വേദപണ്ഡിതന്‍ സെയ്ദ് ബ്നു സഅ്നഃ കഥ പറയുന്നു

THADHKIRAH

മുഹമ്മദി ﷺ ന്‍റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോള്‍ തന്നെ പ്രവാചകത്വത്തിന്‍റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തില്‍ ഒത്തതായി ഞാന്‍ വായിച്ചെടുത്തു. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല.

‘വിവേകം അദ്ദേഹത്തില്‍ മികച്ച് നില്‍ക്കും, അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതല്‍ വിവേക മുള്ളവനാക്കും’

ഇവയായിരുന്നു അവ രണ്ടും. ഈ രണ്ട് ലക്ഷണങ്ങള്‍ കൂടി തിരുദൂതരില്‍ സമ്മേളിച്ചിട്ടുണ്ടോ എന്ന് അറിയുവാനുള്ള തത്രപ്പാടിലായിരുന്നു പിന്നീ ട് സെയ്ദ് ബ്നു സഅ്നഃ.

ഒരു ദിനം അദ്ദേഹം പ്രവാചകനോ ﷺ  ടൊത്ത് നില്‍ക്കവേ, ഒരാള്‍ തന്‍റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം പ്രവാചകനോട് പറഞ്ഞു. അവരെ സഹായിക്കുവാനുള്ള സമ്പത്ത് പ്രവാചകന്‍റെ കയ്യിലില്ലായിരു ന്നു. അദ്ദേഹം തന്‍റെ കൂടെയുള്ള അലിയ്യി رَضِيَ اللَّهُ عَنْهُ നെ നോക്കി.

അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല. ആ സമയം സെയ്ദ് ബ്നു സഅ്നഃ പ്രവാചകനോട് അടുത്തു ചെന്ന് പറഞ്ഞു: ഇതാ എണ്‍പത് സ്വര്‍ണ്ണ നാണയങ്ങള്‍. നിര്‍ണ്ണിത തിയ്യതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.

പ്രവാചകന്‍ ﷺ അത് സ്വീകരി ക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പ്പിക്കുകയും ചെയ്തു.
പ്രവാചകന്‍ ﷺ അയാളോട് പറഞ്ഞു: ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.
സെയ്ദ് ബ്നു സഅ്നഃ പറയുന്നു:

വ്യവസ്ഥ പ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ട് മൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. പ്രവാചകന്‍ ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് കബ്റിസ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂബകറും رَضِيَ اللَّهُ عَنْهُ ഉമറും رَضِيَ اللَّهُ عَنْهُ ഉഥ്മാനും رَضِيَ اللَّهُ عَنْهُ മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്.

ജനാസ നമസ്കരിച്ച പ്രവാചകന്‍ ﷺ ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്‍റെ കുപ്പായ മാറും ശിരോവസ്ത്രവും കൂട്ടി അദ്ദേഹത്തെ കടന്നു പിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി.

ഞാന്‍ പറഞ്ഞു: മുഹമ്മദ്, എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ. നിങ്ങള്‍, അബ്ദുല്‍ മുത്ത്വലിബിന്‍റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം.

ഞാന്‍ ഉമറി رَضِيَ اللَّهُ عَنْهُ നെ നോക്കി. കോപാകുലനായ ഉമറി رَضِيَ اللَّهُ عَنْهُ ന്‍റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്‍റെ മുഖത്ത് കറങ്ങുന്നു. എന്നെ നോക്കി ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു:

ശത്രൂ, അല്ലാഹുവിന്‍റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്‍റെ ഈ വാള് കൊണ്ട് നിന്‍റെ തല ഞാന്‍ കൊയ്യുമായിരുന്നു.

