അല്ലാഹു, വിശ്വാസികൾക്കും കപടവിശ്വാസികൾക്കും അവരുടെ ഇഹലോകത്തെ കർമ്മങ്ങളുടെ തോതനുസരിച്ച് പ്രകാശം നൽകും. വിശ്വാസികൾ ആ പ്രകാശത്തിൽ അവർ അവിടെ വഴിനടക്കുകയും തങ്ങളുടെ പ്രകാശത്തിന്റെ തോതനുസരിച്ചുള്ള വേഗതയിൽ സ്വിറാത്ത്വ് മുറിച്ച് കടക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿١٢﴾
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുൻഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയിൽ നീ കാണുന്ന ദിവസം! (അന്നവ രോട് പറയപ്പെടും:) ഇന്നു നിങ്ങൾക്കുള്ള സന്തോഷവാർത്ത ചില സ്വർഗ്ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂ ടി അരുവികൾ ഒഴുകികൊണ്ടിരിക്കും. നിങ്ങൾ അതിൽ നിത്യവാസികളായിരിക്കും. അത് മഹത്തായ ഭാഗ്യം തന്നെയാണ്. (സൂറത്തുൽഹദീദ്: 12)
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു:
…فَيَنْطَلِقُ بِهِمْ وَيَتَّبِعُونَهُ وَيُعْطَى كُلُّ إِنْسَانٍ مِنْهُمْ مُنَافِقٍ أَوْ مُؤْمِنٍ نُورًا ثُمَّ يَتَّبِعُونَهُ…
…അപ്പോൾ അല്ലാഹു അവരേയും കൊണ്ട് പോകും. അവർ അവനെ പിൻതുടരുകയും ചെയ്യും. അവരിൽനിന്ന് എല്ലാവർക്കും മുഅ്മിനിനും മുനാഫിക്വിനും പ്രകാശം നൽകപ്പെടും. അങ്ങി നെ അവർ ആ പ്രകാശത്തെ പിൻതുടരും… (മുസ്‌ലിം) അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ثُمَّ يَقُولُ: ارْفَعُوا رُءُوسَكُمْ ، فَيَرْفَعُونَ رُءُوسَهُمْ فَيُعْطِيهِمْ نُورَهُمْ عَلَى قَدْرِ أَعْمَالِهِمْ، فَمِنْهُمْ مَنْ يُعْطَى نُورَهُ مِثْلَ الْجَبَلِ الْعَظِيمِ يَسْعَى بَيْنَ يَدَيْهِ، وَمِنْهُمْ مَنْ يُعْطَى نُورَهُ أَصْغَرَ مِنْ ذَلِكَ ، وَمِنْهُمْ مَنْ يُعْطَى نُورًا مِثْلَ النَّخْلَةِ بِيَمِينِهِ ، وَمِنْهُمْ مَنْ يُعْطَى نُورًا أَصْغَرَ مِنْ ذَلِكَ، حَتَّى يَكُونَ رَجُلا يُعْطَى نُورَهُ عَلَى إِبْهَامِ قَدَمِهِ يُضِئُ مَرَّةً وَيَفِيءُ مَرَّةً، فَإِذَا أَضَاءَ قَدَّمَ قَدَمَهُ فَمَشَى، وَإِذَا طُفِئَ قَامَ …..
“…പിന്നീട് അവൻ പറയും: നിങ്ങൾ നിങ്ങളുടെ തല ഉയർത്തുക. അപ്പോൾ അവർ തങ്ങളുടെ തല ഉയർത്തും. അല്ലാഹു അവർക്ക് അവരുടെ കർമ്മങ്ങളുടെ തോതനുസരിച്ച് പ്രകാശം നൽകും. അ ങ്ങിനെ അവരുടെ കൂട്ടത്തിൽ വലിയ പർവ്വത സമാനം തന്റെ പ്ര കാശം തന്റെ മുന്നിൽ നടക്കുമാറ് നൽകപ്പെടുന്നവരുണ്ടാകും. അവരുടെ കൂട്ടത്തിൽ അതിനേക്കാൾ കുറച്ച് പ്രകാശം നൽക പ്പെടുന്നവരുണ്ടാകും. അവരുടെ കൂട്ടത്തിൽ തന്റെ വലതു ഭാഗ ത്തായി ഒരു ഇൗത്തപ്പനക്ക് സമാനം തന്റെ പ്രകാശം നൽകപ്പെ ടുന്നവരുണ്ടാകും. അവരുടെ കൂട്ടത്തിൽ അതിനേക്കാൾ കുറച്ച് പ്രകാശം നൽകപ്പെടുന്നവരുമുണ്ടാകും. എത്രത്തോളമെന്നാൽ ത ന്റെ കാൽപാദത്തിന്റെ തള്ളവിരലിൽ തന്റെ പ്രകാശം നൽകപ്പെ ടുന്ന വ്യക്തിവരെ ഉണ്ടായിരിക്കും. അതാകട്ടെ ഒരിക്കൽ കത്തുക യും ഒരിക്കൽ കെടുകയും ചെയ്യും. അത് വെളിച്ചം വീശിയാൽ ആ വ്യക്തി തന്റെ കൽപാദം മുന്നോട്ട് വെച്ച് നടക്കും. വെളിച്ചം കെട്ടാൽ അയാൾ നിൽക്കുകയും ചെയ്യും…”
അബ്ദുൽ ജബ്ബാർ അബ്ദുല്ല