മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചത് തൗഹീദിന് വേണ്ടിയാണ്.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)
َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ»
അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം. (ഖുർത്വുബി)
ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്‌ർ حَفِظَهُ اللَّهُ പറയുന്നു: സർവ്വ സൃഷ്ടികളുടെയും സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യം തൗഹീദാകുന്നു. അത് പൂർത്തീകരിക്കുന്നതിന് വേണ്ടിയാകുന്നു അവരെയെല്ലാം അല്ലാഹു പടച്ചത്. അത് ഒരാൾ ഉപേക്ഷിക്കുക എന്നത് തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ അവഗണിക്കലാകുന്നു. (ഫിഖ്‌ഹുൽ അദ്ഇയ്യ)
ഒരാൾ ഇസ്ലാമിൽ പ്രവേശിക്കുന്നത് അവൻ തൗഹീദ് അംഗീകരിക്കുമ്പോൾ മാത്രമാണ്. അതായത്, ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹുവിന് മാത്രമാണ് ഇബാദത്ത് അര്‍പ്പിക്കാൻ പാടുള്ളൂവെന്ന് അംഗീകരിച്ചുകൊണ്ട് ഇപ്രകാരം സാക്ഷ്യം (ശഹാദത്ത്) വഹിക്കണം.
أشهد أن لا إله إلا الله و أشهد أن محمد رسول الله
യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
ഒരു അടിമയുടെ ഒന്നാമത്തെ നിർബന്ധ ബാധ്യത തൗഹീദാണ്. മുആദ് رَضِيَ اللَّهُ عَنْهُ വിനെ യമനിലേക്ക് പറഞ്ഞയച്ചപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമാണ്.
إِنَّكَ تأْتي قَوْمًا منْ أَهْلِ الكِتَابِ، فَادْعُهُمْ إِلى شَهَادةِ أَنْ لا إِله إِلاَّ اللَّه
താങ്കൾ ചെല്ലുന്നത് വേദക്കാരായ ആളുകളുടെ അടുത്തേക്കാണ്. അതുകൊണ്ട് ആദ്യമായി താങ്കൾ അവരെ ക്ഷണിക്കേണ്ടത് ‘ലാഇലാഹ ഇല്ലല്ലാഹ്’ (എന്ന ആദര്‍ശത്തിന്) സാക്ഷ്യം വഹിക്കുവാനാണ്. (ബുഖാരി, മുസ്ലിം)
മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമാണുള്ളത്:
فَلْيَكُنْ أوَّلَ ما تَدْعُوهُمْ إلى أنْ يُوَحِّدُوا اللَّهَ تَعَالَى
ആദ്യമായി താങ്കൾ അവരെ ക്ഷണിക്കേണ്ടത് തൗഹീദിലേക്കാണ്.
ഒരു അടിമയുടെ അവസാനവും തൗഹീദുമായി ബന്ധപ്പെട്ടതായിരിക്കണം. അഥവാ ഒരാൾ ഇസ്ലാമിൽ പ്രവേശിക്കുന്നത് തൗഹീദു കൊണ്ടാണെന്നതു പോലെ അവസാനമായി ദുൻയാവിൽ നിന്ന് മരിച്ച് പിരിയുന്നതും തൗഹീദു കൊണ്ടായിരിക്കണം.
عَنْ عُثْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ .
ഉസ്മാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മനസ്സിലാക്കിയിട്ടാണ് മരണപ്പെട്ടതെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. (മുസ്‌ലിം: 26)
عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ كَانَ آخِرُ كَلاَمِهِ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ ” .
മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരുടേയെങ്കിലും അവസാനത്തെ സംസാരം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആയാൽ അവൻ തീർച്ചയായും സ്വർഗത്തിൽ പ്രവേശിക്കും. (അബൂദാവൂദ്:3116)
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു :അതായത് ആദ്യത്തേയും അവസാനത്തേയും നിർബന്ധ ബാധ്യത തൗഹീദാണ്. (മദാരിജുസ്സാലികീന്‍)
ഖുർആനിലെ ആദ്യത്തെ കൽപനയും തൗഹീദ് പാലിക്കുന്നതിനെ കുറിച്ചാണ്:
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ തഖ്‌വ യുള്ളവരായേക്കാം (സൂക്ഷ്മതയുള്ളവരായേക്കാം). (ഖു൪ആന്‍ 2/21)
ഖുർആനിലെ ആദ്യത്തെ വിലക്കും തൗഹീദിന് വിരുദ്ധമായ ശിർക്കിൽ നിന്നുള്ള വിലക്കാണ്.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ : 2/21-22)
ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു :
لا تشركوا بالله غيره من الأنداد التي لا تنفع ولا تضر ، وأنتم تعلمون أنه لا رب لكم يرزقكم غيره وقد علمتم أن الذي يدعوكم إليه الرسول صلى الله عليه وسلم من توحيده هو الحق الذي لا شك فيه
യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്ത സമന്മാരെ കൊണ്ട് അല്ലാഹുവിൽ നിങ്ങൾ പങ്കുചേർക്കരുത്. അല്ലാഹുവല്ലാതെ നിങ്ങൾക്ക് ഉപജീവനം നൽകുന്ന റബ്ബില്ലാ എന്ന് നിങ്ങൾക്ക് അറിയാമെന്നിരിക്കെ. റസൂൽ ﷺ ക്ഷണിക്കുന്ന തൗഹീദാണ് സത്യം എന്ന് നിങ്ങൾക്ക് ബോധ്യമുണ്ടായിട്ടും നിങ്ങൾ അങ്ങനെ ചെയ്യരുത്.
ഖുർആനിലെ ഏറ്റവും ഗൗരവമേറിയ കൽപ്പനയും, ഏറ്റവും ഗൗരവമേറിയ വിലക്കും തൗഹീദിന്റെ കാര്യത്തിലുള്ളതാണ്.
وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ
നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. (ഖു൪ആന്‍:4/36)
മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് رحمه الله പറഞ്ഞു:
وَأَعْظَمُ مَا أَمَرَ اللهُ بِهِ التَّوْحيِدُ ….. وَأَعْظَمُ مَا نَهَى عَنْه الشِّركُ.
അല്ലാഹു കൽപ്പിച്ച കാര്യങ്ങളിൽ ഏറ്റവും ഗൗരവമുള്ളത് തൗഹീദാണ്…..അവൻ വിലക്കിയ കാര്യങ്ങളിൽ ഏറ്റവും ഗൗരവമേറിയത് ശിർക്കാണ്. [ثلاثة الأصول]
ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:
وإنما كان التوحيد أعظم ما أمر الله لأنه الأصل الذي ينبني عليه الدين كله، ولهذا بدأ به النبي صلى الله عليه وسلم في الدعوة إلى الله، وأمر من أرسله للدعوة أن يبدأ به
ദീനിന്റെ മുഴുവൻ അടിസ്ഥാനം തൗഹീദായതു കൊണ്ടാണ് അത് ഏറ്റവും ഗൗരവമേറിയ കൽപ്പനയായത്, അതുകൊണ്ടാണ് നബി ﷺ പ്രബോധനം തൗഹീദ് കൊണ്ട് തുടങ്ങിയതും, പ്രബോധനത്തിനായി അയച്ചവരോട് തൗഹീദ് കൊണ്ട് തുടങ്ങാൻ ആവശ്യപ്പെട്ടതും. [شرح ثلاثة الأصول]
عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ : أَنْ تَجْعَلَ لِلَّهِ نِدًّا وَهْوَ خَلَقَكَ
അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ നബി ﷺ യോട് ചോദിച്ചു: ഏത് തിന്‍മയാണ് ഏറ്റവും ഗൌരവമുള്ളത്. നബി ﷺ പറഞ്ഞു: നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്. (ബുഖാരി:7520)
പ്രവാചകൻമാരുടെ പ്രബോധനത്തിലെ പ്രഥമ പരിഗണന തൗഹീദിനായിരുന്നു.
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
പരലോകത്ത് സ്വർഗ്ഗവും നരകവും തീരുമാനിക്കുന്ന വിഷയമാണ് തൗഹീദ്.
ﺇِﻧَّﻪُۥ ﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪْ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ٱﻟْﺠَﻨَّﺔَ ﻭَﻣَﺄْﻭَﻯٰﻩُ ٱﻟﻨَّﺎﺭُ
അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍: 5/72)
عَنْ جَابِرٍ، قَالَ أَتَى النَّبِيَّ صلى الله عليه وسلم رَجُلٌ فَقَالَ يَا رَسُولَ اللَّهِ مَا الْمُوجِبَتَانِ فَقَالَ “ مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ ” .
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ ക്ക് അരികില്‍ വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് നിര്‍ബന്ധമായ രണ്ട് കാര്യങ്ങള്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെയാണ് ആരെങ്കിലും മരണമടഞ്ഞത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനെയും പങ്കുചേര്‍ത്താണ് മരണമടഞ്ഞത് എങ്കില്‍ അവന്‍ നരകത്തിലും പ്രവേശിച്ചു. (മുസ്‌ലിം: 93)
വിശുദ്ധ ഖുർആൻ മുഴുവനും തൗഹീദുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ്.
قال الإمام ابن القيم رحمه الله : كل آية في القرآن فهي متضمنة للتوحيد شاهدة به داعية إليه، فإن القرآن إمَّا خبر عن الله وأسمائه وصفاته وأفعاله فهو التوحيد العلمي الخبري، وإمَّا دعوة إلى عبادته وحده لا شريك له وخلع كل ما يعبد من دونه فهو التوحيد الإرادي الطلبي، و إمَّا أمر ونهي وإلزام بطاعته في نهيه وأمره فهي حقوق التوحيد ومكملاته، و إمَّا خبر عن كرامة الله لأهل توحيده وطاعته وما فعل بهم في الدنيا وما يكرمهم به في الآخرة فهو جزاء توحيده، و إمَّا خبر عن أهل الشرك وما فعل بهم في الدنيا من النكال وما يحل بهم في العقبى من العذاب فهو خبر عمن خرج عن حكم التوحيد، فالقرآن كله في التوحيد وحقوقه وجزائه وفي شأن الشرك وأهله وجزائهم
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : ഖുർആനിലെ ഓരോ ആയത്തും തൗഹീദ് ഉൾക്കൊള്ളുന്നതും, തൗഹീദിന് തെളിവാകുന്നതും, തൗഹീദിലേക്ക് ക്ഷണിക്കുന്നതുമാണ്. ഖുർആനിലെ ആയത്തുകൾ ഒന്നുകിൽ അല്ലാഹുവിന്റെ നാമങ്ങളേയും, വിശേഷണങ്ങളേയും, പ്രവർത്തികളെയും കുറിച്ച് പറയുന്നതായിരിക്കും. അത് നാം വിശ്വസിക്കേണ്ട വൈജ്ഞാനികമായ തൗഹീദാണ്, അല്ലെങ്കിൽ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യണം, അവന് പങ്കുകാരില്ല, എന്ന് പറയുന്ന ആയത്തുകളായിരിക്കും. അത് തൗഹീദിന്റെ മറ്റൊരു ഇനമാണ്. അതുമല്ലെങ്കിൽ കൽപ്പനകളും വിലക്കുകളും, കൽപ്പനാ- വിലക്കുകളിൽ അല്ലാഹുവിനെ അനുസരിക്കണമെന്നതും ഉൾകൊള്ളുന്ന ആയത്തുകളായിരിക്കും. അതാകട്ടെ തൗഹീദിന്റെ താൽപര്യവും പൂർണതയുമാണ്. അതുമല്ലെങ്കിൽ തൗഹീദിന്റെ ആളുകൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളും, ദുൻയാവിൽ അവർക്ക് ചെയ്ത് കൊടുത്തതും ആഖിറത്തിൽ അവർക്ക് നൽകാനിരിക്കുന്നതുമായ കാര്യങ്ങളടങ്ങിയ സൂക്തങ്ങളായിരിക്കും. ഇതെല്ലാം തൗഹീദിന്റെ പ്രതിഫലമാണ്. അതു പോലെത്തന്നെ ശിർക്കിന്റെ ആളുകൾക്ക് ദുൻയാവിൽ ലഭിച്ചതും, ശേഷം പരലോകത്ത് അവർ ആസ്വദിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ചും പ്രതിപാദിക്കുന്നതോ ആയ ആയത്തുകളായിരിക്കും. അതെല്ലാം തൗഹീദിൽ നിന്ന് പുറത്ത് പോയവരെ കുറിച്ചുള്ള വിവരങ്ങളാണ്. അങ്ങനെ ഖുർആൻ മുഴുവനും തൗഹീദിനെയും തൗഹീദ് താൽപര്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും, തൗഹീദിന്റെ പ്രതിഫലത്തെക്കുറിച്ചും, തൗഹീദിന്റെ നേർവിപരീതമായ ശിർക്കിന്റെ ആളുകളെയും, അവർക്കുള്ള ശിക്ഷയേയും കുറിച്ചുമാണ്. [مدارج السالكين (3 /450).]
സത്യവിശ്വാസികളേ, നാം തൗഹീദ് പഠിക്കുക. മുഹമ്മദ് നബി ﷺ മക്കയിൽ ജനങ്ങളെ 13 വർഷക്കാലം തൗഹീദിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും, മദീനയിലേക്ക് ഹിജ്റ നടത്തുകയും ചെയ്തു. എന്നിട്ടും അതിന് ശേഷം മദീനയിൽ വെച്ച് ‘തൗഹീദ് പഠിക്കണം’ എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു കല്‍പ്പിക്കുന്നത് കാണുക:
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ അറിയുക. (ഖു൪ആന്‍:47/19)
الْعِلْمُ لَا بُدَّ فِيهِ مِنْ إِقْرَارِ الْقَلْبِ وَمَعْرِفَتِهِ، بِمَعْنَى مَا طَلَبَ مِنْهُ عِلْمُهُ، وَتَمَامُهُ أَنْ يَعْمَلَ بِمُقْتَضَاهُ. وَهَذَا الْعِلْمُ الَّذِي أَمَرَ اللَّهُ بِهِ -وَهُوَ الْعِلْمُ بِتَوْحِيدِ اللَّهِ- فَرْضُ عَيْنٍ عَلَى كُلِّ إِنْسَانٍ، لَا يَسْقُطُ عَنْ أَحَدٍ، كَائِنًا مَنْ كَانَ، بَلْ كُلُّ مُضْطَرٍّ إِلَى ذَلِكَ.
ഹൃദയത്തിന്റെ അംഗീകാരവും, അറിവ് താൽപര്യപ്പെടുന്നത് മനസ്സിലാക്കലും അറിവിൽ അനിവാര്യമാണ് അതനുസരിച്ച് പ്രവർത്തിക്കുകകൂടി ചെയ്യുമ്പോൾ അറിവ് പൂർത്തിയായി. ഇതാണ് അല്ലാഹു നിർദേശിച്ച അറിവ് എന്നത്. ആ അറിവ് അവന്റെ ഏകത്വത്തെക്കുറിച്ചുള്ളതാണ്. എല്ലാ മനുഷ്യനും നിർബന്ധമായ അറിവ്. ഒരാൾക്കും അത് നഷ്ടപ്പെട്ടുകൂടാ. എല്ലാവരും അത് അറിയാൻ നിർബന്ധിതരാണ്. (തഫ്സീറുസ്സഅ്ദി)
തൗഹീദ് മനസ്സിലാക്കി കഴിഞ്ഞാൽ അത് പ്രാവർത്തികമാക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.