പക്ഷികളും മൃഗങ്ങളും സ്വർഗ്ഗത്തിൽ

THADHKIRAH

 
അല്ലാഹു പറഞ്ഞു:
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ‎﴿٢١﴾‏ 
അവർ കൊതിക്കുന്ന തരത്തിൽ പെട്ട പക്ഷിമാംസവും കൊണ്ട് (അവർ ചുറ്റി നടക്കും.)   (വി. ക്വു. അൽവാക്വിഅഃ : 21)
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:
سُئِلَ رَسُولُ اللَّهِ ‎ﷺ  مَا الْكَوْثَرُ قَالَ ‎ﷺ  ذَاكَ نَهْرٌ أَعْطَانِيهِ اللَّهُ يَعْنِى فِى الْجَنَّةِ أَشَدُّ بَيَاضًا مِنَ اللَّبَنِ وَأَحْلَى مِنَ الْعَسَلِ فِيهَا طَيْرٌ أَعْنَاقُهَا كَأَعْنَاقِ الْجُزُرِ  
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിക്കപ്പെട്ടു: എന്താണ് കൗഥർ? തിരുമേനി ‎ﷺ  പറഞ്ഞു: “അത് ഒരു നദിയാണ്” അല്ലാഹു അതി നെ എനിക്ക് (സ്വർഗ്ഗത്തിൽ) നൽകിയിരിക്കുന്നു. (അതിലെ വെള്ളം) പാലിനേക്കാൽ തൂവെണ്മയാർന്നതും തേനിനേക്കാൾ മധുരമേറിയതുമാണ്. അതിൽ പക്ഷികളുണ്ട്. അവയുടെ കഴുത്തുകൾ ഒട്ടകങ്ങളുടെ കഴുത്തുകൾ പോലെയാണ്”   
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: 
كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ ‎ﷺ  فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ… قَالَ فَمَنْ أَوَّلُ النَّاسِ إِجَازَةً قَالَ ‎ﷺ   فُقَرَاءُ الْمُهَاجِرِينَ. قَالَ الْيَهُودِىُّ فَمَا تُحْفَتُهُمْ حِينَ يَدْخُلُونَ الْجَنَّةَ  قَالَ ‎ﷺ  زِيَادَةُ كَبِدِ النُّونِ  قَالَ فَمَا غِذَاؤُهُمْ عَلَى إِثْرِهَا قَالَ ട്ടيُنْحَرُ لَهُمْ ثَوْرُ الْجَنَّةِ الَّذِى كَانَ يَأْكُلُ مِنْ أَطْرَافِهَا ബ്ല
ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ അടുക്കൽ നിൽക്കുകയായി രുന്നു. അപ്പോൾ ജൂതപുരോഹിതന്മാരിൽനിന്നും ഒരു പുരോഹിതൻ വന്നു… ജൂതൻ ചോദിച്ചു: ആദ്യമായി സ്വർഗ്ഗ പ്രവേശനത്തിന് അനുവാദം ആർക്കാണ്? തിരുമേനി ‎ﷺ  പറഞ്ഞു: “മുഹാജിറുകളിലെ സാധുക്കൾക്ക്” ജൂതൻ ചോദിച്ചു: അവർ പ്രവേശിക്കുമ്പോൾ അവരുടെ തുഹ്ഫഃ (പ്രത്യേകിച്ച് സ്വീകരിക്കുവാനുള്ള സമ്മാനം) എന്താണ്? തിരുമേനി ‎ﷺ  പറഞ്ഞു: “മത്സ്യത്തിന്റെ കരളി നോടൊത്തുള്ള സാഇദത്താണ്” ജൂതൻ ചോദിച്ചു: അതിനെ തുടർന്ന് അവർക്കുള്ള ഭക്ഷണം എന്താണ്? തിരുമേനി ‎ﷺ  പറഞ്ഞു: “സ്വർഗ്ഗത്തിന്റെ ഭാഗങ്ങളിൽനിന്ന് തിന്നിരുന്നതായ സ്വർഗ്ഗത്തിലെ കാളയെ അവർക്കായി അറുക്കപ്പെടുന്നതാണ്” (മുസ്ലിം)
അബൂമസ്ഊദി  رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ. فَقَالَ: هَـٰذِهِ فِي سَبِيلِ اللّهِ. فَقَالَ رَسُولُ اللّهِ ‎ﷺ : لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقَةٍ كُلُّهَا مَخْطُومَةٌ
“ഒരാൾ മൂക്കുകയറിട്ട ഒരു ഒട്ടകത്തെ കൊണ്ടുവന്നു, എന്നിട്ട് അയാൾ പറഞ്ഞു: ഇത് അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ളതാണ്. അപ്പോൾ നബി ‎ﷺ  പറഞ്ഞു: “താങ്കൾക്ക് അന്ത്യനാളിൽ ആ ഒട്ടകം നിമിത്തം എഴുനൂറ് ഒട്ടകങ്ങളുണ്ട്, എല്ലാ ഒട്ടകങ്ങളും മൂക്കുകയറിടപ്പെട്ടവയായിരിക്കും”.  (മുസ്ലിം)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts