അല്ലാഹു അന്ത്യനാളിൽ തന്റെ വലത് കൈകൊണ്ട് വാനത്തെ ഏടുകൾ ചുരുട്ടുന്നതുപോലെ ചുരുട്ടും. തൽവിഷയത്തിൽ ആയത്തുകളും ഹദീഥുകളും ഇപ്രകാരമാണ്. അല്ലാഹു പറഞ്ഞു:
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿٦٧﴾
അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു പിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവന്റെ വലത് കൈയ്യിൽ ചുരുട്ടി പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു. (സൂറത്തുസ്സുമർ: 67)
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം:
جَاءَ حَبْرٌ من الأحبار إلى رسول الله ﷺ ، فقال : يَا مُحَمّدُ! إنا نجد أن الله يجعل السّمَاوَاتِ عَلَىَ إِصْبَعٍ، وَالأَرَضِينَ عَلىَ إِصْبَعٍ، وَالشّجَرَ عَلَىَ إِصْبَعٍ، وَالْمَاءَ عَلَىَ إِصْبَعٍ، وَالثّرَى عَلَىَ إِصْبَعٍ، وَسَائِرَ الْخَلْقِ عَلَىَ إِصْبَعٍ، فَيَقُولُ: أَنَا الْمَلِكُ. فضَحِكَ النبي ﷺ حَتّى بَدَتْ نَوَاجِذُهُ، تصديقاً لقول الحبر، ثُمّ قَرَأَ:
“അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കൽ ഒരു വേദപുരോഹി തൻ വന്നു. അദ്ദേഹം പറഞ്ഞു: “”മുഹമ്മദ്! നിശ്ചയം, അല്ലാഹു ആകാശങ്ങളെ ഒരു വിരലിലും ഭൂലോകങ്ങളെ ഒരു വിരലിലും വൃ ക്ഷങ്ങളെ ഒരു വിരലിലും വെള്ളത്തെ ഒരു വിരലിലും മണ്ണിനെ ഒരു വിരലിലും ഇതരസൃഷ്ടികളെ ഒരു വിരലിലും ആക്കും. എന്നിട്ടു പറയും: ഞാൻ രാജാവാണ്. അപ്പോൾ വേദപുരോഹിതന്റെ വാക്കിനെ സത്യപ്പെടുത്തിക്കൊണ്ട് നബി ﷺ തന്റെ അണപ്പല്ലുകൾ വെ ളിപ്പെടുന്നതുവരെ ചിരിച്ചു. പിന്നീട് തിരുമേനി ﷺ ഓതി:
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ…
“അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയി ട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു പിടിയിൽ ഒതുങ്ങുന്നതായിരിക്കും…” (ബുഖാരി, മുസ്ലിം)
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും (തിരുനബി ﷺ പറഞ്ഞതായി) നിവേദനം:
يَطْوِي اللّهُ عَزّ وَجَلّ السّمَاوَاتِ يَوْمَ الْقِيَامَةِ. ثُمّ يَأْخُذُهُنّ بِيَدِهِ الْيُمْنَىَ. ثُمّ يَقُولُ: أَنَا الْمَلِكُ. أَيْنَ الْجَبّارُونَ؟ أَيْنَ الْمُتَكَبّرُونَ؟ ثُمّ يَطْوِي الأَرَضِينَ السبع ثُمّ يَأْخُذُهُنّ بِشِمَالِهِ. ثُمّ يَقُولُ: أَنَا الْمَلِكُ. أَيْنَ الْجَبّارُونَ؟ أَيْنَ الْمُتَكَبّرُونَ؟
“അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. പിന്നീട് തന്റെ വലത് കൈകൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? പിന്നീട് ഏഴ് ഭൂമികളേയും ചുരുട്ടും; അവയെ തന്റെ ഇടത് കയ്യിൽ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ?” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല