സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിലെത്തിയാൽ തസ്ബീഹിനും തഹ്മീദിനും ബോധനം നൽകപ്പെടും. അതോടെ അവർ നാഥന് സ്തുതിപാടും. അല്ലാഹുവിന്റെ ഔദാര്യമാണിതെന്ന് അവർ ശുക്റോട് കൂടി സമ്മതിക്കും.
സ്വർഗ്ഗവാസികൾ തസ്ബീഹിനും തഹ്മീദിനും ബോധനം നൽകപ്പെടുമെന്നറിയിക്കുന്ന തിരുമൊഴി നോക്കൂ. ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
إِنَّ أَهْلَ الْجَنَّةِ … يُلْهَمُونَ التَّسْبِيحَ وَالتَّحْمِيدَ كَمَا يُلْهَمُونَ النَّفَسَ
“നിശ്ചയം, സ്വർഗ്ഗവാസികൾ … തസ്ബീഹിനും തഹ്മീദിനും ബോധനം നൽകപ്പെടും; നിശ്വാസത്തിന് ബോധനം നൽകപ്പെടു ന്നതുപോലെ” (ബുഖാരി)
അല്ലാഹു പറഞ്ഞു:
وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ ﴿٧٤﴾
അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം (സ്വർഗ്ഗ)ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം! (വി.ക്വു.സുമർ:74)
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴿٢٥﴾ إِلَّا قِيلًا سَلَامًا سَلَامًا ﴿٢٦﴾
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല. സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ. (വി. ക്വു. അർവാക്വിഅഃ: 25,26)
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ ﴿٤٢﴾ وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ تَجْرِي مِن تَحْتِهِمُ الْأَنْهَارُ ۖ وَقَالُوا الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ ۖ لَقَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ ۖ وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴿٤٣﴾
വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ – ഒരാൾക്കും അയാളുടെ കഴിവിൽ പെട്ടതല്ലാതെ നാം ബാധ്യതയേൽപ്പിക്കുന്നില്ല. – അവരാണ് സ്വർഗ്ഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവരുടെ (വിശ്വാസികളുടെ) മന സ്സുകളിലുള്ള ഉൾപകയെല്ലാം നാം നീക്കികളയുന്നതാണ്. അവരുടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങ ളുടെ രക്ഷിതാവിന്റെ ദൂതൻമാർ തീർച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വർഗ്ഗം. നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു. (വി. ക്വു. അൽഅ അ്റാഫ്: 42,43)
അബ്ദുൽ ജബ്ബാർ അബ്ദുല്ല