വിശ്വാസികൾക്ക് നാഥനെ കണ്ടതിലുള്ള നിർവൃതി അവർ പ്രകടിപ്പിക്കും.
അബൂസഈദി رَضِيَ اللَّهُ عَنْهُ ൽഖുദ്രിയിൽനിന്നും നിവേദനം: അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
ثُمَّ يَرْفَعُونَ رُءُوسَهُمْ وَقَدْ تَحَوَّلَ فِى صُورَتِهِ الَّتِى رَأَوْهُ فِيهَا أَوَّلَ مَرَّةٍ فَقَالَ أَنَا رَبُّكُمْ. فَيَقُولُونَ أَنْتَ رَبُّنَا.
“…ശേഷം അവർ തല ഉയർത്തും. അപ്പോൾ രക്ഷിതാവ് അവർ ആദ്യതവണ കണ്ട രൂപത്തിൽ മാറിയിട്ടുണ്ടാവും. അല്ലാഹു പറയും: “ഞാൻ നിങ്ങളുടെ രക്ഷിതാവാണ്.” അവർ പറയും: “നീ ഞങ്ങളുടെ രക്ഷിതാവാകുന്നു’…”
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു:
ثُمَّ يَأْتِينَا رَبُّنَا بَعْدَ ذَلِكَ فَيَقُولُ مَنْ تَنْظُرُونَ فَيَقُولُونَ نَنْظُرُ رَبَّنَا. فَيَقُولُ أَنَا رَبُّكُمْ. فَيَقُولُونَ حَتَّى نَنْظُرَ إِلَيْكَ. فَيَتَجَلَّى لَهُمْ يَضْحَكُ قَالَ فَيَنْطَلِقُ بِهِمْ وَيَتَّبِعُونَهُ وَيُعْطَى كُلُّ إِنْسَانٍ مِنْهُمْ مُنَافِقٍ أَوْ مُؤْمِنٍ نُورًا ثُمَّ يَتَّبِعُونَهُ
“അതിന് ശേഷം ഞങ്ങളുടെ റബ്ബ് ഞങ്ങളിലേക്ക് വരും. അവൻ ചോദിക്കും: നിങ്ങൾ ആരെയാണ് നോക്കുന്നത്? അപ്പോൾ അവർ പറയും: ഞങ്ങൾ ഞങ്ങളുടെ റബ്ബിനെ നോക്കുന്നു. അല്ലാഹു പറയും: ഞാൻ നിങ്ങളുടെ റബ്ബാകുന്നു. അവർ പറയും: എങ്കിൽ ഞങ്ങൾ നിന്നിലേക്ക് നോക്കട്ടെ. അപ്പോൾ ചിരിച്ചുകൊണ്ട് അവൻ അവർക്ക് വെളിപ്പെടും. തിരുമേനി ﷺ പറഞ്ഞു: അങ്ങിനെ അല്ലാഹു അവരേയും കൊണ്ട് പോകും. അവരാകട്ടെ അവനെ പിന്തുടരു കയും ചെയ്യും. അവരിൽ ഓരോ മനുഷ്യനും മുനാഫിക്വിനും മുഅ്മിനിനും പ്രകാശം നൽകപ്പെടും. അതിൽപിന്നെ അവർ അതിനെ പിൻപറ്റും…” (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല