ഉപരിയിൽ നൽകിയ അബൂസഈദി رَضِيَ اللَّهُ عَنْهُ ൽഖുദ്രിയിൽ നി ന്നുള്ള നിവേദനത്തിൽ അല്ലാഹുവെ മാത്രം ആരാധിച്ചിരുന്നവരുടെ അവസ്ഥകളെ കുറിച്ച് ഇപ്രകാരമാണുള്ളത്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ تَعَالَى مِنْ بَرٍّ وَفَاجِرٍ أَتَاهُمْ رَبُّ الْعَالَمِينَ سُبْحَانَهُ وَتَعَالَى فِى أَدْنَى صُورَةٍ مِنَ الَّتِى رَأَوْهُ فِيهَا. قَالَ فَمَا تَنْتَظِرُونَ تَتْبَعُ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ. قَالُوا يَا رَبَّنَا فَارَقْنَا النَّاسَ فِى الدُّنْيَا أَفْقَرَ مَا كُنَّا إِلَيْهِمْ وَلَمْ نُصَاحِبْهُمْ. فَيَقُولُ أَنَا رَبُّكُمْ. فَيَقُولُونَ نَعُوذُ بِاللَّهِ مِنْكَ لاَ نُشْرِكُ بِاللَّهِ شَيْئًا مَرَّتَيْنِ أَوْ ثَلاَثًا حَتَّى إِنَّ بَعْضَهُمْ لَيَكَادُ أَنْ يَنْقَلِبَ…
“…അങ്ങിനെ അല്ലാഹുവെ മാത്രം ആരാധിച്ചിരുന്ന, പുണ്യാത്മാക്കളും പാപികളും അവശേഷിക്കുകയായാൽ അവരിലേക്ക് സർവ്വ ലോക സംരക്ഷകൻ, അവർ അവനെ മനസ്സിലാക്കിയതിനേക്കാൾ ചെറിയ രൂപത്തിൽ വരും. രക്ഷിതാവ് പറയും: നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? എല്ലാ സമുദായങ്ങളും തങ്ങൾ ആരാധിച്ചിരുന്നതിനെ പിൻപറ്റിയിരിക്കുന്നു. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ജനങ്ങളെ അവരിലേക്ക് ഏറ്റവും ആവശ്യക്കാരായിരിക്കെ വിട്ടകന്നവരാണ്. ഞങ്ങൾ അവരോട് സഹവസി ച്ചിട്ടില്ല. അല്ലാഹു പറയും: ഞാൻ നിങ്ങളുടെ റബ്ബാണ്. അവർ പറയും: നിന്നിൽ നിന്ന് ഞങ്ങൾ അല്ലാഹുവിൽ അഭയം തേടുന്നു. ഞങ്ങൾ അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കുകയില്ല. (അവർ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ആവർത്തിച്ചു) എത്രത്തോളമെന്നാൽ അവരിൽ ചിലർ (ഈ പരീക്ഷണത്തിൽ തങ്ങളുടെ ശരിയായ ബോധത്തിൽനിന്ന്) തെറ്റാറാകും…”
അബ്ദുൽ ജബ്ബാർ അബ്ദുല്ല