അന്ത്യനാൾ സംഭവിക്കുന്നതോടെ ഭൂമിയെ അല്ലാഹു തന്റെ കൈപ്പിടിയിലാക്കുന്നതുമായി ബന്ധപ്പെട്ട വചനങ്ങൾ മുൻ അദ്ധ്യായത്തിൽ നാം വായിച്ചു. കൂടാതെ ഉറച്ചുനിൽക്കുന്ന ഈ ഭൂമിയും അതിൽ ആണികളെന്നോണം വർത്തിക്കുന്ന പർവ്വതങ്ങളും അന്ത്യനാളിൽ കൂട്ടിയിടിക്കപ്പെടുകയും ഇടിച്ചുപൊടിക്കപ്പെടുകയും ചെയ്യുമെന്നും പ്രമാണങ്ങളിലുണ്ട്. അല്ലാഹു പറയുന്നു:
فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ﴿١٣﴾ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً ﴿١٤﴾ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ ﴿١٥﴾
കാഹളത്തിൽ ഒരു ഊത്ത് ഊതപ്പെട്ടാൽ, ഭൂമിയും പർവ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു ത കർക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താൽ! അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. (സൂറത്തുൽഹാക്ക്വഃ : 13,14,15)
كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെട്ടാൽ.(അൽഫജ്ർ:21)
ശക്തമായ പ്രകമ്പനത്തിനും വിറകൊള്ളലിനും വിധേയ മായ പർവ്വതങ്ങൾ ഊർന്നിറങ്ങുന്ന മണൽതരികളായി മാറും.
അല്ലാഹു പറയുന്നു:
يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ﴿١٤﴾
ഭൂമിയും പർവ്വതങ്ങളും വിറകൊള്ളുകയും പർവ്വതങ്ങൾ ഒലിച്ചു പോകുന്ന മണൽകുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തിൽ (സൂറത്തുൽമുസ്സമ്മിൽ: 14)
ഗിരിശൃംഘങ്ങൾ പഞ്ഞി പോലെയും തുടർന്ന് കടഞ്ഞ് കുടഞ്ഞിട്ട പഞ്ഞിപോലെയും ആയിത്തീരും. അല്ലാഹു പറയുന്നു:
وَتَكُونُ الْجِبَالُ كَالْعِهْنِ ﴿٩﴾
പർവ്വതങ്ങൾ കടഞ്ഞരോമം പോലെയും ആയിത്തീരും (സൂറ ത്തുൽമആരിജ്:9)
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾
പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആകുന്ന ദിവസം! (സൂറത്തുൽക്വാരിഅഃ : 5)
പിന്നീട് മാമലകൾ അവയുടെ സ്ഥാനം തെറ്റി ചലിക്കും. അവ മരീചിക പോലെയായിത്തീരും. അല്ലാഹു പറയുന്നു:
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾
പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും. (സൂറത്തുന്നബഅ്: 20)
وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾
പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടുമ്പോൾ (സൂറത്തുത്തക്വീർ: 3)
പർവ്വതങ്ങൾ ധൂളികളാക്കി പൊടിക്കപ്പെടുകയും ഭൂമി നിമ്നോന്നതങ്ങളില്ലാതെ നിരത്തപ്പെടുകയും ഭൂമുഖം പരന്നുനിരന്നുകിടക്കുകയും ചെയ്യും.
وَإِذَا الْجِبَالُ نُسِفَتْ ﴿١٠﴾
പർവ്വതങ്ങൾ പൊടിക്കപ്പെടുകയും (സൂറത്തുൽമുർസലാത്ത്: 10)
وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴿٤٧﴾
പർവ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയിൽ ഭൂമി നിനക്ക് കാണുമാറാകുകയും, തുടർന്ന് അവരിൽ നിന്ന് (മനുഷ്യരിൽ നിന്ന്) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) (സൂറത്തുൽകഹ്ഫ്: 47)
وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾
പർവ്വതങ്ങളെ സംബന്ധിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക: എന്റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്. എന്നിട്ട് അവൻ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല. (സൂ റത്തുത്വാഹാ: 105,106,107)
അബ്ദുൽ ജബ്ബാർ അബ്ദുല്ല