മാതാപിതാക്കളിലൂടെ സ്വർഗം
അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:
رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ قِيلَ: مَنْ يَا رَسُولَ اللّهِ؟ قَالَ مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا، ثُمَّ لَمْ يَدْخُلِ الْجَنَّةَ
‘ഒരാള്‍ നിന്ദ്യനാകട്ടെ, വീണ്ടും നിന്ദ്യനാകട്ടെ. ചോദിക്കപ്പെട്ടു: തിരുദൂതരേ, ആരാണയാള്‍? നബി ﷺ പറഞ്ഞു: തന്റെ മാതാപിതാക്കളെ; അവരില്‍ ഒരാളെ അല്ലെങ്കില്‍ രണ്ടുപേരെ വാര്‍ദ്ധക്യത്തില്‍ കണ്ടെത്തുകയും (പുണ്യംചെയ്ത്) സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യാത്തവന്. ‘(മുസ്ലിം)
തിരുദൂതര്‍ ﷺ പറഞ്ഞു:
لاَ يَجْزِي وَلَدٌ وَالِداً إِلاَّ أَنْ يَجِدَهُ مَمْلُوكاً فَيَشْتَرِيَهُ فَيُعْتِقَهُ
‘പിതാവിനെ അടിമയായി കാണുകയായാല്‍ അദ്ദേഹത്തെ വില ക്കുവാങ്ങി മോചിപ്പിക്കാതെ ഒരു പുത്രനും പിതാവിന് ഉപകാരം ചെയ്തവനാവുകയില്ല.’ (മുസ്ലിം)