നാനാതരം കായ്കനികളാൽ ധന്യമാണ് സ്വർഗ്ഗം. പേരി ലും ചേലിലും ഭൗതിക ഫലങ്ങളോടും പഴങ്ങളോടും അവ സാദൃശ്യപ്പെടുമെങ്കിലും ഗുണമേന്മയിൽ അവ ഏറ്റവും മികച്ചവയാണ്. ചില പഴങ്ങളെ പ്രത്യേകം പേരെടുത്തും മറ്റു പഴങ്ങളെ മൊത്തത്തിലും വിശുദ്ധ ക്വുർആൻ ഉണർത്തിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
إِنَّ لِلْمُتَّقِينَ مَفَازًا ﴿٣١﴾ حَدَائِقَ وَأَعْنَابًا ﴿٣٢﴾
തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്. അതായത് (സ്വർഗ്ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, (വി. ക്വു. അന്നബഅ്: 31,32)
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ﴿٢٧﴾ فِي سِدْرٍ مَّخْضُودٍ ﴿٢٨﴾ وَطَلْحٍ مَّنضُودٍ ﴿٢٩﴾ وَظِلٍّ مَّمْدُودٍ ﴿٣٠﴾ وَمَاءٍ مَّسْكُوبٍ ﴿٣١﴾ وَفَاكِهَةٍ كَثِيرَةٍ ﴿٣٢﴾
വലതുപക്ഷക്കാർ! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! മു ള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണൽ, സദാ ഒഴുക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം, ധാരാളം പഴവർഗ്ഗങ്ങൾ എന്നിവയിലായിരിക്കും അവർ. (വി. ക്വു. അൽ വാക്വിഅഃ : 27-32)
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ ﴿٢٠﴾
അവർ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തിൽ പെട്ട പഴവർഗ്ഗങ്ങളും. (വി. ക്വു. അൽവാക്വിഅഃ : 20)
فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ ﴿٥٢﴾
അവ രണ്ടിലും ഓരോ പഴവർഗ്ഗത്തിൽ നിന്നുമുള്ള ഈരണ്ട് ഇനങ്ങളുണ്ട്. (വി. ക്വു. അർറഹ്മാൻ: 52)
فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ ﴿٦٨﴾
അവരണ്ടിലും പഴവർഗ്ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമ്മാൻ പഴവുമുണ്ട് ( വി. ക്വു. അർറഹ്മാൻ: 68)
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ ﴿٤١﴾ وَفَوَاكِهَ مِمَّا يَشْتَهُونَ ﴿٤٢﴾
തീർച്ചയായും സൂക്ഷ്മത പാലിച്ചവർ (സ്വർഗ്ഗത്തിൽ) തണലുകളിലും അരുവികൾക്കിടയിലുമാകുന്നു. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗ്ഗങ്ങൾക്കിടയിലും. (വി. ക്വു. അൽമുർസലാത്ത് :41,42)
وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ
…അവർക്കതിൽ എല്ലാതരം കായ്കനികളുമുണ്ട്… (വി. കു. മുഹമ്മദ്: 15)
സ്വർഗ്ഗീയ പഴങ്ങൾ പരസപരം സാദൃശ്യപ്പെടുമെങ്കിലും രുചി യിലും ഗുണത്തിലും എല്ലാം വ്യത്യസ്തങ്ങളായിരിക്കും. അല്ലാഹു പറയുന്നു:
وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ كُلَّمَا رُزِقُوا مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا هَٰذَا الَّذِي رُزِقْنَا مِن قَبْلُ ۖ وَأُتُوا بِهِ مُتَشَابِهًا ۖ
(നബിയേ,) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നൽകപ്പെടുമ്പോൾ, ഇതിന് മുമ്പ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവർ പറയുക. (വാസ്തവത്തിൽ) പരസ്പര സാദൃശ്യമുള്ള നിലയിൽ അതവർക്ക് നൽകപ്പെടുകയാണുണ്ടായത്… (വി. ക്വു. അൽബക്വറഃ: 25)
അടുത്തുവരുന്നതും താഴ്ന്ന് കിടക്കുന്നതും ഏറ്റവും എളുപ്പത്തിൽ കൈയ്യിലെടുക്കാവുന്നതുമാണ് സ്വർഗ്ഗീയ ഫലങ്ങൾ.
അല്ലാഹു പറഞ്ഞു:
مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ ﴿٥٤﴾
അവർ ചില മെത്തകളിൽ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉൾഭാഗങ്ങൾ കട്ടികൂടിയ പട്ടുകൊണ്ട് നിർമിക്കപ്പെട്ടതാകു ന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികൾ താഴ്ന്നുനിൽക്കുകയായിരിക്കും. (വി. ക്വു. അർറഹ്മാൻ: 54)
وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ﴿١٤﴾
ആ സ്വർഗ്ഗത്തിലെ തണലുകൾ അവരുടെ മേൽ അടുത്തു നിൽ ക്കുന്നതായിരിക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യമു ള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. (വി.ക്വു.അൽഇൻസാൻ:14)
فِي جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾
ഉന്നതമായ സ്വർഗ്ഗത്തിൽ. അവയിലെ പഴങ്ങൾ അടുത്തുവരുന്നവയാകുന്നു. (വി.ക്വു.അൽഹാക്ക്വഃ : 22, 23)
സ്വർഗ്ഗത്തിലെ ഒരു മുന്തിരിക്കുലയുടെ മേന്മയെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنِّي رَأَيْتُ الْجَنَّةَ أَوْ أُرِيتُ الْجَنَّةَ فَتَنَاوَلْتُ مِنْهَا عُنْقُودًا وَلَوْ أَخَذْتُهُ لَأَكَلْتُمْ مِنْهُ مَا بَقِيَتِ الدُّنْيَا
“ഞാൻ സ്വർഗ്ഗം കണ്ടു. അല്ലെങ്കിൽ സ്വർഗ്ഗം എനിക്ക് കാണിക്കപ്പെട്ടു. അതിൽനിന്ന് ഒരു (മുന്തിരി)ക്കുല എടുക്കുവാൻ ഞാൻ തുനിഞ്ഞു. ഞാൻ അത് എടുത്തിരിന്നുവെങ്കിൽ ദുനിയാവ് അവശേഷിക്കുന്ന കാലമത്രയും നിങ്ങൾക്ക് അതിൽ നിന്ന് ഭക്ഷിക്കാമായിരുന്നു…” (ബുഖാരി, മുസ്ലിം)
സ്വർഗ്ഗത്തിൽ ഒരു കനി നേടുവാൻ
സ്വർഗ്ഗത്തിൽ പഴങ്ങൾ സ്വന്തമാക്കുവാൻ രോഗികളെ സന്ദർശിക്കുകയാണ് വേണ്ടതെന്ന് തിരുമൊഴികളുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا مِنْ مُسْلِمٍ يَعُودُ مُسْلِماً غُدْوَةً إِلاَّ صَلَى عليهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمسِيَ، وإنْ عَادَهُ عَشِيَّةً إلاَّ صَلى عَليْهِ سَبْعُونَ أَلْفَ مَلَكٍ حَتى يُصْبِحَ وكانَ لَهُ خَرِيفٌ في الجَنَّةِ
“ഒരു മുസ്ലിമും മറ്റൊരു മുസ്ലിമിനെ പ്രഭാത സമയത്ത് രോഗസന്ദർശനം നടത്തുന്നില്ല; വൈകുന്നേരം വരെ ഏഴായിരം മലക്കുകൾ അവന് കാരുണ്യത്തിനായി പ്രാർത്ഥിക്കാതെ. വൈകുന്നേര സമയത്താണ് അയാൾ മുസ്ലിമിനെ രോഗസന്ദർശനം നടത്തു ന്നതെങ്കിൽ ഏഴായിരം മലക്കുകൾ പ്രഭാതംവരെ അവന്ന് കാരുണ്യത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന്ന് സ്വർഗ്ഗത്തിൽ പറിക്കപ്പെട്ട ഒരു കനിയുണ്ട്”.
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ عَادَ مَرِيضًا لَمْ يَزَلْ فِى خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ
“വല്ലവനും ഒരു രോഗിയെ സന്ദർശിച്ചാൽ, താൻ മടങ്ങുന്നതുവരെ അയാൾ സ്വർഗ്ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു”.
(മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല