സ്വർഗ്ഗത്തിലെ വൃക്ഷങ്ങൾ, തോട്ടങ്ങൾ

THADHKIRAH

ശാഖോപശാഖകളുള്ളവയും പച്ചപുതച്ചതും ഇടതൂർന്നതും കണ്ണുകൾക്ക് ഇമ്പമാർന്നതും വലിപ്പമേറെയുള്ളവയുമാണ് സ്വർഗ്ഗത്തിലെ വൃക്ഷങ്ങൾ.
അല്ലാഹു പറഞ്ഞു:

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ ‎﴿٤٦﴾‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ‎﴿٤٧﴾‏ ذَوَاتَا أَفْنَانٍ ‎﴿٤٨﴾

തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വർഗ്ഗ ത്തോപ്പുകളുണ്ട്. അപ്പോൾ നിങ്ങൾ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? പലതരം സുഖാശ്വര്യങ്ങളുള്ള രണ്ടു (സ്വർഗ്ഗത്തോപ്പുകൾ) (വി. ക്വു. അർറഹ്മാൻ: 46,47, 48)

وَمِن دُونِهِمَا جَنَّتَانِ ‎﴿٦٢﴾‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ‎﴿٦٣﴾‏ مُدْهَامَّتَانِ ‎﴿٦٤﴾

അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വർഗ്ഗത്തോപ്പുകളുണ്ട്. അപ്പോൾ നിങ്ങൾ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? കടും പച്ചയണിഞ്ഞ രണ്ട് തോപ്പുകൾ.  (അർറഹ്മാൻ: 63,64,65)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ فِى الْجَنَّةِ لَشَجَرَةً يَسِيرُ الرَّاكِبُ الْجَوَادَ الْمُضَمَّرَ السَّرِيعَ مِائَةَ عَامٍ ، مَا يَقْطَعُهَا 

“നിശ്ചയം, സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്. അതിവേഗതയിൽ കുതിക്കുന്ന, മത്സരത്തിനായി വളർത്തിയെടുത്ത കുതിരപ്പുറത്ത് ഒരു സവാരിക്കാരൻ നൂറ് വർഷം സഞ്ചരിക്കും; അയാൾ അത് മുറിച്ച് കടക്കുകയില്ല”.  (ബുഖാരി)

إِنَّ فِى الْجَنَّةِ لَشَجَرَةً يَسِيرُ الرَّاكِبُ فِى ظِلِّهَا مِائَةَ عَامٍ لاَ يَقْطَعُهَا

“നിശ്ചയം, സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്. ഒരു വാഹന സവാരിക്കാരൻ അതിന്റെ തണലിലൂടെ നൂറ് വർഷം സഞ്ചരിക്കും; അയാൾ അത് മുറിച്ച് കടക്കുകയില്ല”.  (ബുഖാരി)

 

സിദ്റത്തുൽമുൻതഹാ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:

ثُمَّ رُفِعَتْ لِى سِدْرَةُ الْمُنْتَهَى ، فَإِذَا نَبِقُهَا مِثْلُ قِلاَلِ هَجَرَ ، وَإِذَا وَرَقُهَا مِثْلُ آذَانِ الْفِيَلَةِ قَالَ هَذِهِ سِدْرَةُ الْمُنْتَهَى ، وَإِذَا أَرْبَعَةُ أَنْهَارٍ نَهْرَانِ بَاطِنَانِ ، وَنَهْرَانِ ظَاهِرَانِ . فَقُلْتُ مَا هَذَانِ يَا جِبْرِيلُ قَالَ أَمَّا الْبَاطِنَانِ ، فَنَهَرَانِ فِى الْجَنَّةِ ، وَأَمَّا الظَّاهِرَانِ فَالنِّيلُ وَالْفُرَاتُ .

“…ശേഷം എന്നിലേക്ക് സിദ്റത്തുൽ മുൻതഹാ ഉയർത്തപ്പെട്ടു. അപ്പോഴതാ അതിന്റെ ഫലങ്ങൾ ഹജർ ദേശത്തിലെ കുടങ്ങൾ പോലെയും അതിന്റെ ഇലകൾ ആനകളുടെ ചെവികൾ പോലെയും. ജിബ്രീൽ പറഞ്ഞു: ഇതാകുന്നു സിദ്റത്തുൽമുൻതഹാ. അപ്പോഴതാ നാല് നദികൾ. രണ്ട് നദികൾ അകത്തും. രണ്ട് നദികൾ പുറത്തും. ഞാൻ ചോദിച്ചു: ഇവ രണ്ടും എന്താണ് ജിബ്രീൽ? അദ്ദേഹം പറഞ്ഞു: അകത്തുള്ളത് രണ്ടും സ്വർഗ്ഗത്തിലെ രണ്ട് നദികളാണ്. എന്നാൽ പുറത്തുള്ളവ രണ്ടും നൈലും ഫുറാത്തു (യൂഫ്രട്ടീസു)മാണ്.)) (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

ثُمَّ انْطَلَقَ بِى حَتَّى انْتَهَى بِى إِلَى سِدْرَةِ الْمُنْتَهَى، وَغَشِيَهَا أَلْوَانٌ لاَ أَدْرِى مَا هِىَ، ثُمَّ أُدْخِلْتُ الْجَنَّةَ، فَإِذَا فِيهَا جَنَابِذ اللُّؤْلُؤِ، وَإِذَا تُرَابُهَا الْمِسْكُ

“…ശേഷം എന്നെ സിദ്റത്തുൽ മുൻതഹായിലേക്ക് എത്തുന്നതുവരെ കൊണ്ടുപോയി. അതിനെ ചില വർണ്ണങ്ങൾ മൂടിയിട്ടുണ്ട്. എനിക്കറിയില്ല അവ എന്താണെന്ന്. ശേഷം ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴതാ അതിൽ മുത്തുകളാലുള്ള ക്വുബ്ബകൾ. അതിലെ മണ്ണ് കസ്തൂരിയുമാണ്”.  (ബുഖാരി)

ത്വൂബാ വൃക്ഷം
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

طوبى شجرة في الجنة مسيرة مائة عام ثياب أهل الجنة تخرج من أكمامها

“ത്വൂബാ, സ്വർഗ്ഗത്തിലെ ഒരു വൃക്ഷമാണ്. നൂറ് വർഷത്തെ വഴിദൂരമാണ് (അതിന്റെ വലിപ്പം). സ്വർഗ്ഗവാസികളുടെ വസ്ത്രം അതിന്റെ കുലകളിൽനിന്നാണ് പുറത്തെടുക്കപ്പെടുന്നത്”

മൈലാഞ്ചി
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

سيِّدُ رَيْحَانِ أَهْلِ الْجَنَّةِ الحَنَّاءُ

“സ്വർഗ്ഗ വാസികളുടെ സുഗന്ധചെടികളിൽ നേതാവ് മൈലാഞ്ചിയാണ്”.

സ്വർഗ്ഗീയ വൃക്ഷങ്ങൾക്ക് സ്വർണ്ണത്തിന്റെ കാണ്ഡം
സ്വർഗ്ഗത്തിലെ വൃക്ഷങ്ങൾ വിവിധങ്ങളാണെങ്കിലും അവയുടെ തടികൾ സ്വർണ്ണത്തിന്റേതായിരിക്കുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.
അല്ലാഹുവിന്റെ റസൂൽ  ‎ﷺ പറഞ്ഞു:

مَا فِى الْجَنَّةِ شَجَرَةٌ إِلاَّ وَسَاقُهَا مِنْ ذَهَبٍ 

“സ്വർഗ്ഗത്തിൽ യാതൊരു വൃക്ഷവുമില്ല; അതിന്റെ തടി സ്വർണ്ണത്തിന്റേതായിട്ടല്ലാതെ”

സ്വർഗ്ഗത്തിൽ കൃഷിയിറക്കുവാൻ, വൃക്ഷം നടുവാൻ
 
സ്വർഗ്ഗത്തിൽ കൃഷിയിറക്കുവാനും തൈ നടുവാനും കൊതിക്കുന്നവർ പ്രാവർത്തികമാക്കേണ്ട പുണ്യപ്രവൃത്തികൾ. 
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: നബി ‎ﷺ പറഞ്ഞു:
لـقيتُ إبراهيمَ ليلةَ أسريَ بِي ، فقالَ: يا محمدُ أقرىءْ أمّتَكَ منِّي السَّلامَ، وَأَخبرْهمْ أنَّ الجنةَ طيبة التربةِ ، عذبة الماءِ، وأنَّهَا قيعانُ، وَأَنَّ غراسَهَا: سُبْحَانَ اللهِ ، وَالْحَمْدُ لِلّهِ ، وَلاَ إِلـَهَ إِلاَّ اللهُ ، وَاللهُ أَكْبـَرُ
“ഇസ്റാഇന്റെ രാവിൽ ഞാൻ ഇബ്റാഹീം (അ) യെ കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: മുഹമ്മദ്, എന്റെ സലാം താങ്കളുടെ ഉമ്മത്തികൾക്ക് ഓതുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വർഗ്ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്, നിശ്ചയം അത് വിശാലമാണ്. അതിലെ കൃഷിയാകട്ടെ ‘സുബ്ഹാനല്ലാഹ്, വൽ ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബർ’ എന്നിവ യാണ
ഇബനു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ قَالَ: سُبْحَانَ اللهِ، وَالْحَمْدُ لِلّهِ، وَلاَ إِلـَهَ إِلاَّ اللهُ، وَاللهُ أَكْبـَرُ غرسَ اللهُ لَهُ بِكُلِّ واحدةٍ منهُنَّ شجرةً في الجنَّةِ
“ആരെങ്കിലും
سُبْحَانَ اللهِ، وَالْحَمْدُ لِلّهِ، وَلاَ إِلـَهَ إِلاَّ اللهُ، وَاللهُ أَكْبـَرُ
എന്നുപറഞ്ഞാൽ അല്ലാഹു, അവനുവേണ്ടി അവ ഓരോന്നിനും സ്വർഗ്ഗത്തിൽ ഓരോ മരം നടും”  
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
مَنْ قالَ سُبْحَانَ الله العَظِيمِ وبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ في الْجَنَّةِ
“ആരെങ്കിലും
سُبْحَانَ الله العَظِيمِ وبِحَمْدِهِ
എന്നു പറഞ്ഞാൽ അവനുവേണ്ടി സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന നട്ടുപിടിപ്പിക്കപ്പെടും” 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts