ആഇശത്ത് ബിൻത് സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْها
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി മുസ്ലിം ഇബ്നു ഇംറാനിൽ നിന്ന് നിവേദനം:
عائشة زوجي في الجنة
“ആഇശത്ത് സ്വർഗ്ഗത്തിൽ എന്റെ ഭാര്യയാണ്”
ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: അവർ പറഞ്ഞു: ഞാൻ ചോദിച്ചു:
يا رسول الله من من أزواجك في الجنة ؟ قال : ﷺ أما إنك منهن
“അല്ലാഹുവിന്റെ തിരുദൂതരേ, നിങ്ങളുടെ പത്നിമാരിൽ സ്വർഗ്ഗത്തിൽ ആരൊക്കെയാണ്? തിരുമേനി ﷺ പറഞ്ഞു: “നിങ്ങൾ അവരുടെ കൂട്ടത്തിലാണ്”
ആഇശയി رَضِيَ اللَّهُ عَنْها ൽ നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّهُ لَيُهَوِّنُ عَلَىَّ أَنِّى رَأَيْتُ بَيَاضَ كَفِّ عَائِشَةَ فِى الْجَنَّةِ
“സ്വർഗ്ഗത്തിൽ ആഇശ رَضِيَ اللَّهُ عَنْها യുടെ ഉള്ളംകയ്യിന്റെ വെള്ള ഞാൻ കണ്ടു എന്നത് എനിക്ക് ആശ്വാസം പകരുന്നു”
ഹഫ്സ്വത്ത് ബിൻതുൽഫാറൂക്വ് رَضِيَ اللَّهُ عَنْها
ക്വയ്സ് ഇബ്നു സെയ്ദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَتَانِي جِبْرِيلُ عَلَيْهِ السَّلامُ، فَقَالَ: رَاجِعْ حَفْصَةَ فَإِنَّهَا صَوَّامَةٌ قَوَّامَةٌ، وَإِنَّهَا زَوْجَتُكَ فِي الْجَنَّةِ”
“എന്റെ അടുക്കൽ ജിബരീൽ (അ) വന്നു. എന്നിട്ട് പറഞ്ഞു: ഹഫ്സ്വയെ മടക്കിയെടുക്കുക. കാരണം അവർ ധാരാളം നോമ്പെടുക്കുന്നവരും ഏറെ നമസ്കരിക്കുന്നവരുമാണ്. നിശ്ചയം, അവർ സ്വർഗ്ഗത്തിൽ താങ്കളുടെ ഇണയുമാണ്”.
സുമയ്യഃ ബിൻതുൽഖബ്ബാത്വ് رَضِيَ اللَّهُ عَنْها
ഉഥ്മാൻ ഇബ്നുഅഫ്ഫാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
لقيت رسول الله ﷺ بالبطحاء، فأخذ بيدي، فانطلقت معه، فمر بعمار، وأبي عمار، وأم عمار، وهم يعذبون فقال : صبرا آل ياسر، فإن مصيركم إلى الجنة
“അല്ലാഹുവിന്റെ റസൂലി ﷺ നെ ഞാൻ ബത്വ്ഹാഇൽ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം എന്റെ കൈപിടിച്ചു. അങ്ങിനെ ഞാൻ അദ്ദേഹത്തോടൊപ്പം പോയി. തിരുമേനി ﷺ അമ്മാറിന്റേയും അബൂ അമ്മാറിന്റേയും ഉമ്മുഅമ്മാറിന്റേയും അരികിലൂടെ നടന്നു. അവർ ശിക്ഷിക്കപ്പെടുകയായിരുന്നു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: യാസറിന്റെ കുടുംബമേ ക്ഷമിക്കുക. കാരണം, നിങ്ങളുടെ മടക്കം സ്വർഗ്ഗത്തിലേക്കാകുന്നു”
ഉമ്മുഹറാം ബിൻത് മൽഹാൻ رَضِيَ اللَّهُ عَنْها
ഉമ്മുഹറാമിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ رَضِيَ اللَّهُ عَنْها പറയുന്നത് ഞാൻ കേട്ടു:
أَوَّلُ جَيْشٍ مِنْ أُمَّتِى يَغْزُونَ الْبَحْرَ قَدْ أَوْجَبُوا . قَالَتْ أُمُّ حَرَامٍ قُلْتُ يَا رَسُولَ اللَّهِ أَنَا فِيهِمْ . قَالَ ﷺ أَنْتِ فِيهِمْ
“സമുദ്രത്തിൽ യുദ്ധം നയിക്കുന്ന എന്റെ സമുദായത്തിലെ ആദ്യ സൈന്യം സ്വർഗ്ഗം അനിവാര്യമാക്കിയിരിക്കുന്നു. ഉമ്മുഹറാം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ അവരിൽ ആണോ? തിരുമേനി ﷺ പറഞ്ഞു: “നിങ്ങളും അവരിലാണ്” (ബുഖാരി)
റുമെയ്സ്വാഅ് رَضِيَ اللَّهُ عَنْها
ജാബിറി رَضِيَ اللَّهُ عَنْها ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ x പറഞ്ഞു:
رَأَيْتُنِى دَخَلْتُ الْجَنَّةَ ، فَإِذَا أَنَا بِالرُّمَيْصَاءِ امْرَأَةِ أَبِى طَلْحَةَ …
“ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചതായി എന്നെ കണ്ടു. അപ്പോഴതാ ഞാൻ അബൂത്വൽഹയുടെ ഭാര്യ റുമയ്സ്വാഇന്റെ അടുത്ത്” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല