സ്വർഗ്ഗീയ തണലുകൾ

THADHKIRAH

നീണ്ടുവിശാലവും നീങ്ങിപ്പോകാത്തതും നിത്യമായ അനുഗ്രഹവുമാണ് സ്വർഗ്ഗീയ തണലുകൾ. അവയെക്കുറിച്ചും അവയിൽ സുഖിക്കുന്നവരെക്കുറിച്ചും അല്ലാഹു പറയുന്ന

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا ‎﴿٥٧﴾‏ 

വിശ്വസിക്കുകയും സൽപ്രവൃത്തികളിൽ ഏർപെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോട്ടങ്ങളിൽ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂർന്നതുമായ തണലിൽ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും. (വി. ക്വു. അന്നിസാഅ്: 57)

۞ مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ ‎﴿٣٥﴾‏

സൂക്ഷ്മത പാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു.  (വി. ക്വു. അർറഅ്ദ്: 35)

 إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ ‎﴿٤١﴾

തീർച്ചയായും സൂക്ഷ്മത പാലിച്ചവർ (സ്വർഗ്ഗത്തിൽ)തണലുകളിലും അരുവികൾക്കിടയിലുമാകുന്നു.  (വി.ക്വു.അൽമുർസലാത്ത്: 41)

 فَوَقَاهُمُ اللَّهُ شَرَّ ذَٰلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا ‎﴿١١﴾

ആ സ്വർഗ്ഗത്തിലെ തണലുകൾ അവരുടെ മേൽ അടുത്തു നിൽക്കുന്നതായിരിക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യമു ള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.  (വി.ക്വു.അൽഇൻസാൻ: 14)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ فِى الْجَنَّةِ لَشَجَرَةً يَسِيرُ الرَّاكِبُ فِى ظِلِّهَا مِائَةَ عَامٍ لاَ يَقْطَعُهَا 

“നിശ്ചയം, സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്. ഒരു വാഹന സവാരിക്കാരൻ അതിന്റെ തണലിലൂടെ നൂറ് വർഷം സഞ്ചരിക്കും; അയാൾ അത് മുറിച്ച് കടക്കുകയില്ല”.  (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ فِى الْجَنَّةِ لَشَجَرَةً يَسِيرُ الرَّاكِبُ فِى ظِلِّهَا مِائَةَ سَنَةٍ ، وَاقْرَءُوا إِنْ شِئْتُمْ  “وَظِلٍّ مَّمْدُودٍ”

നിശ്ചയം, സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്. ഒരു വാഹന സവാരിക്കാരൻ അതിന്റെ തണലിലൂടെ നൂറ് വർഷം സഞ്ചരിക്കും നി ങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഓതുക:

وَظِلٍّ مَّمْدُودٍ ‎﴿٣٠﴾‏

…വിശാലമായ തണൽ… (ബുഖാരി)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts