സ്വൂറിലുള്ള ഊത്ത്

THADHKIRAH

ഈ പ്രപഞ്ചത്തിൽ സൃഷ്ടി ചരാചരങ്ങളെല്ലാം അടങ്ങു കയും ഒതുങ്ങുകയും ചെയ്യുന്ന ഒരു ദിനമുണ്ട്. ആദ്യമായി കാഹളത്തിൽ ഊതപ്പെടുന്ന ദിനമാകുന്നു പ്രസ്തുത ദിനം.  അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ചുള്ളതെല്ലാം അന്ന് നിശ്ചലമാവുകയും ജീവനറ്റ് വീഴുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
كُلُّ مَنْ عَلَيْهَا فَانٍ ‎﴿٢٦﴾
അവിടെ (ഭൂമുഖത്ത്) യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു.  (സൂറത്തുർറഹ്മാൻ : 26)
 كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ
അവന്റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്.  (സൂറത്തുൽക്വസ്വസ്വ് : 88)
എല്ലാം തകർക്കുന്നതും ഏറെ ഭീകരവുമായിരിക്കും പ്രസ്തുത ഊത്ത്. ആളുകൾക്കൊന്ന് വസ്വിയ്യത്തോതുവാനോ ഉറ്റവരിലേക്കും ഉടയവരിലേക്കും മടങ്ങുവാനോ അവസരം നിഷേധിക്കുമാറ് പെട്ടന്നായിരിക്കും അത് സംഭവിക്കുക. അല്ലാഹു പറഞ്ഞു:
مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ‎﴿٤٩﴾‏ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ‎﴿٥٠﴾
ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവർ കാത്തിരിക്കുന്നത്. അവർ അന്യോന്യം തർക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും. അപ്പോൾ യാതൊരു വസ്വിയ്യത്തും നൽകാൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് അവരുടെകുടുംബത്തിലേക്ക് മടങ്ങുവാനും ആകുകയില്ല.  (സൂറത്തുയാസീൻ : 49, 50)
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
ثُمَّ يُنْفَخُ فِى الصُّورِ فَلاَ يَسْمَعُهُ أَحَدٌ إِلاَّ أَصْغَى لِيتًا وَرَفَعَ لِيتًا قَالَ: وَأَوَّلُ مَنْ يَسْمَعُهُ رَجُلٌ يَلُوطُ حَوْضَ إِبِلِهِ قَالَ:فَيَصْعَقُ وَيَصْعَقُ النَّاسُ
“ശേഷം കാഹളത്തിൽ ഊതപ്പെടും. അത് കേൾക്കുന്ന ആരുമില്ല തന്റെ പിരടി ചെരിക്കുകയും ഉയർത്തുകയും ചെയ്യാതെ. ആദ്യമായി അത് കേൾക്കുന്ന വ്യക്തി തന്റെ ഒട്ടകത്തിന്റെ ഹൗദ്വ് നന്നാക്കുകയായിരിക്കും. തിരുമേനി ‎ﷺ പറഞ്ഞു: അതോടെ അയാൾ ചലനമറ്റ് വീഴും. ജനങ്ങളും ചലനമറ്റ് വീഴും.” (മുസ്ലിം)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
وَلَتَقُومَنَّ السَّاعَةُ وَقَدْ نَشَرَالرَّجُلاَنِ ثَوْبَهُمَا بَيْنَهُمَا فَلاَ يَتَبَايَعَانِهِ وَلاَ يَطْوِيَانِهِ، وَلَتَقُومَنَّ السَّاعَةُ وَقَدِانْصَرَفَ الرَّجُلُ بِلَبَنِ لِقْحَتِهِ فَلاَ يَطْعَمُهُ، وَلَتَقُومَنَّ السَّاعَةُ وَهْوَ يَلِيطُ حَوْضَهُ فَلاَ يَسْقِى فِيهِ، وَلَتَقُومَنَّ السَّاعَةُ وَقَدْ رَفَعَ أُكْلَتَهُ إِلَى فِيهِ فَلاَ يَطْعَمُهَا
“രണ്ടാളുകൾ(വാങ്ങുന്നവനും വിൽക്കുന്നവനുമായി) തങ്ങളുടെ വസ്ത്രം വിരിച്ചിടവെ അന്ത്യനാൾ സംഭവിക്കുകതന്നെ ചെയ്യും; എന്നാൽ അതിൽ കച്ചവടം നടത്തുവാനോ അത് മടക്കിവെക്കുവാനോ അവർക്കാവുകയില്ല. താൻ കറന്നെടുത്ത പാലുമായി ഒരാൾ മടങ്ങുന്നവേളയിൽ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അയാൾക്കത് രുചിക്കുവാനാവുകയില്ല. ഒരാൾ തന്റെ ഹൗദ്വ് നന്നാക്കുന്നവനായിരിക്കെ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അയാൾക്ക് അതിൽ നിന്ന് കുടിപ്പിക്കുവാനാവുകയില്ല. തന്റെ ഭക്ഷണം ഒരാൾ വായിലേക്ക് ഉയർത്തിയിരിക്കെ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അയാൾക്കത് കഴിക്കുവാനാവുകയില്ല.” (ബുഖാരി) 
 
സ്വൂറിൽ ഊതുന്ന വ്യക്തി
ഇമാം ഇബ്നുഹജറുൽ അസ്ക്വലാനിഠ  പറയുന്നു: “”സ്വൂർ (കാഹളം) ഏൽപ്പിക്കപ്പെട്ട വ്യക്തി ഇസ്റാഫീൽ (അ_ ആകുന്നു. ഇമാം അൽഹുലയ്മിഠ ഇൗ വിഷയത്തിൽ ഇജ്മാഅ് ഉദ്ധരിച്ചിരിക്കുന്നു. വഹബ് ഇബ്നു മുനബ്ബഹ്, അബൂസഈദ് رَضِيَ اللَّهُ عَنْهُ, അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്നുള്ള ഹദീഥിൽ ഇത് വ്യക്തമായും ഉണ്ട്.”
ഇസ്റാഫീലാകട്ടേ, താൻ സൃഷ്ടിക്കപ്പെട്ട നാളുമുതൽ സദാസമയവും ഊതുവാനുള്ള അല്ലാഹുവിന്റെ കൽപ്പനക്ക് കാതോർത്തും അർശിലേക്ക് കണ്ണ് നട്ടും കഴിഞ്ഞ് കൂടുന്നു.
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إن طرف صاحب الصور مذ وكل به مستعد ينظر نحو العرش مخافة أن يؤمر قبل أن يرتد إليه طرفه كأن عينيه كوكبان دريان
“കാഹളം ഏൽപ്പിക്കപ്പെട്ടതുമുതൽ  അതിന്റെ വാക്താവിന്റെ ദൃഷ്ടി  അർശിനു നേരെ നോക്കിക്കൊണ്ട് തയ്യാറായി നിൽക്കുന്നു; ദൃഷ്ടി തിരിക്കുന്നതിനുമുമ്പായി താൻ കൽപ്പിക്കപ്പെടുമോ എന്ന ഭയത്താൽ. ഇസ്റാഫീലിന്റെ ഇരുകണ്ണുകളും ജ്വലിക്കുന്ന തായ രണ്ട് നക്ഷത്രങ്ങൾ പോലെയാണ്.”
അബൂസഈദു ഖുദ്രിയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
كَيْفَ أَنْعَمُ وَقَدِ الْتَقَمَ صَاحِبُ الْقَرْنِ الْقَرْنَ وَحَنَى جَبْهَتَهُ وَأَصْغَى سَمْعَهُ يَنْتَظِرُ أَنْ يُؤْمَرَ أَنْ يَنْفُخَ فَيَنْفُخَ  قَالَ الْمُسْلِمُونَ فَكَيْفَ نَقُولُ يَا رَسُولَ اللَّهِ قَالَ  قُولُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا
“ഞാൻ എങ്ങിനെ സുഖം കാണുവാനാണ്? സ്വൂറിന്റെ ആൾ സ്വൂർ ചുണ്ടിൽ അമർത്തിയിരിക്കുന്നു. തന്റെ നെറ്റി താഴ്ത്തിയിരിക്കുന്നു. തന്റെ ചെവി കൊടുത്തിരിക്കുന്നു. ഊതുവാൻ കൽപ്പി ക്കപ്പെടുന്നതിന് കാത്തിരിക്കുകയാണ്. കൽപ്പനയെത്തിയാൽ ഊതുവാനായി. മുസ്ലിംകൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ അപ്പോൾ ഞങ്ങൾ എങ്ങിനെയാണ് പ്രാർത്ഥിക്കേണ്ടത്?  തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങൾ പറയുക:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا
“ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കപ്പെടുവാൻ ഏറ്റവും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു വിൽ ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു.”
 
സ്വൂറിൽ ഊതപ്പെടുന്ന ദിനം
 
അന്ത്യനാൾ സംഭവിക്കുന്നത് വെള്ളിയാഴ്ചയിലായി രിക്കും. വെള്ളിയാഴ്ചയുടെ മഹത്വവുമായി ബന്ധപ്പെട്ട് വന്ന ഏതാനും ഹദീഥുകൾ താഴെ നൽകുന്നു.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِى يَوْمِالْ جُمُعَةِ
“സൂര്യനുദിച്ച നാളുകളിൽ ഏറ്റവും ശ്രേഷ്ഠമായ നാൾ വെള്ളി യാഴ്ചയാകുന്നു. ആ ദിനത്തിൽ ആദം സൃഷ്ടിക്കപ്പെട്ടു. അന്ന് അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ആ ദിവസം തന്നെ അതിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. വെള്ളി യാഴ്ചയല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല.” (മുസ്ലിം)
ഓസ് ഇബ്നു ഔസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ
“നിങ്ങളുടെ നാളുകളിൽ ഏറ്റവും ശ്രേഷ്ഠമായ നാൾ വെള്ളി യാഴ്ചയാകുന്നു. ആ ദിനത്തിൽ ആദം സൃഷ്ടിക്കപ്പെട്ടു. അതിൽ അദ്ദേഹം മരിപ്പിക്കപ്പെടുകയും ചെയ്തു. ആ ദിനമായിരിക്കും കാഹളത്തിലുള്ള ഊത്തും സൃഷ്ടികൾ ഉയർന്നേൽക്കുവാനുള്ള ഊത്തും. അതിനാൽ ആ ദിനം നിങ്ങൾ എന്റെ മേൽ സ്വലാ ത്തിനെ വർദ്ധിപ്പിക്കുക. കാരണം, നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിപ്പിക്കപ്പെടുന്നതാണ്.”
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
عرضت علي الأيام، فعرض علي فيها يوم الجمعة، فإذا هي كالمرآة حسناء، وإذا في وسطها نكتة سوداء، فقلت: ماهذه؟ قيل: الساعة
“എനിക്ക് ദിവസങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. അങ്ങിനെ അവ യിൽ എനിക്ക് വെള്ളിയാഴ്ചയും പ്രദർശിപ്പിക്കപ്പെട്ടു. അപ്പോഴതാ അത് ഒരു വെളുത്തു തെളിഞ്ഞ കണ്ണാടി പോലെ. അതിന്റെ മദ്ധ്യത്തിൽ ഒരു കറുത്ത അടയാളമുണ്ട്. ഞാൻ ചോദിച്ചു: ഇത് എന്താണ്? പറയപ്പെട്ടു: അന്ത്യനാൾ.”
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أَتاني جبريل وفي يده مرآةٌ بيضاءُ فِيها نكتةٌ سوداءُ ، فقلتُ: ما هذه يا جبريلُ؟ قالَ : هذه الجمعةُ يعرِضُهَا عليكَ ربُّكَ ، لتكونَ لكَ عيداً ولقومِكَ من بعْدِكَ. إلى أنْ قالَ : ما لنا فيها ؟ “أي من الفضل” قالَ: فِيها خيرٌ لكم ، فيها ساعةٌ من دعا ربّهُ فيها بخير هو لَهُ قَسْمٌ إِلاَّ أعْطَاهُ إِيَّاهُ ، أَوْ لَيْس لهُ بِقَسْمٍ إِلاَّ ادَّخَرَ لَهُ ما هُوَ أَعْظَمُ منهُ. أَوْ تَعوَّذ من شرٍّ  هو عليهِ مكتوبٌ إلاَّ أَعَاذهُ ، أو ليس عليه مَكتوبٌ إِلاَّ أَعاذهُ منْ أَعظمِ منهُ ، قلتُ ما هذه النُّكْتَةُ السَّوْداءُ ؟ قالَ: هذهِ الساعةُ تقومُ يومَ الجمعةِ
“എന്റെ അടുക്കൽ ജിബ്രീൽ (അ) വന്നു. അദ്ദേഹത്തിന്റെ കയ്യി ൽ വെളുത്ത ഒരു കണ്ണാടി ഉണ്ടായിരുന്നു; അതിൽ കറുത്ത ഒരു പുള്ളിയുണ്ട്, അപ്പോൾ ഞാൻ ചോദിച്ചു: ജിബ്രീൽ ഇത് എന്താണ് ? അദ്ദേഹം പറഞ്ഞു: ഇത് ജുമുഅഃയാണ്. താങ്കളുടെ രക്ഷിതാവ് താങ്കൾക്ക് അത് പ്രദർശിപ്പിച്ചു തരുകയാണ്; താങ്കൾ ക്കും താങ്കളുടെ ശേഷം വരുന്ന സമൂഹത്തിനും  അതൊരു ആ ഘോഷദിനമാകുവാൻ വേണ്ടി. പ്രവാചകൻ ‎‎ﷺ  ചോദിച്ചു: ഞങ്ങൾക്ക്, അതിൽ എന്താണ് (ശ്രേഷ്ഠതയായി) ഉള്ളത്? (ജിബ്രീൽ) പറഞ്ഞു: അതിൽ നിങ്ങൾക്ക് നന്മയുണ്ട്.  അതിൽ ഒരു സമയമുണ്ട്. ആരെങ്കിലും ആ സമയം തന്റെ റബ്ബിനോട് വല്ല നന്മക്കും വേണ്ടി ദുആയിരന്നാൽ, ആ നന്മ അവന് വിധിച്ചിട്ടു ണ്ടെങ്കിൽ അവനത് അല്ലാഹു നൽകാതിരിക്കില്ല. ആ നന്മ അവന് വിധിച്ചിട്ടില്ലായെങ്കിൽ അതിനേക്കാൾ മഹത്തരമായത് അവന് റബ്ബ് സൂക്ഷിച്ചുവെക്കും. ഇനി വല്ല തിന്മയിൽ നിന്നും അവൻ അഭയം തേടിയാൽ പ്രസ്തുത തിന്മ അവന് വിധിക്ക പ്പെട്ടതാണെങ്കിൽ അല്ലാഹു അവന് അഭയം നൽകാതിരിക്കില്ല. ഇനി അവന് (പ്രസ്തുത തിന്മ) വിധിച്ചിട്ടില്ലായെങ്കിൽ അതിനേ ക്കാൾ ഗൗരവമേറിയതിൽ നിന്ന് അല്ലാഹു അവന് അഭയം നൽകും. ഞാൻ ചോദിച്ചു: അതിലുള്ള (കണ്ണാടിയിലുള്ള) കറുത്ത പുള്ളിയെന്താണ്? (ജിബ്രീൽ) പറഞ്ഞു: അത് അന്ത്യ നാളാണ്. വെള്ളിയാഴ്ച അത് സംഭവിക്കും.”
വെള്ളിയാഴ്ചദിനം അന്ത്യനാൾ സംഭവിക്കുമെന്നതിനാൽ മനുഷ്യരും ജിന്നുകളുമൊഴിച്ച് മറ്റു സൃഷ്ടിജാലങ്ങളെല്ലാം നിറഞ്ഞ പേടിയിലും തികഞ്ഞ ആകാംക്ഷയിലുമായിരിക്കും. 
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُهْبِطَ مِنْ الْجَنَّةِ وَفِيهِ تِيبَ عَلَيْهِ وَفِيهِ مَاتَ وَفِيهِ تَقُومُ السَّاعَةُ وَمَا مِنْ دَابَّةٍ إِلَّا وَهِيَ مُصِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينِ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنْ السَّاعَةِ إِلَّا الْجِنَّ وَالْإِنْسَ
“സൂര്യനുദിച്ച നാളുകളിൽ ഏറ്റവും ശ്രേഷ്ഠമായ നാൾ വെള്ളി യാഴ്ചയാകുന്നു. ആ ദിനത്തിൽ ആദം സൃഷ്ടിക്കപ്പെട്ടു. അന്ന് അദ്ദേഹം സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെടുകയും അദ്ദേഹത്തി ന്റെ പശ്ചാതാപം സ്വീകരിക്കപ്പെടുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു.അന്നാളിൽ അന്ത്യനാൾ സംഭവിക്കും. വെള്ളി യാഴ്ചദിനം പ്രഭാതോദയം മുതൽ സൂര്യോദയം വരെ ഏതൊരു ജീവിയും അന്ത്യനാളിനെ കുറിച്ചുള്ള ഭയപ്പാടിനാൽ അതിന് കാതോർത്തിരിക്കും; മനുഷ്യനും ജിന്നുകളുമൊഴിച്ച്.” 
 
എത്ര തവണ ഊതപ്പെടും ?!!!
കാഹളത്തിൽ ഉൗതപ്പെടുന്നത് എത്ര തവണ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. ശരി യോട് ഏറ്റവും അടുത്തതും തെളിവുകളിൽ നിന്ന് കൂടുതൽ തെളിയുന്നതും രണ്ട് തവണ കാഹളത്തിൽ ഊതപ്പെടും എന്ന താണെന്ന് പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അൽഹാഫിള്വ് ഇബ്നു ഹജറും ഇമാം ക്വുർത്വുബിയും അവരിൽ പ്രബലരാണ്. സ്വൂറിലെ ഊത്തുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:
وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ‎﴿٦٨﴾‏
കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ച വരൊഴികെ.പിന്നീട് അതിൽ (കാഹളത്തിൽ) മറ്റൊരിക്കൽ ഉൗതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു. (സൂറത്തുസ്സുമർ: 68)
مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ‎﴿٤٩﴾‏ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ‎﴿٥٠﴾‏ 
ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവർ കാത്തിരിക്കുന്നത്. അവർ അന്യോന്യം തർക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടി കൂടും. അപ്പോൾ യാതൊരു വസ്വിയ്യത്തും നൽകാൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല. കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ഖബ്റുകളിൽ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. (സൂറത്തുയാസീൻ : 49, 50, 51)
ഒന്നാമത്തെ ഊത്തിന് റാജിഫത്ത് എന്നും രണ്ടാമത്തെ ഊത്തിന് റാദിഫത്ത് എന്നും വിശുദ്ധ ക്വുർആനിൽ പേര് വന്നിരിക്കുന്നു. അല്ലാഹു പറഞ്ഞു:
يَوْمَ تَرْجُفُ الرَّاجِفَةُ ‎﴿٦﴾‏ تَتْبَعُهَا الرَّادِفَةُ ‎﴿٧﴾
ആ നടുക്കുന്ന സംഭവം(റാജിഫത്ത്) നടുക്കമുണ്ടാക്കുന്ന ദിവസം. അതിനെ തുടർന്ന് അതിന്റെ പിന്നാലെ റാദിഫത്തും. (സൂറത്തു ന്നാസിആത്ത് : 6,7)
 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന്നിവേദനം.നബി ‎ﷺ  പറഞ്ഞു: 
“مَا بَيْنَ النَّفْخَتَيْنِ أَرْبَعُونَ”. قَالُوا “يَا أَبَا هُرَيْرَةَ أَرْبَعُونَ يَوْمًا”  قَالَ أَبَيْتُ. قَالُوا أَرْبَعُونَ شَهْرًا قَالَ أَبَيْتُ. قَالُوا أَرْبَعُونَ سَنَةً قَالَ أَبَيْتُ
“രണ്ട് ഊത്തുകൾക്കിടയിൽ നാൽപ്പത് ഉണ്ട്.” അവർ ചോദിച്ചു: അബൂഹുറയ്റാ, നാൽപ്പത് ദിവസമാണോ?  അബൂ ഹുറയ്റഃ ‎رَضِيَ اللَّهُ عَنْهُ   പറഞ്ഞു: “”ഞാൻ വിസമ്മതിച്ചു.” അവർ ചോദിച്ചു: നാൽപ്പത് മാസമാണോ?  അദ്ദേഹം പറഞ്ഞു: “”ഞാൻ വിസമ്മ തിച്ചു.” അവർ ചോദിച്ചു: നാൽപ്പത് വർഷമാണോ?  അദ്ദേഹം പറഞ്ഞു: “”ഞാൻ വിസമ്മതിച്ചു.” (ബുഖാരി, മുസ്ലിം)
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
ثُمَّ يُنْفَخُ فِى الصُّورِ فَلاَ يَسْمَعُهُ أَحَدٌ إِلاَّ أَصْغَى لِيتًا وَرَفَعَ لِيتًا قَالَ وَأَوَّلُ مَنْ يَسْمَعُهُ رَجُلٌ يَلُوطُ حَوْضَ إِبِلِهِ قَالَ فَيَصْعَقُ وَيَصْعَقُ النَّاسُ ثُمَّ يُرْسِلُ اللَّهُ – أَوْ قَالَ يُنْزِلُ اللَّهُ – مَطَرًا كَأَنَّهُ الطَّلُّ أَوِ الظِّلُّ   نُعْمَانُا لشَّاكُّ – فَتَنْبُتُ مِنْهُ أَجْسَادُ النَّاسِ ثُمَّ يُنْفَخُ فِيهِ أُخْرَى فَإِذَاهُمْ قِيَامٌ يَنْظُرُونَ
“ശേഷം കാഹളത്തിൽ ഊതപ്പെടും. അത് കേൾക്കുന്ന ആരു മില്ല തന്റെ പിരടി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാതെ. ആദ്യമായി അത് കേൾക്കുന്ന വ്യക്തി തന്റെ ഒട്ടകത്തിന്റെ ഹൗദ്വ് നന്നാക്കുകയായിരിക്കും. തിരുമേനി ‎ﷺ  പറഞ്ഞു: അതോടെ അയാൾ ചലനമറ്റ് വീഴും. ജനങ്ങളും ചലനമറ്റ് വീഴും. ശേഷം അല്ലാഹു ഒരു മഴയെ നിയോഗിക്കും അല്ലെങ്കിൽ മഴയെ വർഷിക്കും. അത് ഒരു പാറൽമഴ പോലെയോ അല്ലെങ്കിൽ തണൽ പോലെയോ ആയിരിക്കും. (നുഅ്മാൻ എന്ന റാവിയു ടെ സംശയമാണ്) അതിൽനിന്നായിരിക്കും മനുഷ്യ ശരീരങ്ങൾ മുളപൊട്ടുന്നത്. ശേഷം വീണ്ടുമൊരിക്കൽ കാഹളത്തിൽ ഊതപ്പെടും അപ്പോളതാ അവർ എഴുന്നേറ്റ് നോക്കുന്നു.”  (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts