സ്വർഗ്ഗത്തിലെ സേവകന്മാർ

THADHKIRAH

സ്വർഗ്ഗവാസികളെ പരിചരിക്കുവാനുള്ള പരിപാലകരെക്കുറിച്ചും അവരുടെ വിശേഷണങ്ങളെക്കുറിച്ചും അല്ലാഹു പറഞ്ഞു:

مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ ‎﴿١٦﴾‏ يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ‎﴿١٧﴾‏

നിത്യജീവിതം നൽകപ്പെട്ട ബാലൻമാർ അവരുടെ ഇടയിൽ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്.  (വി. ക്വു. അൽവാക്വിഅഃ: 17,18)

وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا ‎﴿١٩﴾‏

അനശ്വര ജീവിതം നൽകപ്പെട്ട ചില കുട്ടികൾ അവർക്കിടയിലൂടെ ചുറ്റിനടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാൽ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും.   (വി. ക്വു അൽഇൻ സാൻ: 19)

 ۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ ‎﴿٢٤﴾‏

അവർക്ക് (പരിചരണത്തിനായി) ചെറുപ്പക്കാർ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. അവർ സൂക്ഷിച്ചുവെക്കപ്പെട്ട മുത്തുകൾ പോലെയിരിക്കും.   (വി. ക്വു. അത്ത്വൂർ: 24)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts