തൗഹീദിന്റെ തഫ്സീർ; ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയുടേയും

THADHKIRAH

അല്ലാഹു പറഞ്ഞു:

أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖുർആൻ:17/57)

അല്ലാഹു പറഞ്ഞു:

وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ ‎﴿٢٦﴾‏ إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ ‎﴿٢٧﴾

ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്‌. (ഖുർആൻ:43/26-27)

അല്ലാഹു പറഞ്ഞു:

ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَٰهًا وَٰحِدًا ۖ لَّآ إِلَٰهَ إِلَّا هُوَ ۚ سُبْحَٰنَهُۥ عَمَّا يُشْرِكُونَ

അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! (ഖുർആൻ:9/31)

അല്ലാഹു പറഞ്ഞു:

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ

അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!) (ഖുർആൻ:2/165)

عن النبي صلى الله عليه وسلم أنه قال: مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ وَحِسَابُهُ عَلَى اللَّهِ.

നബി ﷺ പറഞ്ഞു: ആരെങ്കിലും ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്നവയെ മുഴുവൻ അവിശ്വസിക്കുകയും ചെയ്‌താൽ അവന്റെ ധനവും രക്തവും ആദരണീയമാക്കപ്പെട്ടിരിക്കുന്നു. അവന്റെ വിചാരണ അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. (മുസ്ലിം:23)

ഈ അദ്ധ്യായത്തിന്റെ നിർവ്വചനം, ശേഷമുള്ളവയുടേയും

ഇതിലാണ് ഏറ്റവും വലിയതും പ്രധാനവുമായ വിഷയമുള്ളത്. അതത്രെ തൗഹീദിന്റെയും ശഹാദത്ത് കലിമയുടേയും നിർവ്വചനം. സ്പഷ്ടമായ ചില കാര്യങ്ങൾകൊണ്ടാണ് അവയെ വ്യക്തമാക്കിയിട്ടുള്ളത്. അവ:

1. സൂറ: ഇസ്റാഇലെ 57-ാം ആയത്ത്. സ്വാലിഹീങ്ങളോട് ദുആ ഇരക്കുന്ന മുശ്രിക്കുകൾക്കെതിരിലുള്ള മറുപടി ഈ ആയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് വലിയ ശിർക്ക് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

2. സൂറ: തൗബയിലെ 31-ാം ആയത്ത്. വേദക്കാർ അവരുടെ പണ്ഡിതന്മാരേയും പുരോഹിതന്മാരേയും അല്ലാഹുവോടൊപ്പം റബ്ബുകളാക്കി സ്വീകരിച്ചു എന്ന് അതിൽ വ്യക്തമാക്കി. അവർ ഏക ഇലാഹിനെ അല്ലാതെ ആരാധിക്കുവാൻ കൽപിക്കപെട്ടിട്ടില്ല എന്നും വ്യക്തമാക്കി. ആശയ കുഴപ്പത്തിന് ഇടയില്ലാത്തവിധം അതിന്റെ തഫ്സീറാകട്ടെ, അല്ലാഹുവിനോടുള്ള ധിക്കാരമായിത്തീരുന്ന വിഷയത്തിൽ ‘പുരോഹിതന്മാർക്കും പണ്ഡിതന്മാർക്കുമുള്ള അനുസരണം’ എന്നുള്ളതാണ്. ‘അവരോടുള്ള അവരുടെ പ്രാർത്ഥന’ എന്നതല്ല.

3. ഇബ്രാഹീം عليه السلام അവിശ്വാസികളോട് പറഞ്ഞ വാക്ക് അതിൽപ്പെട്ടതാണ്:

إِنَّنِى بَرَآءٌ مِّمَّا تَعْبُدُونَ‏ إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ ‎

തീർച്ചയായും ഞാൻ നിങ്ങൾ ആരാധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവൻ ഒഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്‌. (43/26-27)

അവരുടെ ആരാധ്യന്മാരെ അദ്ദേഹം ഒഴിവാക്കിയപ്പോൾ തന്റെ രക്ഷിതാവിനെ അദ്ദേഹം (ഒഴിവാക്കുന്നതിൽനിന്നും) ഒഴിച്ചു നിർത്തി.

ഈ ബറാഅത്തും (ബന്ധവിച്ഛേദനം) മുവാലാത്തും (സ്നേഹം) ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന ശഹാദത്തിന്റെ വിശദീകരണമാകുന്നു. അതാണ് അല്ലാഹു പറഞ്ഞത്:

وَجَعَلَهَا كَلِمَةَۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ

അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു. (43/28)

4. അവിശ്വാസികളുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞ സൂറ: ബക്വറയിലെ ആയത്ത് അതിൽപ്പെട്ടതാണ്. അല്ലാഹു  പറഞ്ഞു:

وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ

നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല. (2/167)

അവിശ്വാസികൾ, അവരുടെ സമന്മാരെ അല്ലാഹുവിനെ അവർ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നു എന്ന് അല്ലാഹു  ഉണർത്തി. അപ്പോൾ അവർ അല്ലാഹുവിനെ നന്നായി സ്നേഹിക്കുന്നു എന്നതാണ് അത് അറിയിക്കുന്നത്. പ്രസ്തുത സ്നേഹം അവരെ ഇസ്ലാമിൽ പ്രവേശിപ്പിച്ചില്ല. അതുകൊണ്ടു മാത്രം അവർ മുസ്‌ലിംകളായില്ല. എങ്കിൽ പിന്നെ അല്ലാഹുവിനേക്കാൾ സമന്മാരെ സ്നേഹിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും?!

5. നബി ﷺ യുടെ വചനം അതിൽപ്പെട്ടതാണ്: {ആരെങ്കിലും ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്നവയെ മുഴുവൻ അവിശ്വസിക്കുകയും ചെയ്‌താൽ അവന്റെ ധനവും രക്തവും ആദരണീയമാക്കപ്പെട്ടിരിക്കുന്നു. അവന്റെ വിചാരണ അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. (മുസ്ലിം:23)}

ഈ വചനം ‘ലാ ഇലാഹ ഇല്ലല്ലാഹു’ വിന്റെ ആശയം ഏറ്റവും നന്നായി വ്യക്തമാക്കുന്നു. കാരണം പ്രവാചകൻ ﷺ, ‘ലാ ഇലാഹ ഇല്ലല്ലാഹു’ ഉച്ചരിക്കലും, പദത്തോടൊപ്പം ആശയം ഗ്രഹിക്കലും, അത് അംഗീകരിക്കലും, യാതൊന്നിനേയും പങ്കുചേർക്കാതെ അല്ലാഹുവിനോട് മാത്രം ദുആ ഇരക്കലും ചെയ്യൽ കൊണ്ട് മാത്രം രക്തവും സമ്പത്തും പവിത്രമാകുമെന്ന് പറഞ്ഞില്ല. പ്രത്യുത അതിന്റെ കൂടെ അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്നവയെ അവിശ്വസിക്കുക കൂടിവേണം. അപ്പോൾ മാത്രമാണ് ഒരാളുടെ സമ്പത്തും ശരീരവും പവിത്രമാകുന്നത്. സംശയിക്കുകയോ നിഷേധിക്കാതെ നിൽക്കുകയോ ചെയ്‌താൽ അയാളുടെ സമ്പത്തും ശരീരവും പാവനമാകില്ല. എത്ര ശ്രേഷ്ടവും പ്രാധാന്യമർഹിക്കുന്നതുമായ വിഷയമാണിത്?! എത്ര സ്പഷ്ടമായ വിശദീകരണം! എതിരാളിയുടെ അടിവേരറുക്കുന്ന തെളിവത്രെ ഇത്.

ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ كتاب التوحيد എന്ന ഗ്രന്ഥത്തിൽ നിന്നും

Leave a Reply

Your email address will not be published.

Similar Posts