എന്നാല്‍, തിരുദൂതരാകട്ടെ തീര്‍ത്തും ശാന്തനാണ്. തികഞ്ഞ അടക്കത്തോടെ അദ്ദേഹം എന്നെ നോക്കുന്നു. അദ്ദേഹം ഉമറി رَضِيَ اللَّهُ عَنْهُ  നെ വിളിച്ചു. ഉമര്‍, ഞാനും സെയ്ദ്ബ്നു സെയ്നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യ മുള്ളവരല്ല.

പ്രത്യുത, നല്ല നിലക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ല രീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍, നിങ്ങള്‍ അദ്ദേഹത്തിന്‍റെകൂടെ പോയി അദ്ദേഹത്തിന്‍റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.

സെയ്ദ് ബ്നു സെയ്നഃ തുടരുന്നു: ഉമര്‍ എന്നെ കൂട്ടി നടന്നു. ശേഷം എന്‍റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്തു.

ഞാന്‍ ചേദിച്ചു: ഏറെ നല്‍കിയത് എന്തിനാണ്?

ഉമര്‍: ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയതിന് പകരമായി കൂടുതല്‍ നല്‍കുവാന്‍ തിരുദൂതര്‍ പറഞ്ഞതാണ്.
ഞാന്‍ പറഞ്ഞു: ഉമര്‍, താങ്കള്‍ക്ക് ഞാന്‍ ആരെന്ന് അറിയുമോ?

ഉമര്‍: ഇല്ല, ആരാണ് താങ്കള്‍?
ഞാന്‍ പറഞ്ഞു: സെയ്ദ് ബ്നു സെയ്നയാണ്.
ഉമര്‍: വേദപണ്ഡിതന്‍?
ഞാന്‍ പറഞ്ഞു: അതെ, വേദപണ്ഡിതന്‍.

ഉമര്‍: തിരുദൂതരോട് പരുഷമായി പെരുമാറുവാനും സംസാരിക്കുവാനും നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?
ഞാന്‍ പറഞ്ഞു: ഉമര്‍, തിരുദൂതരുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയപ്പോള്‍ തന്നെ പ്രവാചകത്വത്തിന്‍റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തില്‍ ഒത്തതായി ഞാന്‍ മനസ്സിലാ ക്കി. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല.

‘വിവേകം അദ്ദേഹത്തില്‍ മികച്ച് നില്‍ക്കും, അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതല്‍ വിവേകമുള്ളവനാക്കും’ ഇവയായിരുന്നു അവ രണ്ടും. ഇതോടെ അവരണ്ടും തീര്‍ച്ചയായും ഞാന്‍ പരീക്ഷിച്ച റിഞ്ഞിരിക്കുന്നു.

ഉമര്‍, താങ്കളെ ഞാന്‍ സാക്ഷിയാക്കുന്നു; തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ആരാധ്യനായും ഇസ്ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും തൃപ്തിപ്പെ ട്ടിരിക്കുന്നു.
ഉമര്‍, താങ്കളെ ഞാന്‍ സാക്ഷിയാക്കുന്നു. ഞാന്‍ വലിയ സമ്പന്നനാണ്; എന്‍റെ സമ്പത്തിന്‍റെ പകുതി ഞാന്‍ മു സ്ലിംകള്‍ക്ക് ദാനമായി നല്‍കുന്നു.

ഉമര്‍: മുസ്ലിംകളില്‍ ചിലര്‍ക്ക് നല്‍കുക. കാരണം, താങ്കളുടെ സമ്പത്ത് അവര്‍ക്കെല്ലാവര്‍ക്കും തികയില്ല.
ഞാന്‍ പറഞ്ഞു: എങ്കില്‍ അവരില്‍ ചിലര്‍ക്ക്.

അങ്ങിനെ ഉമറും സെയ്ദും തിരുദൂതരിലേക്ക് മടങ്ങി. സെയ്ദ് തിരുദൂതരുടെ മുമ്പില്‍ ഇപ്രകാരം പ്രഖ്യാപിച്ചു:

‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു’

(യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്, അല്ലാഹുവിന്‍റെ തിരുദാസനും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

Leave a Reply

Your email address will not be published.

Similar Posts