അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
“ഒരാൾ ഭക്ഷണം കഴിക്കുകയും ശേഷം:
الْحَمدُ لله الَّذِي أطْعَمَنِي هذَا الطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّةٍ
“എന്റെ യാതൊരു കഴിവോ ശേഷിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം കനിയുകയും തീറ്റുകയും ചെയ്ത അല്ലാഹുവിനാകുന്നു സ്തുതികളെല്ലാം” എന്ന് പ്രാർത്ഥിക്കുകയുംചെയ്താൽ മുൻ കൂട്ടിയും പിന്നീടും ചെയ്ത മുഴുപാപങ്ങളും അവന്ന് പൊറുക്കപ്പെടും. ഒരാൾ വസ്ത്രം ധരിക്കുകയും ശേഷം:
الحَمدُ لله الَّذِي كَسَانِي هذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
“എന്റെ യാതൊരു കഴിവോ ശേഷിയോ കൂടാതെ എനിക്ക് ഈ വസ്ത്രം കനിയുകയും ധരിപ്പിക്കുകയുംചെയ്ത അല്ലാഹുവിനാകുന്നു സ്തുതികളെല്ലാം” എന്ന് ദുഅയും ചെയ്താൽ മുൻകൂട്ടിയും പിന്നീടും ചെയ്ത പാപങ്ങൾ അവന് പൊറുക്കപ്പെടും.” (സുനനുഅബീദാവൂദ്. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല