സൂറഃ അൽബക്വറഃയിലെ 285, 286 ആയത്തുകൾ
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷം മുമ്പ് അല്ലാഹു ഒരു ഗ്രന്ഥം രേഖപ്പെടുത്തുകയും അതിൽനിന്ന് രണ്ട് വചനങ്ങളെ അവൻ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുൽ ബഖറഃ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നും പ്രസ്തുത രണ്ടു വചനങ്ങൾ ഒരു വീട്ടിൽ പാരായണം ചെയ്യപ്പെടുകയായാൽ മൂന്നു രാവുകൾ ആ വീടിനോട് ശെയ്ത്വാൻ അടുക്കുകയില്ല എന്നും തിരുദൂതർ ﷺ പറഞ്ഞത് സുനനുന്നസാഇയിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ (البقرة: ٢٨٥، ٢٨٦)
ആയത്തുൽകുർസിയ്യ്
ഉറക്കശയ്യയിലേക്ക് അണഞ്ഞ ഒരു വ്യക്തി ആയത്തുൽ കുർസി പാരായണം ചെയ്താൽ പ്രഭാതമാകുന്നതുവരെ പിശാച് അയാളോട് അടുക്കുകയില്ല എന്ന് അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ (البقرة: ٢٥٥)
ജിന്നുകളുടെ ഉപദ്രവങ്ങളിൽ നിന്ന് സുരക്ഷ എന്തെന്ന് ഉബയ്യ് ഇബ്നുകഅ്ബ് رَضِيَ اللَّهُ عَنْهُ ചോദിച്ചപ്പോൾ, സുരക്ഷ ആയത്തുൽ കുർസിയ്യാണെന്ന് ഒരു ജിന്ന് പ്രതികരിച്ചതും പ്രസ്തുത പ്രതികരണത്തെ തിരുനബി ﷺ സത്യമാണെന്ന് പറഞ്ഞതും ഇമാം ഇബ്നു ഹിബ്ബാൻ സ്വഹീഹിൽ നിവേദനം ചെയ്തു. അൽബാനി സ്വഹീഹുൻ ലിഗയ്രിഹീ എന്നു വിശേഷിപ്പിച്ചു.
പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ്താൽ വൈകുന്നേരംവരേയും വൈകുന്നേരം പാരായണം ചെയ്താൽ പുലരുംവരേയും ജിന്നുകളുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണമുണ്ടാകുമെന്ന ജിന്നിന്റെ വാർത്തയെ തിരുനബി ﷺ സത്യപ്പെടുത്തിയതായും ഇമാം ഹാകിം നിവേദനം ചെയ്തു. ഹാകിമും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷി പ്പിച്ചു.
സൂറത്തുൽബക്വറഃ
സൂറത്തുൽബക്വറഃ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് ശൈത്വാൻ വിരണ്ടോടുമെന്ന് തിരുദൂതർ ﷺ പറഞ്ഞത് അ ബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തു.
സൂറത്തുൽഫലക്വും സൂറത്തുന്നാസും ഇറങ്ങുന്നതുവരെ തിരുനബി ﷺ ജിന്നുകളിൽനിന്നും മനുഷ്യരുടെ കണ്ണേറിൽനിന്നും അല്ലാഹുവോട് അഭയതേട്ടം നടത്തുമായിരുന്നു. എന്നാൽ അവരണ്ടും ഇറങ്ങിയപ്പോൾ തിരുമേനി ﷺ അവ സ്വീകരിക്കുക യും അവ അല്ലാത്തത് ഒഴിവാക്കുകയും ചെയ്തു എന്ന് അബൂ സഈദി رَضِيَ اللَّهُ عَنْهُൽനിന്ന് ഇമാം തുർമുദിയും മറ്റും നിവേദനം. അൽബാ നി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
ഒരാൾ ഒരു ദിനം താഴെ വരുന്ന ദിക്ർ നൂറു തവണ ചൊല്ലിയാൽ പ്രദോഷമാകുന്നതു വരെ അത് അയാൾക്ക് ശൈത്വാനിന്റെ ഉപദ്രവത്തിൽ നിന്ന് സുരക്ഷയായിരിക്കുമെന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്.
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനു മാത്രമാണ്. സ്തുതികൾ മുഴുവനും അവനുമാത്രമാണ്. അവൻ മാത്രമാണ് എല്ലാകാര്യത്തിനും കഴിവുറ്റവൻ”
ഇസ്തിആദത്ത്(രക്ഷാതേട്ടം)
ശെയത്വാനിൽ നിന്ന് രക്ഷക്കു വേണ്ടി തേടുവാൻ വിശുദ്ധ ക്വുർആനിൽ അല്ലാഹു കൽപിക്കുന്നു:
وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾ (المؤمنون: ٩٧، ٩٨)
“നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധന ങ്ങളിൽ നിന്ന് ഞാൻ നിന്നോടു രക്ഷതേടുന്നു. അവർ (പിശാചു ക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോടു രക്ഷതേടുന്നു.” (വി.ക്വു. 23: 97,98)
നായ കുരക്കുമ്പോൾ, കഴുത കരയുമ്പോൾ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “രാത്രിയിൽ നായകൾ ഓരിയിടുന്നതും കഴുതകൾ കരയുന്നതും നിങ്ങൾ കേട്ടാൽ ശപിക്കപ്പെട്ട പിശാചിൽനിന്ന് അല്ലാഹുവോട് നിങ്ങൾ രക്ഷതേടുക; കാരണം, തീർച്ചയായും അവ നിങ്ങൾ കാണാത്തത് കാണുന്നു.” അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
“ശപിക്കപെട്ട ശെയ്ത്വാനിൽ നിന്ന് അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു”
പൈശാചിക തന്ത്രം ചെറുക്കുവാൻ
പൈശാചിക തന്ത്രം ചെറുക്കുവാനായി തിരുനബിﷺ യെ ജിബ്രീൽ (അ), പഠിപ്പിച്ചതായി അബ്ദുർറഹ്മാൻ ഇബ്നു ഖബശി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അഹ്മദ് ഇപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِى لاَ يُجَاوزُهُنَّ بَرٌّ وَلاَ فَاجِرٌ مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وَمِنْ شَرِّ مَا يَعْرُجُ فِيهَا وَمِنْ شَرِّ مَا ذَرَأَ فِى الأَرْضِ وَمِنْ شَرِّ مَا يَخْرُجُ مِنْهَا وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ وَمِنْ شَرِّ كُلِّ طَارِقٍ إِلاَّ طَارِقاً يَطْرُقُ بِخَيْرٍ يَا رَحْمَنُ
പുണ്യപുരുഷനും പാപിക്കും അതിലംഘിക്കുവാൻ കഴിയാത്ത അല്ലാഹുവിന്റെ സമ്പൂർണ വചനങ്ങളെ കൊണ്ട് അവൻ ജീവനിടുകയും മുൻമാതൃകയില്ലാതെ സൃഷ്ടിക്കുകയും ചെയ്തവയുടെ കെടുതിയിൽ നിന്ന് ഞാൻ അഭയം തേടുന്നു.
ആകാശത്തിൽനിന്ന് ഇറങ്ങുന്നവയുടേയും ആകാശത്തിലേക്ക് കയറിപ്പോകുന്നവയുടേയും കെടുതിയിൽനിന്നും (അല്ലാഹു) ഭൂമിയിൽ സൃഷ്ടിച്ചവയുടേയും ഭൂമിയിൽനിന്ന് പുറപ്പെടുന്നവയുടേയും കെടുതിയിൽനിന്നും രാപകലുകളിലുണ്ടാകുന്ന കുഴപ്പങ്ങളിലെ കെടുതികളിൽ നിന്നും രാത്രിയിൽ വന്നിറങ്ങുന്നവയുടെ എല്ലാ തിന്മകളിൽ നിന്നും.
പരമകാരുണികനായവനേ ഞാൻ അഭയം തേടുന്നു. എന്നാൽ, രാത്രിയിൽ നന്മ കൊണ്ടണയുന്നവയിൽ നിന്നല്ല.”
കോപം വരുമ്പോൾ
ഒരാൾ കോപത്താൽ മറ്റൊരാളെ ശകാരിക്കുന്നത് കണ്ടപ്പോൾ അയാളുടെ ദേഷ്യം പോക്കുന്ന വചനമായി തിരുനബി ﷺ അരുളിയതായി ഇമാം ബുഖാരി ഇപ്രകാരം റിപ്പോർട്ട് ചെയ്തു.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
“ശപിക്കപ്പെട്ട ശെയ്ത്വാനിൽ നിന്ന് ഞാൻ അല്ലാഹുവോട് ശരണം തേടുന്നു.”
നമസ്കാരത്തിൽ വസ്വാസുണ്ടായാൽ
• അല്ലാഹുവോട് പിശാചിൽ നിന്ന് രക്ഷതേടുക
• ഇടത് ഭാഗത്തേക്ക് മൂന്നു തവണ തുപ്പുക
ഉഥ്മാൻ ഇബ്നു അബിൽആസ്വ് رَضِيَ اللَّهُ عَنْهُ നബി ﷺ യുടെ അടു ക്കൽ വന്നുകൊണ്ട് ശെയ്ത്വാൻ നമസ്കാരത്തിലും ക്വുർആൻ പാരായണത്തിലും വസ്വാസുണ്ടാക്കുന്നതിനെ കുറിച്ച് സങ്കട പ്പെട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അത് ശെയ്ത്വാനാണ്. അവന് ഖിൻസിബ് എന്ന് പറയപ്പെടും. അവനെ നീ മനസിലാക്കിയാൽ അല്ലാഹുവോട് അവനിൽ നിന്ന് രക്ഷതേടുക. നിന്റെ ഇടത് ഭാഗത്തേക്ക് മൂന്നു തവണ തുപ്പുകയും ചെയ്യുക”. ഉഥ്മാൻ ഇബ്നുഅബിൽആസ്വ് പറയുന്നു: “ഞാൻ അപ്രകാരം പ്രവർത്തിച്ചു. അപ്പോൾ അല്ലാഹു അവനെ എന്നിൽ നിന്ന് പോക്കിക്കളഞ്ഞു.” (മുസ്‌ലിം) താഴെ വരും വിധം രക്ഷതേടുവാൻ കൽപ്പിച്ചത് ഇമാം അബ്ദുറസാക്വിന്റെ മുസ്വന്നഫിലുണ്ട്:
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
“ശപിക്കപ്പെട്ട ശെയ്ത്വാനിൽ നിന്ന് ഞാൻ അല്ലാഹുവോട് ശരണം തേടുന്നു.”
വിശ്വാസത്തിൽ വസ്വാസുണ്ടായാൽ
• അല്ലാഹുവോട് പിശാചിൽ നിന്ന് രക്ഷതേടുക
• അത്തരം ചിന്തകൾ അവസാനിപ്പിക്കുക
• താഴെ നൽകിയ വചനം ചൊല്ലുക:
آمَنْتُ باللهِ وَرُسُلِه
ഞാൻ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു
അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:”പിശാച് നിങ്ങളിലൊരാളുടെ അടുത്തുവരും. അങ്ങിനെ “നിന്റെ റബ്ബിനെ പടച്ചത് ആരാണെന്ന ചോദ്യത്തിലേക്കെത്തുന്നതുവരെ ഇന്നിന്നതെല്ലാം സൃഷ്ടിച്ചത് ആരാണ് എന്ന് അവൻ ചോദിച്ചുകൊണ്ടിരിക്കും. ആ (ചോദ്യം) എത്തിയാൽ അവൻ അല്ലാഹുവിൽ അഭയം തേടട്ടെ. വിരമിക്കുകയും ചെയ്യട്ടേ.” (ബുഖാരി, മുസ്‌ലിം) മറ്റൊരു റിപ്പോർട്ടിൽ ഉപരിയിൽ നൽകിയ വചനം ചൊല്ലുവാൻ നബി ﷺ കൽപ്പിച്ചതായും ഉണ്ട്.
അല്ലാഹുവിനെ സൃഷ്ടിച്ചത് ആരാണ് എന്ന നിലക്ക് വസ്വാസുണ്ടാക്കപ്പെട്ടാൽ പ്രഖ്യാപിക്കുവാൻ തിരുനബി ﷺ ഇപ്രകാരം പഠിപ്പിച്ചു:
اللهُ أَحَدٌ اللهُ الصَّمدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُواً أَحَد
“അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദുമാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ലതാനും.”
ശേഷം അവൻ തന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ ഉമിനീരിന്റെ നനവോടെ ഉൗതുകയും അല്ലാഹുവിൽ അഭയം തേടുകയും ചെയ്യുവാൻ തിരുമേനി ﷺ ഉണർത്തി. ഇമാം അ ബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
നമസ്കാരത്തിൽ
അല്ലാഹുവിന്റെ റസൂൽ ﷺ രാത്രി നമസ്കാരത്തിൽ പ്രാരംഭ ദുആക്ക് ശേഷം ചൊല്ലുമായിരുന്ന ഇസ്തിആദത്ത് അബൂ സഇൗദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇപ്രകാരം നിവേദനം. അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
“ശപിക്കപ്പെട്ട പിശാചിൽനിന്ന്, അവന്റെ ഭ്രാന്തിൽനിന്നും അഹങ്കാര ത്തിൽനിന്നും കവിതയിൽനിന്നും സൂക്ഷ്മമായി കേൾക്കുന്നവനും സസൂക്ഷ്മം അറിയുന്നവനുമായ അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു.”
വീട്ടിൽനിന്നു പുറപ്പെടുമ്പോൾ
വീടു വിട്ടിറങ്ങുന്നവൻ താഴെവരുന്ന ദിക്ർ ചൊല്ലിയാൽ പിശാച് അവനിൽ നിന്ന് അകന്ന് നിൽക്കുമെന്നും എന്നിട്ട് മറ്റൊരു പിശാചിനോട് “നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീർച്ചയായും അയാൾക്ക് സന്മാർഗ്ഗം സിദ്ധിച്ചിരിക്കുന്നു, മറ്റുള്ളവ രിൽ നിന്നുള്ള തിന്മ അയാൾക്ക് തടയപ്പെട്ടിരിക്കുന്നു, അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു” എന്നു പറയുകയും ചെയ്യുമെന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്ത ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بالله
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു). അല്ലാഹുവിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.”
പള്ളിയിൽ പ്രവേശിക്കുമ്പോൾ
പള്ളിയിൽ പ്രവേശിക്കുന്നവൻ താഴെ വരുന്ന പ്രാർത്ഥന നിർവ്വഹിച്ചാൽ, ദിവസം മുഴുവനും അയാൾ പിശാചിൽ നിന്നും സംരക്ഷിക്കപ്പെട്ടു എന്ന് പിശാചു തന്നെ പറയുമെന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്ത ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بالله الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ.
“മഹാനായ അല്ലാഹുവിൽ അവന്റെ ആദരവുറ്റ തിരുമുഖത്താൽ, അവന്റെ അനാദിയായ അധികാരത്താൽ അകറ്റപ്പെട്ട പിശാചിൽനി ന്നും ഞാൻ അഭയം തേടുന്നു.”
പള്ളിയിൽനിന്ന് പുറപ്പെടുമ്പോൾ
പള്ളിയിൽനിന്നു പുറപ്പെടുന്നവൻ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലി താഴെ വരുന്ന ഇസ്തിആദത് നിർവ്വഹിക്കുവാൻ തിരുനബി ﷺ കൽപിച്ചത് ഹദീഥിൽ വന്നിട്ടുണ്ട്. ഇമാം ഇബ്നുമാജഃ നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ
“അല്ലാഹുവേ, ശപിക്കപ്പെട്ട ശൈയ്ത്വാനിൽനിന്ന് നീ എന്നെ സംരക്ഷിക്കേണമേ” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. അൽബാനി ജയ്യിദെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ أَجِرْنِي مِنَ الشَّيْطَانِ الرَّجِيمِ
“അല്ലാഹുവേ, ശപിക്കപ്പെട്ട ശൈയ്ത്വാനിൽ നിന്ന് നീ എന്നെ കാക്കേണമേ”
അബ്ദുൽ ജബ്ബാർ അബ്ദുല്ല