സമുദ്രങ്ങൾ കത്തിക്കപ്പെടും

THADHKIRAH

ഭൂമിയുടെ മൂന്നിൽരണ്ടും സമുദ്രങ്ങളാണല്ലോ. അന്ത്യനാളിന്റെ സംഭവ്യതയോടെ സമുദ്രങ്ങൾക്കിടയിലുള്ള മറകൾ നീങ്ങുകയും അതുവരെ ഇരച്ചുകയറാതെ മാറി ഒഴുകിയിരുന്ന സമുദ്രജലം കൂടിക്കലർന്ന് സമുദ്രങ്ങളുടെ അവസ്ഥ താളംതെറ്റുകയും ചെയ്യുമെന്ന് പണ്ഡിതന്മാർ ഉണർത്തുന്നു. അണുവിസ്ഫോടനങ്ങൾ സംജാതമാക്കുന്ന ഭീകരതകൾ അറിയുന്നവരാണ് നാം. അഗാധമായ സമുദ്രങ്ങളിൽ ജല കണികകളിൽ ഉണ്ടാകുന്ന മഹാസ്ഫോടനങ്ങൾ എത്രമാത്രം ഭീതിജനകമായിരിക്കും. 
അന്ത്യനാളിൽ സമുദ്രങ്ങൾ കത്തിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു: 
وَإِذَا الْبِحَارُ سُجِّرَتْ ‎﴿٦﴾‏
സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുമ്പോൾ  (സൂറത്തുത്തക്വീർ:6)
അന്ത്യനാളിൽ സമുദ്രങ്ങൾ പൊട്ടിയൊഴുകുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
وَإِذَا الْبِحَارُ فُجِّرَتْ ‎﴿٣﴾‏
സമുദ്രങ്ങൾ പൊട്ടി ഒഴുക്കപ്പെടുമ്പോൾ. (സൂറത്തുൽഇൻഫി ത്വാർ:3)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts