മരണാനന്തരമുള്ള മനുഷ്യശരീരത്തിന്റെ പുനഃ സൃഷ്ടി യും ഉയിർത്തെഴുന്നേൽപ്പും മടക്കവുമാണ് ബഅ്ഥും നുശൂറും അർത്ഥമാക്കുന്നത്. കാഹളത്തിൽ ഊതുവാൻ നിശ്ചയിച്ച മലക്ക് ഊതിയാൽ ആത്മാക്കൾ ശരീരങ്ങളിലേക്ക് മടങ്ങുകയും ജനങ്ങൾ റബ്ബിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുകയുമായി.   അല്ലാഹു പറഞ്ഞു:
وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ ‎﴿٦٨﴾
കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ച വരൊഴികെ. പിന്നീട് അതിൽ (കാഹളത്തിൽ)മറ്റൊരിക്കൽ ഊത പ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു. (സൂറത്തു സ്സുമർ:68)
പുനഃസൃഷ്ടിക്ക് മുന്നോടിയായി അല്ലാഹു ഒരു മഴ വർ ഷിപ്പിക്കുമെന്നും അതിൽ പിന്നെ മനുഷ്യൻ വീണ്ടുമൊരിക്കൽ കൂടി മുളപൊട്ടുമെന്നും ഹദീഥിൽ വന്നിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ വാൽകുറ്റിയിലുള്ള ഒരിക്കലും നശിക്കാത്ത ഒരു എല്ലിൽ നിന്നായിരിക്കും പുനർഘടനയെന്നും ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَابَيْنَ النَّفْخَتَيْنِ أَرْبَعُونَ….ട്ടثُمَّ يُنْزِلُ اللَّهُ مِنَ السَّمَاءِ مَاءً فَيَنْبُتُونَ كَمَا يَنْبُتُ الْبَقْلُബ്ല قَالَട്ടوَلَيْسَ مِنَ الإِنْسَانِ شَىْءٌ إِلاَّ يَبْلَى إِلاَّ عَظْمًا وَاحِدًا وَهُوَ عَجْبُ الذَّنَبِ وَمِنْهُ يُرَكَّبُ الْخَلْقُ يَوْمَ الْقِيَامَةِ
“രണ്ട് ഊത്തുകൾക്കിടയിൽ നൽപ്പത് ഉണ്ട്… പിന്നീട് അല്ലാഹു ആകാശത്തിൽനിന്ന് മഴ വർഷിപ്പിക്കും. അതോടെ അവർ മുളക്കും; ചീര മുളക്കുന്നതുപോലെ. ഒരു എല്ല് അല്ലാതെ മനുഷ്യനിൽ നശിക്കാത്തതായി യാതൊന്നുമില്ല. അതത്രേ വാൽകുറ്റിയിലുള്ള എല്ല്. അതിൽ നിന്നത്രേ അന്ത്യനാളിൽ സൃഷ്ടിഘടന നടത്തപ്പെടുക.” (മുസ്ലിം) 
 
ആദ്യമായി ഉയിർത്തെഴുന്നേൽക്കുന്ന വ്യക്തി
നമ്മുടെ പ്രവാചകപ്രഭു മുഹമ്മദ് ‎ﷺ ആയിരിക്കും ആദ്യമായി ഉയർത്തെഴുന്നേൽക്കുന്ന വ്യക്തിത്വം. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ

“ആദം സന്തതികളിൽ സയ്യിദ് ഞാനാകുന്നു. ആദ്യമായി ക്വബ്ർ പിളരുന്ന വ്യക്തിയും ഞാൻ ആയിരിക്കും. ഒന്നാമതായി ശുപാർശ പറയുന്നവനും ശഫാഅത്തിന് അനുവാദം ലഭിക്കുന്ന വ്യക്തിയും ഞാൻ ആയിരിക്കും.”   (മുസ്ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

اسْتَبَّ رَجُلٌ مِنَ الْمُسْلِمِينَ وَرَجُلٌ مِنَ الْيَهُودِ فَقَالَ الْمُسْلِمُ وَالَّذِى اصْطَفَى مُحَمَّدًا عَلَى الْعَالَمِينَ فِى قَسَمٍ يُقْسِمُ بِهِ، فَقَالَ الْيَهُودِىُّ وَالَّذِى اصْطَفَى مُوسَى عَلَى الْعَالَمِينَ، فَرَفَعَ الْمُسْلِمُ يَدَهُ عِنْدَ ذَلِكَ فَلَطَمَ الْيَهُودِىَّ، فَذَهَبَ الْيَهُودِىُّ إِلَى رَسُولِ اللَّهِ ‎ﷺ  فَأَخْبَرَهُ بِالَّذِى كَانَ مِنْ أَمْرِهِ وَأَمْرِ الْمُسْلِمِ، فَقَالَ النَّبِىُّ ‎ﷺ  لاَتُخَيِّرُونِى عَلَى مُوسَى،فَإِنَّ النَّاسَ يَصْعَقُونَ يَوْمَ الْقِيَامَةِ فَأَكُونُ أَوَّلَ مَنْ يُفِيقُ، فَإِذَا مُوسَى بَاطِشٌ بِجَانِبِ الْعَرْشِ

“”മുസ്ലിംകളിൽ നിന്ന് ഒരു വ്യക്തിയും ജൂതരിൽ നിന്ന് ഒരു വ്യക്തിയും ശകാരത്തിലായി. താൻ സത്യം ചെയ്തിരുന്നതായ ഒരു സത്യംകൊണ്ട് മുസ്ലിം പറഞ്ഞു: ലോകരേക്കാൾ മുഹമ്മദ് ‎ﷺ നെ  തെരെഞ്ഞെടുത്ത അല്ലാഹുവാണ് സത്യം. ജൂതൻ പറഞ്ഞു: ലോകരേക്കാൾ മൂസയെ തെരെഞ്ഞെടുത്ത അല്ലാഹു വാണ് സത്യം. അതോടെ മുസ്ലിം തന്റെ കൈ ഉയർത്തുകയും ജൂതന്റെ മുഖത്തടിക്കുകയും ചെയ്തു. ജൂതൻ അല്ലാഹുവിന്റെ തിരുദൂതരുടെ അടുക്കൽ ചെന്നു. തന്റേയും മുസ്ലിമിന്റേയും വിഷയങ്ങൾ തിരുദൂതരോട് പറഞ്ഞു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു:”നിങ്ങൾ മൂസയേക്കാൾ എന്നെ തെരഞ്ഞെടുക്കരുത്. കാരണം ജനങ്ങളെല്ലാം മരിപ്പിക്കപ്പെടുന്നതാണ്.അതിൽപിന്നെ ഞാനായിരിക്കും ഒന്നാമനായി ഉണർന്നെഴുനേൽക്കുന്നത്. അപ്പോഴതാ മൂസാ അർശിന്റെ ഒരു ഭാഗം ബലമായി പിടിച്ചിരിക്കുന്നു…” (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts