സ്വർഗ്ഗീയ ഭക്ഷണങ്ങൾ
മനസ്സുകൾ കൊതിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെല്ലാം എത്തിക്കപ്പെടുമെന്നതോടൊപ്പം തിന്നുവാനും കുടിക്കുവാനും വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടുള്ള സൽകാരങ്ങളാണ് സ്വർഗ്ഗ ത്തിലുള്ളത്. അല്ലാഹു പറഞ്ഞു:
ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ ﴿٧٠﴾ يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾
നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക. സ്വർണ്ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടുനടക്കപ്പെടും. മനസ്സു കൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. നിങ്ങൾ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും (വി. ക്വു. സുഖ്റുഫ്: 70, 71)
۞ مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ ﴿٣٥﴾
സൂക്ഷ്മത പാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. (വി. ക്വു. റഅ്ദ്: 35)
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ ﴿٢٠﴾ وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ﴿٢١﴾
അവർ ഇഷ്ടപ്പെട്ടുതെരഞ്ഞെടുക്കുന്ന തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും. അവർ കൊതിക്കുന്ന തരത്തിൽപ്പെട്ട പക്ഷിമാംസവും കൊണ്ട് (അവർ ചുറ്റി നടക്കും.) (വി. ക്വു. അൽവാക്വിഅഃ : 20,21)
كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤﴾
കഴിഞ്ഞുപോയ ദിവസങ്ങളിൽ നിങ്ങൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങൾ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.). (വി. ക്വു. അൽഹാക്വഃ : 24)
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ ﴿٤٣﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٤٤﴾
(അവരോട് പറയപ്പെടും:) നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. തീർച്ചയായും നാം അപ്രകാരമാകുന്നു സദ്വൃ ത്തർക്ക് പ്രതിഫലം നൽകുന്നത്. (വി.ക്വു.അൽമുർസലാത്ത്: 43,44)
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
إِنَّ أَهْلَ الْجَنَّةِ يَأْكُلُونَ فِيهَا وَيَشْرَبُونَ وَلاَ يَتْفُلُونَ وَلاَ يَبُولُونَ وَلاَ يَتَغَوَّطُونَ وَلاَ يَمْتَخِطُونَ …
“നിശ്ചയം, സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ ഭക്ഷണം കഴിക്കും. അവർ പാനം ചെയ്യും. അവർ തുപ്പുകയോ മൂത്രിക്കുകയോ കാഷ്ടിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്യില്ല…” (മുസ്ലിം)
സ്വർഗ്ഗവാസികൾക്കുള്ള ആദ്യഭക്ഷണം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَوَّلُ طَعَامٍ يَأْكُلُهُ أَهْلُ الْجَنَّةِ زِيَادَةُ كَبِدِ حُوتٍ
“സ്വർഗ്ഗവാസികൾ ഭക്ഷിക്കുന്നതായ ആദ്യഭക്ഷണം മത്സ്യത്തിന്റെ കരളിനോടൊത്തുള്ള സിയാദത്താണ്.” (ബുഖാരി)
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ ﷺ فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ … قَالَ فَمَنْ أَوَّلُ النَّاسِ إِجَازَةً قَالَ ﷺ فُقَرَاءُ الْمُهَاجِرِينَ. قَالَ الْيَهُودِىُّ فَمَا تُحْفَتُهُمْ حِينَ يَدْخُلُونَ الْجَنَّةَ قَالَ ﷺ زِيَادَةُ كَبِدِ النُّونِ قَالَ فَمَا غِذَاؤُهُمْ عَلَى إِثْرِهَا قَالَ ﷺ يُنْحَرُ لَهُمْ ثَوْرُ الْجَنَّةِ الَّذِى كَانَ يَأْكُلُ مِنْ أَطْرَافِهَا. قَالَ فَمَا شَرَابُهُمْ عَلَيْهِ قَالَ ﷺ مِنْ عَيْنٍ فِيهَا تُسَمَّى سَلْسَبِيلاً قَالَ صَدَقْتَ.
ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കൽ നിൽക്കുകയായിരുന്നു. അപ്പോൾ ജൂതപുരോഹിതന്മാരിൽനിന്നും ഒരു പുരോഹിതൻ വന്നു… ജൂതൻ ചോദിച്ചു: ആദ്യമായി സ്വർഗ്ഗ പ്രവേശനത്തിന് അനുവാദം ആർക്കാണ്? തിരുമേനി ﷺ പറഞ്ഞു: മുഹാജിറുകളിലെ സാധുക്കൾക്ക്. ജൂതൻ ചോദിച്ചു: അവർ പ്രവേ ശിക്കുമ്പോൾ അവരുടെ തുഹ്ഫഃ (പ്രത്യേകിച്ച് സ്വീകരിക്കുവാനുള്ള സമ്മാനം) എന്താണ്? തിരുമേനി ﷺ പറഞ്ഞു: മത്സ്യത്തിന്റെ കരളി നോടൊത്തുള്ള സിയാദത്താണ്. ജൂതൻ ചോദിച്ചു: അതിനെ തുടർന്ന് അവർക്കുള്ള ഭക്ഷണം എന്താണ്? തിരുമേനി ﷺ പറ ഞ്ഞു: സ്വർഗ്ഗത്തിന്റെ ഭാഗങ്ങളിൽനിന്ന് തിന്നിരുന്നതായ സ്വർഗ്ഗ ത്തിലെ കാളയെ അവർക്കായി അറുക്കപ്പെടുന്നതാണ്. ജൂതൻ ചോദിച്ചു: അതിന്മേൽ അവർക്കുള്ള പാനീയം എന്താണ്? തിരുമേനി ﷺ പറഞ്ഞു: സൽസബീൽ എന്ന് വിളിക്കപ്പെടുന്നതായ അ രുവിയിൽനിന്നാണ്. ജൂതൻ പറഞ്ഞു: താങ്കൾ പറഞ്ഞത് സത്യ മാണ്. (മുസ്ലിം)
സ്വർഗ്ഗീയ പാനീയങ്ങൾ
വിവിധങ്ങളാണ് സ്വർഗ്ഗീയ പാനീയങ്ങൾ. ഹൃദ്യമായ മണവും രുചിയുമുള്ള പാനീയങ്ങളെക്കുറിച്ചും അവ പാനം ചെയ്യുന്ന വരെക്കുറിച്ചും പ്രമാണ വചനങ്ങൾ ഏറെയാണ്. അല്ലാഹു പറഞ്ഞു:
إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا ﴿٥﴾ عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا ﴿٦﴾
തീർച്ചയായും പുണ്യവാന്മാർ (സ്വർഗ്ഗത്തിൽ) ഒരു പാനപാത്ര ത്തിൽനിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കർപ്പൂരമായി രിക്കും. അല്ലാഹുവിന്റെ ദാസൻമാർ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. (വി. ക്വു അൽഇൻസാൻ: 5, 6)
وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا ﴿١٧﴾
ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവർക്ക് അവിടെ കുടിക്കാൻ നൽകപ്പെടുന്നതാണ്. അതായത് അവിടത്തെ(സ്വർഗ്ഗ ത്തിലെ) സൽസബീൽ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. (വി. ക്വു. അൽഇൻസാൻ: 17)
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾ وَمِزَاجُهُ مِن تَسْنِيمٍ ﴿٢٧﴾ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ﴿٢٨﴾
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽനിന്ന് അവർക്ക് കുടിക്കുവാൻ നൽകപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശികാണിക്കുന്നവർ അതിനുവേണ്ടി വാശികാണിക്കട്ടെ. അതിലെ ചേരുവ “തസ്നീം’ ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന ഒരു ഉറവ് ജലം (വി. ക്വു അൽമുത്വഫ്ഫീൻ: 25-28)
അബ്ദുല്ലഹ് ഇബ്നു ഉമറി ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْكَوْثَرُ نَهْرٌ فِى الْجَنَّةِ حَافَّتَاهُ مِنْ ذَهَبٍ وَمَجْرَاهُ عَلَى الدُّرِّ وَالْيَاقُوتِ تُرْبَتُهُ أَطْيَبُ مِنَ الْمِسْكِ وَمَاؤُهُ أَحْلَى مِنَ الْعَسَلِ وَأَبْيَضُ مِنَ الثَّلْجِ
അൽകൗഥർ സ്വർഗ്ഗത്തിലെ ഒരു നദിയാണ്. അതിന്റെ ഇരു തീര ങ്ങളും സ്വർണ്ണത്താലാണ്. അതിന്റെ ഒഴുക്കാകട്ടേ മുത്തുകളിലൂ ടെയും മാണിക്യത്തിലൂടെയുമാണ്. അതിലെ മണ്ണാകട്ടെ കസ്തൂ രിയേക്കാൾ മുന്തിയതാണ്. അതിലെ വെള്ളം തേനിനേക്കാൾ മധുരമുള്ളതും ഹിമത്തേക്കാൾ വെളുത്തതുമാണ്.
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ …….. قَالَ فَمَا شَرَابُهُمْ عَلَيْهِ قَالَ ട്ട مِنْ عَيْنٍ فِيهَا تُسَمَّى سَلْسَبِيلاً قَالَ صَدَقْتَ.
ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കൽ നിൽക്കുകയായി രുന്നു. അപ്പോൾ ജൂതപുരോഹിതന്മാരിൽനിന്നും ഒരു പുരോഹി തൻ വന്നു. …….… ജൂതൻ ചോദിച്ചു: അതിന്മേൽ അവർക്കുള്ള പാനീയം എന്താണ്? തിരുമേനി ﷺ പറഞ്ഞു:സൽസബീൽ എന്ന് വിളിക്കപ്പെടുന്നതായ അരുവിയിൽനിന്നാണ്. ജൂതൻ പറഞ്ഞു: താങ്കൾ പറഞ്ഞത് സത്യമാണ്. (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لِلصَّائِمِينَ بَابٌ فِي الْجَنَّةِ يُقَالُ لَهُ الرَّيَّانُ لَا يَدْخُلُ فِيهِ أَحَدٌ غَيْرُهُمْ فَإِذَا دَخَلَ آخِرُهُمْ أُغْلِقَ مَنْ دَخَلَ فِيهِ شَرِبَ وَمَنْ شَرِبَ لَمْ يَظْمَأْ أَبَدًا
സ്വർഗ്ഗത്തിൽ നോമ്പുകാർക്ക് ഒരു കവാടമുണ്ട് അതിന് റയ്യാൻ എന്ന് പറയപ്പെടും. അവരല്ലാതെ ആരുംതന്നെ അതിലൂടെ (സ്വർ ഗ്ഗത്തിൽ) പ്രവേശിക്കുകയില്ല. അവരിൽ അവസാനത്തെ വ്യക്തി പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ കവാടം അടക്കപ്പെടും. വല്ലവനും അതിൽകൂടി പ്രവേശിച്ചാൽ പാനംചെയ്യും. വല്ലവനും പാനംചെ യ്താൽ ഒരിക്കലും ദാഹിക്കുകയില്ല. (ബുഖാരി, മുസ്ലിം)
സ്വർഗ്ഗവാസികൾക്ക് വിസർജ്യങ്ങളുണ്ടാകാത്ത ഭക്ഷണ പാനീയങ്ങൾ
മ്ലേച്ഛതകളിൽനിന്നും വിസർജ്യങ്ങളിൽനിന്നും മുക്തമാണ് സൗഖ്യത്തിന്റെ ഭവനമായ സ്വർഗ്ഗം. സ്വർഗ്ഗവാസികളാകട്ടെ വിശുദ്ധ ന്മാരാണുതാനും.
മുഴുവൻ സ്വർഗ്ഗവാസികളും ഇത്തരം വിസർജ്ജ്യങ്ങളിൽനി ന്നും അവശിഷ്ടങ്ങളിൽനിന്നും മുക്തരാണ്. അവർ കഴിച്ച ഭക്ഷണ പാനീയങ്ങൾ സുഗന്ധമായി അവരിൽനിന്ന് ബഹിർഗമിക്കുമെന്നും കസ്തൂരിയുടെ മണം പരത്തിയുള്ള ഏമ്പക്കം അവർക്കുൺണ്ടാകുമെന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്.
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
إِنَّ أَهْلَ الْجَنَّةِ يَأْكُلُونَ فِيهَا وَيَشْرَبُونَ وَلاَ يَتْفُلُونَ وَلاَ يَبُولُونَ وَلاَ يَتَغَوَّطُونَ وَلاَ يَمْتَخِطُونَ . قَالُوا فَمَا بَالُ الطَّعَامِ قَالَ ട്ട جُشَاءٌ وَرَشْحٌ كَرَشْحِ الْمِسْكِ يُلْهَمُونَ التَّسْبِيحَ وَالتَّحْمِيدَ كَمَا يُلْهَمُونَ النَّفَسَ
“നിശ്ചയം, സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ ഭക്ഷണം കഴിക്കും. അവർ പാനം ചെയ്യും. അവർ തുപ്പുകയോ മൂത്രിക്കുകയോ കാഷ്ടിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്യില്ല. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: അപ്പോൾ ഭക്ഷണത്തിന്റെ കാര്യമെന്താണ്? തിരുമേനി ﷺ പറഞ്ഞു: ഏമ്പക്കവും കസ്തൂരിയുടെ പരിമളം പോലുള്ള വിയർപ്പുമാണ്. അവർക്ക് തസ്ബീഹും തഹ്മീദും ബോധനം നൽക പ്പെടും; നിശ്വാസത്തിന് ബോധനം നൽകപ്പെടുന്നതുപോലെ.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല