മനുഷ്യനും ക്വരീനും (പരലോകത്ത്)

THADHKIRAH

അന്ത്യനാളിൽ അവിശ്വാസിയായ മനുഷ്യനും തന്റെ ക്വരീനായ ശെയ്ത്വാനും തർക്കം നടത്തുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു:

وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ ‎﴿٢٣﴾‏ أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ ‎﴿٢٤﴾‏ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ ‎﴿٢٥﴾‏ الَّذِي جَعَلَ مَعَ اللَّهِ إِلَٰهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ ‎﴿٢٦﴾‏ ۞ قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِن كَانَ فِي ضَلَالٍ بَعِيدٍ ‎﴿٢٧﴾‏ قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ ‎﴿٢٨﴾‏ مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ‎﴿٢٩﴾‏ 

അവന്റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്റെ പക്കൽ തയ്യാറുള്ളത് (രേഖ). (അല്ലാഹു മലക്കുകളോട് കൽപിക്കും:) സത്യ നിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങൾ നരകത്തിൽ ഇട്ടേക്കുക. അതായത് നന്മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാൽ കഠിനമായ ശിക്ഷയിൽ അവനെ നിങ്ങൾ ഇട്ടേക്കുക. അവന്റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവൻ വിദൂരമായ ദുർമാർഗ്ഗത്തിലായിരുന്നു. അവൻ (അല്ലാഹു) പറയും: നിങ്ങൾ എന്റെ അടുക്കൽ തർക്കിക്കേണ്ട. മുമ്പേ ഞാൻ നിങ്ങൾക്ക്
താക്കീത് നൽകിയിട്ടുണ്ട്. എന്റെ അടുക്കൽ വാക്ക് മാറ്റപ്പെടുകയില്ല. ഞാൻ ദാസൻമാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല. (സൂറത്തുക്വാഫ്: 23-29)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts