അബൂസഈദി رَضِيَ اللَّهُ عَنْهُ ൽ ഖുദ്രിയിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…إِذَا كَانَ يَوْمُ الْقِيَامَةِ أَذَّنَ مُؤَذِّنٌ لِيَتَّبِعْ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ. فَلاَ يَبْقَى أَحَدٌ كَانَ يَعْبُدُ غَيْرَ اللَّهِ سُبْحَانَهُ مِنَ الأَصْنَامِ وَالأَنْصَابِ إِلاَّ يَتَسَاقَطُونَ فِى النَّارِ حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ مِنْ بَرٍّ وَفَاجِرٍ وَغُبَّرِ أَهْلِ الْكِتَابِ…
“…അന്ത്യനാളായാൽ വിളിച്ച് പറയുന്നവൻ വിളിച്ചുപറയും: എല്ലാ സമുദായങ്ങളും തങ്ങൾ ആരാധിച്ചിരുന്നവയെ പിൻപറ്റിക്കൊള്ളട്ടെ. വിഗ്രഹങ്ങൾ, പ്രതിഷ്ഠകൾ തുടങ്ങി അല്ലാഹുവല്ലാത്തവരെ ആരാധിച്ചിരുന്നവർ ആരും നരകത്തിൽ വീഴാതെ ശേഷിക്കുകയില്ല അങ്ങിനെ പുണ്യാത്മാക്കളിലും പാപികളിലും വേദക്കാരിൽനിന്നുള്ള ശേഷക്കാരിലും അല്ലാഹുവെ മാത്രം ആരാധിച്ചിരുന്നവർ അവശേഷിക്കുകയായാൽ…”
فَيُدْعَى الْيَهُودُ فَيُقَالُ لَهُمْ مَا كُنْتُمْ تَعْبُدُونَ قَالُوا كُنَّا نَعْبُدُ عُزَيْرَ ابْنَ اللَّهِ. فَيُقَالُ كَذَبْتُمْ مَا اتَّخَذَ اللَّهُ مِنْ صَاحِبَةٍ وَلاَ وَلَدٍ فَمَاذَا تَبْغُونَ قَالُوا عَطِشْنَا يَا رَبَّنَا فَاسْقِنَا. فَيُشَارُ إِلَيْهِمْ أَلاَ تَرِدُونَ فَيُحْشَرُونَ إِلَى النَّارِ كَأَنَّهَا سَرَابٌ يَحْطِمُ بَعْضُهَا بَعْضًا فَيَتَسَاقَطُونَ فِى النَّارِ…
“… പിന്നെ ജൂതന്മാർ വിളിക്കപ്പെടും. അവരോട് പറയപ്പെടും: നിങ്ങൾ എന്തിനെയാണ് ആരാധിച്ചിരുന്നത്? അവർ പറയും: അല്ലാഹുവിന്റെ പുത്രൻ ഉസെയ്റിനെയാണ് ഞങ്ങൾ ആരാധിച്ചിരുന്നത്. അപ്പോൾ പറയപ്പെടും നിങ്ങൾ കള്ളമാണ് പറഞ്ഞത്. അല്ലാഹു യാതൊരു ഇണയേയും സന്തതിയേയും സ്വീകരിച്ചിട്ടില്ല. നിങ്ങൾ എന്താണ് കൊതിക്കുന്നത്? അവർ പറയും: അല്ലാഹുവേ ഞങ്ങൾ ദാഹിച്ച് വലഞ്ഞിരിക്കുന്നു. അതിനാൽ നീ ഞങ്ങളെ കുടിപ്പിക്കേണമേ. നിങ്ങൾ വെള്ളത്തിലേക്ക് അടുക്കുന്നില്ലേയെന്ന് അവർക്ക് (നരകത്തെ) ചൂണ്ടിക്കാണിക്കപ്പെടും. അങ്ങിനെ അവർ നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടും. നരകമാകട്ടെ മരീചികപോലെയായിരിക്കും. അതിന്റെ ചിലത് ചലതിനെ അടിച്ച് തകർത്തു കൊണ്ടിരിക്കും. അങ്ങിനെ അവർ നരകത്തിലേക്ക് വീഴും…”
… ثُمَّ يُدْعَى النَّصَارَى فَيُقَالُ لَهُمْ مَا كُنْتُمْ تَعْبُدُونَ قَالُوا كُنَّا نَعْبُدُ الْمَسِيحَ ابْنَ اللَّهِ. فَيُقَالُ لَهُمْ كَذَبْتُمْ. مَا اتَّخَذَ اللَّهُ مِنْ صَاحِبَةٍ وَلاَ وَلَدٍ. فَيُقَالُ لَهُمْ مَاذَا تَبْغُونَ فَيَقُولُونَ عَطِشْنَا يَا رَبَّنَا فَاسْقِنَا. قَالَ فَيُشَارُ إِلَيْهِمْ أَلاَ تَرِدُونَ فَيُحْشَرُونَ إِلَى جَهَنَّمَ كَأَنَّهَا سَرَابٌ يَحْطِمُ بَعْضُهَا بَعْضًا فَيَتَسَاقَطُونَ فِى النَّارِ …
“…ശേഷം നസ്വാറാക്കൾ വിളിക്കപ്പെടും. അവരോട് പറയപ്പെടും: നിങ്ങൾ എന്തിനെയാണ് ആരാധിച്ചിരുന്നത്? അവർ പറയും: അല്ലാഹുവിന്റെ പുത്രൻ അൽമസീഹിനെയാണ് ഞങ്ങൾ ആരാധിച്ചിരുന്നത്. അപ്പോൾ പറയപ്പെടും നിങ്ങൾ കള്ളമാണ് പറഞ്ഞത്. അല്ലാഹു യാതൊരു ഇണയേയും സന്തതിയേയും സ്വീകരിച്ചിട്ടില്ല. നിങ്ങൾ എന്താണ് കൊതിക്കുന്നത്? അവർ പറയും: അല്ലാഹുവേ ഞങ്ങൾ ദാഹിച്ച് വലഞ്ഞിരിക്കുന്നു. അതിനാൽ നീ ഞങ്ങളെ കുടിപ്പിക്കേണമേ. നിങ്ങൾ വെള്ളത്തിലേക്ക് അടുക്കുന്നില്ലേയെന്ന് അവർക്ക് (നരകത്തെ) ചൂണ്ടിക്കാണിക്കപ്പെടും. അങ്ങിനെ അവർ നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടും. നരകമാകട്ടെ മരീചികപോലെയായിരിക്കും. അതിന്റെ ചിലത് ചിലതിനെ അടിച്ച് തകർത്തു കൊണ്ടിരിക്കും. അങ്ങിനെ അവർ നരകത്തിലേക്ക് വീഴും…”
അബ്ദുൽ ജബ്ബാർ അബ്ദുല്ല