സ്വർഗ്ഗീയ സുഗന്ധം

THADHKIRAH

സ്വർഗ്ഗത്തിന് സുഗന്ധപൂർണ്ണമായ പരിമളമാണ്. അത് സ്വർഗ്ഗത്തിന് പുറത്തേക്ക് ദൂരങ്ങളിലേക്ക് അടിച്ചുവീശുകയും തങ്ങളു ടെ കർമ്മഫലങ്ങൾക്കനുസരിച്ചുള്ള ദൂരപരിധികളിൽ വിശ്വാസികൾ അത് അനുഭവിക്കുകയും ചെയ്യും.
അല്ലാഹുവിന്റെറസൂൽ ‎ﷺ  പറഞ്ഞു: 
وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
“അതിന്റെ(സ്വർഗ്ഗീയ) പരിമളമാകട്ടെ വളരെ വിദൂരതിയിൽ തന്നെ അനുഭവപ്പെടുന്നതാകുന്നു.”  (ബുഖാരി)
وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَاماً 
“അതിന്റെ പരിമളം നാൽപ്പത് വർഷത്തെ വഴിദൂരത്തിൽനിന്ന് അനുഭവപ്പെടും”  
وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ سَبْعِينَ عَامًا 
“അതിന്റെ പരിമളം എഴുപത് വർഷത്തെ വഴിദൂരത്തിൽനിന്ന് അനുഭവപ്പെടും.”
وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ خَمْسِمِائَةِ عَامٍ
“അതിന്റെ പരിമളം അഞ്ഞൂറ് വർഷത്തെ വഴിദൂരത്തിൽനിന്ന് അനുഭവപ്പെടും.”
وَمَجَامِرُهُمُ الأَلُوَّةُ ، وَرَشْحُهُمُ الْمِسْكُ
“അവരുടെ  പുകക്കുവാനുള്ള ദ്രവ്യങ്ങൾ ഉലുവാനായിരിക്കും. അവരുടെ വിയർപ്പ് കസ്തൂരിയുമായിരിക്കും.” (ബുഖാരി)
വിശ്വാസിയുടെ മരണവേളയിൽ മലക്കുകളുടെ ആഗമനത്തെ വർണ്ണിച്ച് നബി ‎ﷺ ഇപ്രകാരം പറയുകയുണ്ടായി: 
ട്ട إِنَّ الْعَبْدَ الْمُؤْمِنَ إِذَا كَانَ فِى انْقِطَاعٍ مِنَ الدُّنْيَا وَإِقْبَالٍ مِنَ الآخِرَةِ نَزَلَ إِلَيْهِ مَلاَئِكَةٌ مِنَ السَّمَاءِ بِيضُ الْوُجُوهِ كَأَنَّ وُجُوهَهُمُ الشَّمْسُ مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ 
“നിശ്ചയം, വിശ്വാസിയായ ദാസൻ ദുനിയാവിനോട് ബന്ധം മുറിയുവാനും ആഖിറത്തിലേക്ക് മുന്നിടുവാനും സമയമായാൽ അവനിലേക്ക് വാനത്തിൽനിന്നുള്ള മലക്കുകൾ ഇറങ്ങുകയായി. സൂര്യനുസമാനമായ വെളുത്ത മുഖമുള്ളവരായിരിക്കും അവർ. അവരോടൊപ്പം സ്വർഗ്ഗീയ കഫനുകളിൽനിന്നുള്ള ഒരു കഫനും സ്വർഗ്ഗീയ സുഗന്ധങ്ങളിൽനിന്നുള്ള സുഗന്ധക്കൂട്ടുമുണ്ടായിരിക്കും…”
വിശ്വാസിയുടെ ക്വബ്റിലേക്ക് സ്വർഗ്ഗത്തിൽ നിന്നെത്തുന്ന സുഗന്ധത്തെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഉപരിസൂചിത ഹദീ ഥിൽതന്നെ ഉണർത്തിയിട്ടുണ്ട്.
فينادي مناد في السماء: أن صدق عبدي، فافرشوه من الجنة، وألبسوه من الجنة، وافتحوا له بابا إلى الجنة، قال: فيأتيه من روحها وطيبها، 
“ആകാശത്തിൽ വിളിച്ചുപറയുന്നവൻ വിളിച്ചു പറയും: “എന്റെ ദാസൻ പറഞ്ഞത് സത്യമാണ്. അതിനാൽ അവന് സ്വർഗ്ഗത്തിൽ നിന്നുള്ള (വിരിപ്പുകൾ) വിരിക്കുക. സ്വർഗ്ഗത്തിൽ നിന്നുള്ള (ഉടയാടകൾ) ധരിപ്പിക്കുക. സ്വർഗ്ഗത്തിലേക്കുള്ള ഒരു കവാടം അവന് തുറന്നുനൽകുക. അതോടെ സ്വർഗ്ഗീയ സുഗന്ധവും പരിമളവും അവനിലേക്ക് വരികയായി…”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts