സ്വഹാബികൾ ജീവിച്ചിരുന്ന നാളിൽതന്നെ ഈ വിഷയത്തിൽ സ്ത്രീപുരുഷന്മാർക്കിടയിൽ ഒരു സംസാരം നടന്നത് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു. പുരുഷന്മാരും സ്ത്രീകളും അവരിൽ ആരാണ് സ്വർഗ്ഗത്തിൽ കൂടുതൽ എന്നതിൽ തർക്കിച്ചു. ഒരു റിപ്പോർട്ടിൽ: സ്വർഗ്ഗത്തിൽ പുരുഷന്മാരാണോ കൂടുതൽ അതല്ല സ്ത്രീകളാണോ എന്ന വിഷയം ഒന്നുകിൽ അന്യോന്യം മനസ്സിലാക്കുവാൻ അല്ലെങ്കിൽ പരസ്പരം അഭിമാനം കൊള്ളുവാൻ അവർ സംസാരിച്ചു. അങ്ങിനെ അവർ അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യോട് ചോദിച്ചു: അപ്പോൾ സ്ത്രീകളാണ് സ്വർഗ്ഗത്തിൽ കൂടുതൽ എന്ന തിന് അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ നബി തിരുമേനി ﷺ യുടെ വചനം കൊണ്ട് തെളിവ് പിടിച്ചു. അദ്ദേഹം പറഞ്ഞു:
أَوَلَمْ يَقُلْ أَبُو الْقَاسِمِ ﷺ إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِى تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّىٍّ فِى السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِى الْجَنَّةِ أَعْزَبُ
“അബുൽക്വാസിം തിരുമേനി ﷺ പറഞ്ഞിട്ടില്ലേ: “ആദ്യ സംഘം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് പൗർണ്ണമി രാവിലെ പൂർണ്ണ ചന്ദ്രനെ പോലെയായിരിക്കും. അതിനെ തുടർന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന സംഘം ആകാശത്തിൽ അതീവപ്രഭയാൽ ജ്വലിച്ച് നിൽക്കുന്ന നക്ഷത്രത്തെ പോലെയായിരിക്കും. അവരിൽ ഓരോ വ്യക്തിക്കും രണ്ട് ഇണകൾ വീതമുണ്ടായിരിക്കും. ആ ഇണകളുടെ കണങ്കാലുകളിലെ മജ്ജ മാംസത്തിന് പിന്നിൽനിന്ന് കാണപ്പെടുന്നതാ ണ്. സ്വർഗ്ഗത്തിൽ യാതൊരു അവിവാഹിതനും ഇല്ല” (മുസ്ലിം)
എന്നാൽ സ്ത്രീകൾ സ്വർഗ്ഗത്തിൽ കുറവാണെന്നറിയിക്കു
ന്ന ഒരു റിപ്പോർട്ട് ഇപ്രകാരം ഉണ്ട്. അംറ് ഇബ്നുൽ ആസ്വ് رَضِيَ اللَّهُ عَنْهُ
പറഞ്ഞു:
بَيْنَمَا نَحْنُ مَعَ رَسُولِ اللَّهِ ﷺ فِى هَذَا الشِّعْبِ إِذْ قَالَ ട്ട انْظُرُوا هَلْ تَرَوْنَ شَيْئاً. فَقُلْنَا نَرَى غِرْبَاناً فِيهَا غُرَابٌ أَعْصَمُ أَحْمَرُ المِنْقارِ وَالرِّجْلَيْنِ. فَقَالَ رَسُولُ اللَّهِ ﷺ لاَ يَدْخُلُ الْجَنَّةَ مِنَ النِّسَاءِ إِلاَّ مَنْ كَانَ مِنْهُنَّ مِثْلَ هَذَا الْغُرَابِ فِى الْغِرْبَانِ
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം ഈ മലഞ്ചരിവിലായിരിക്കെ തിരുമേനി എസ് പറഞ്ഞു: “നിങ്ങൾ നോക്കൂ. നിങ്ങൾ വല്ല തും കാണുന്നുണ്ടോ?” അപ്പോൾ ഞങ്ങൾ പറഞ്ഞു: ഞങ്ങൾ കാക്കകളെ കാണുന്നു. അതിൽ വെളുത്ത ചിറകുകളും ചുവന്ന കൊക്കും കാലുകളുമുള്ള ഒരു കാക്കയുണ്ട്. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “കാക്കക്കൂട്ടത്തിൽ ഈ കാക്കയെ പോലുള്ളത് മാത്രമാണ് സ്ത്രീകളുടെ കൂട്ടത്തിൽനിന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുക”
ഇമാം ക്വുർത്വുബി പറഞ്ഞു: “ശഫാഅത്തിനും മുവഹ്ഹിദീങ്ങളായ പാപികൾ നരകത്തിൽനിന്ന് പുറത്തുവരുന്നതിനും മുമ്പ് നരകത്തിൽ കൂടുതൽ സ്ത്രീകളായിരിക്കും. എന്നാൽ ശുപാർശകരുടെ ശഫാഅത്തിനാലും കരുണാവാരുധിയായ അല്ലാഹുവിന്റെ കാരുണ്യത്താലും അവർ നരകത്തിൽനിന്ന് പുറത്തുവന്നാൽ സ്ത്രീകളായിരിക്കും സ്വർഗ്ഗത്തിൽ കൂടുതൽ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല