ തന്റെ വലതു ഭാഗത്തേക്ക് നോക്കും, താൻ കാലെകൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അയാൾ തന്റെ ഇടതു ഭാഗത്തേക്ക് നോക്കും അപ്പോഴും താൻ തനിക്ക് മുൻകൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അ പ്പോൾ അയാൾ തന്റെ മുന്നിലേക്ക് നോക്കും, തന്റെ മുന്നിൽ നരകമല്ലാതെ യാതൊന്നും കാണില്ല…”  (ബുഖാരി)
മലക്കുകൾ കർമ്മരേഖകൾ ഹാജറാക്കുകയും ചെറുതും വലുതുമൊന്നുമൊഴിയാതെ എല്ലാം ക്ലിപ്തി നിർണ്ണയം നടത്തി തയ്യാറാക്കിയ ഗ്രന്ഥം വെക്കപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു:

وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا ‎﴿٤٩﴾‏

(കർമ്മങ്ങളുടെ) രേഖവെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്ക് കാണാം. അവർ പറയും: അയ്യോ! ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങൾ പ്രവർത്തിച്ചതൊക്കെ (രേഖയിൽ) നിലവിലുള്ളതായി അവർ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. (സൂറത്തുൽകഹ്ഫ്: 49)
നബിമാരും മുർസലീങ്ങളും ഹാജറാക്കപ്പെടും. അല്ലാഹുവിന്റെ സന്ദേശങ്ങൾ എത്തിക്കുകയെന്ന അമാനത്തിന്റെ നിർവ്വഹണത്തെ കുറിച്ച് അവർ ചോദിക്കപ്പെടും. അവർ സാക്ഷികളാവു കയും ചെയ്യും.
നബിമാർ, മുർസലീങ്ങൾ, ഉലമാക്കൾ, മലക്കുകൾ, വാന ങ്ങൾ, ഭൂമി, ദിനരാത്രങ്ങൾ തുടങ്ങി അന്നേ ദിനത്തിലെ സാക്ഷികൾ ധാരാളമാണ്.
വിചാരണക്ക് വിധേയരാക്കപ്പെടുന്നവർ രക്ഷിതാവിന് മുമ്പിൽ അണിയായി നിറുത്തപ്പെടും. അല്ലാഹു പറയുന്നു:

وَعُرِضُوا عَلَىٰ رَبِّكَ صَفًّا

നിന്റെ രക്ഷിതാവിന്റെ മുമ്പാകെ അവർ അണിയണിയായി പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും….  (സൂറത്തുൽകഹ്ഫ്: 48)
കുറ്റവാളികളായ അഹങ്കാരികളെ ചങ്ങലയിൽ ബന്ധിച്ചും കീലുകൊണ്ടുള്ള വസ്ത്രമണിയിച്ചും ഹാജറാക്കപ്പെടും. അല്ലാഹു പറയുന്നു:

وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ‎﴿٤٩﴾‏ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ‎﴿٥٠﴾‏ لِيَجْزِيَ اللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ ‎﴿٥١﴾

ആ ദിവസം കുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങൾ കറുത്ത കീല് (ടാർ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങ ളെ തീ പൊതിയുന്നതുമാണ്. ഓരോ വ്യക്തിക്കും താൻ സമ്പാദി ച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നൽകുവാൻ വേണ്ടിയ ത്രെ അത്. തീർച്ചയായും അല്ലാഹു അതിവേഗത്തിൽ കണക്ക് നോക്കുന്നവനത്രെ. (സൂറത്തുഇബ്റാഹീം: 49,50,51)
വിചാരണയുടെ വേദിയുടെ ഗൗരവത്താൽ സമൂഹങ്ങളൊന്നടങ്കം മുട്ടുകുത്തിയിരുന്ന് പോകുന്നതാണ്. അല്ലാഹു പറയുന്നു:

وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ‎﴿٢٨﴾

(അന്ന്) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയിൽ നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതാണ്. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)  (സൂറത്തുൽജാഥിയഃ : 28)
അല്ലാഹു വിചാരണക്കായി അടിയാറുകളിലേക്കിറങ്ങുന്നത് അറിയിക്കുന്ന ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം:
أَنَّ اللَّهَ تَبَارَكَ وَتَعَالَى إِذَا كَانَ يَوْمُ الْقِيَامَةِ يَنْزِلُ إِلَى الْعِبَادِ لِيَقْضِىَ بَيْنَهُمْ وَكُلُّ أُمَّةٍ جَاثِيَةٌ، فَأَوَّلُ مَنْ يَدْعُو بِهِ رَجُلٌ جَمَعَ الْقُرْآنَ وَرَجُلٌ قُتِلَ فِى سَبِيلِ اللَّهِ وَرَجُلٌ كَثِيرُ الْمَالِ
“നിശ്ചയം, അന്ത്യനാളായാൽ അല്ലാഹു ദാസന്മാർക്കിടയിൽ വിധി തീർപ്പിനായി ഇറങ്ങിവരും. എല്ലാ സമുദായങ്ങളും മുട്ടുകുത്തിയ നിലയിലായിരക്കും. അല്ലാഹു ഒന്നാമതായി വിളിക്കുന്നത് ക്വുർആൻ പഠിച്ച വ്യക്തിയേയും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട വ്യക്തിയേയും ധാരാളം സമ്പത്തുള്ള വ്യക്തിയേയുമായിരിക്കും.”

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts