സൂര്യനക്ഷത്രാദികൾ (അന്ത്യനാളിൽ)

THADHKIRAH

ഉജ്ജ്വലമായി ഉലകത്തെ സജീവമാക്കുന്ന സൂര്യൻ ചുരുണ്ടുകൂടി അതിന്റെ പ്രഭകെട്ടടങ്ങും. അല്ലാഹു പറയുന്നു:
إِذَا الشَّمْسُ كُوِّرَتْ ‎﴿١﴾
സൂര്യൻ ചുറ്റിപ്പൊതിയപ്പെടുമ്പോൾ (സൂറത്തുത്തക്വീർ:1)
പൂനിലാവുകൾ തീർക്കുന്ന ചന്ദ്രൻ ഗ്രഹണബാധയേറ്റ് പ്രകാശരഹിതമാകും. അല്ലാഹു പറയുന്നു:
وَخَسَفَ الْقَمَرُ ‎﴿٨﴾‏ وَجُمِعَ الشَّمْسُ وَالْقَمَرُ ‎﴿٩﴾
എന്നാൽ കണ്ണ് അഞ്ചിപ്പോകുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും  (സൂറത്തുൽക്വിയാമഃ: 7,8)
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളാണ് വിണ്ണിലുള്ളത്. അവയും ഇതര ആകാശ ഗോളങ്ങളും നിയന്ത്രണം തെറ്റി ഉതിർന്ന് വീഴുകയും അവയുടെ വെളിച്ചം കെടുകയും ചെയ്യും. 
അല്ലാഹു പറയുന്നു:
وَإِذَا النُّجُومُ انكَدَرَتْ ‎﴿٢﴾‏ 
നക്ഷത്രങ്ങൾ ഉതിർന്നു വീഴുമ്പോൾ   (സൂറത്തുത്തക്വീർ:2)
وَإِذَا الْكَوَاكِبُ انتَثَرَتْ ‎﴿٢﴾
നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ.  (സൂറത്തുൽഇൻഫിത്വാർ: 2)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts